TRENDING:

Leo LCU | ഉദയനിധി ലിയോയുടെ സസ്പെന്‍സ് പൊട്ടിച്ചോ ? ലോകേഷിന്‍റെ മറുപടി ഇങ്ങനെ

Last Updated:
ലോകേഷും ലിയോ ടീമും നിധി പോലെ കാത്തുവെച്ച രഹസ്യം ഉദയനിധി പൊട്ടിച്ചുവെന്നും ആ സർപ്രൈസ് ഫാക്ടർ അതുപോലെ തന്നെ കാത്തുസൂക്ഷിക്കേണ്ടതായിരുന്നു എന്നും പിന്നീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
advertisement
1/12
Leo LCU | ഉദയനിധി ലിയോയുടെ സസ്പെന്‍സ് പൊട്ടിച്ചോ ? ലോകേഷിന്‍റെ മറുപടി ഇങ്ങനെ
സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോ തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.
advertisement
2/12
കേരളത്തിലടക്കം ഗ്രാന്‍ഡ് റിലീസും വമ്പന്‍ പ്രീ ബുക്കിങ് കളക്ഷനും നേടിയ ചിത്രം ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്.
advertisement
3/12
വിവാദങ്ങളും വെല്ലുവിളികളും മറികടന്നുള്ള ദളപതിയുടെ ലിയോയെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള വിജയ് ആരാധകര്‍ തയാറെടുത്തു കഴിഞ്ഞു.
advertisement
4/12
കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്കും തമിഴ്നാട്ടില്‍ രാവിലെ 9 മണിക്കുമാണ് ആദ്യ പ്രദര്‍ശനം നടക്കുക. ലോകേഷ് കനകരാജിന്‍റെ മുന്‍ ചിത്രങ്ങളായ കൈതി, വിക്രം എന്നിവ ഉള്‍പ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്- എല്‍സിയുവില്‍ ഉള്‍പ്പെടുന്ന ചിത്രമാണോ ലിയോ എന്നതാണ് ആരാധകര്‍ ഏറെ കാലമായുള്ള സംശയം.
advertisement
5/12
എന്തായാലും ലോകേഷിനോട് ആരാധകരും മാധ്യമങ്ങളും പലവട്ടം തിരിച്ചുംമറിച്ചും ചോദിച്ചിട്ടും 'പടം പാറുങ്കേ' എന്ന ഒറ്റവാക്കിലാണ് അദ്ദേഹം മറുപടി നല്‍കിയത്. എന്തായാലും ആ സസ്പെന്‍സിനെ ആദ്യ പ്രദര്‍ശനം കഴിയും വരെയാകും ആയുസ് ഉണ്ടാവുക.
advertisement
6/12
കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പ്രിവ്യു കണ്ട നടനും നിര്‍മ്മാതാവും മന്ത്രിയുമായ ഉദയ്നിധി സ്റ്റാലിന്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു.
advertisement
7/12
ലിയോ എല്‍സിയുവില്‍ ഉള്‍പ്പെടുന്ന ചിത്രമാകും എന്ന സൂചന നല്‍കുന്നതായിരുന്നു ഉദയ്നിധിയുടെ പോസ്റ്റ്. നടന്‍ സിനിമയുടെ സസ്പെന്‍സ് പുറത്തുവിട്ടെന്ന ചര്‍ച്ചകള്‍ക്കും ഇതോടെ തുടക്കമായി. 
advertisement
8/12
 ‘‘ദളപതി അണ്ണാ ലിയോ, ലോകേഷ് അത്യുഗ്രൻ ഫിലിം മേക്കിങ്, അനിരുദ്ധിന്റെ സംഗീതം, അൻപറിവ് മാസ്റ്ററിന്റെ ആക്‌ഷൻ. എല്ലാ ആശംസകളും.’’–ഇങ്ങനെയായിരുന്നു ഉദയനിധിയുടെ ട്വീറ്റ്. ട്വീറ്റിന്റെ അവസാനം എൽസിയുവിന്റെ ഹാഷ് ടാഗ് കൂടി കണ്ടതോടെ ആരാധകർക്ക് ആവേശം ഇരട്ടിയായി.
advertisement
9/12
ലോകേഷും ലിയോ ടീമും നിധി പോലെ കാത്തുവെച്ച രഹസ്യം ഉദയനിധി പൊട്ടിച്ചുവെന്നും ആ സർപ്രൈസ് ഫാക്ടർ അതുപോലെ തന്നെ കാത്തുസൂക്ഷിക്കേണ്ടതായിരുന്നു എന്നും പിന്നീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
advertisement
10/12
 കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പ്രദർശനത്തിലാണ് ഉദയനിധി സിനിമ കണ്ടത്. നേരത്തെ ലോകേഷ് സംവിധാനം ചെയ്ത വിക്രം സിനിമയുടെ വിതരണാവകാശം ഉദയനിധിയുടെ റെഡ് ജയന്റ് സിനിമാസ് ആയിരുന്നു,
advertisement
11/12
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. എൽസിയു എന്നെഴുതിയതിന് ശേഷം കണ്ണടച്ചുള്ള ഒരു ഇമോജിയും ട്വീറ്റിനൊപ്പം ഉദയനിധി ചേർത്തിരുന്നുവെന്നും അതുകൊണ്ടു തന്നെ അതിന്റെ ഉത്തരം നാളെ സിനിമ കാണുമ്പോൾ ലഭിക്കുമെന്നും ലോകേഷ് പറഞ്ഞു.
advertisement
12/12
സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിങ്ങനെ വമ്പൻ താരനിരയാണ് ലിയോയിൽ അണിനിരക്കുന്നത്. സെൻസറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
Leo LCU | ഉദയനിധി ലിയോയുടെ സസ്പെന്‍സ് പൊട്ടിച്ചോ ? ലോകേഷിന്‍റെ മറുപടി ഇങ്ങനെ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories