TRENDING:

Honey Rose | ഹണി റോസ് കേസ് നൽകിയതിൽ 'റേച്ചൽ' സിനിമയുടെ അണിയറയിൽ നിന്നുള്ള വിശദീകരണം

Last Updated:
ഹണി റോസ് നായികയായ ചിത്രം 'റേച്ചൽ' ജനുവരി 10ന് റിലീസ് പ്രതീക്ഷിച്ച സിനിമയാണ്
advertisement
1/4
Honey Rose | ഹണി റോസ് കേസ് നൽകിയതിൽ 'റേച്ചൽ' സിനിമയുടെ അണിയറയിൽ നിന്നുള്ള വിശദീകരണം
ബോബി ചെമ്മണ്ണൂർ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഹണി റോസ് (Honey Rose) കേസ് കൊടുക്കുകയും, ബോബിയെ രണ്ടാഴ്ചക്കാലത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും ചെയ്ത് കഴിഞ്ഞു. ഹണി റോസ് അതിഥിയായി പങ്കെടുത്ത ഒരുത്ഘാടന ചടങ്ങിൽ പങ്കെടുത്ത ബോബി ചെമ്മണ്ണൂർ, താരത്തെ ബോഡി ഷെയിമിംഗ് നടത്തുന്ന നിലയിൽ കമന്റ് ഇടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രമായ 'റേച്ചൽ' റിലീസ് ചെയ്യാൻ ഇരുന്ന വേളയിലാണ് ഹണിയുടെ പരാതിയും അതുസംബന്ധിച്ച കേസും കേരളക്കരയാകെ ചർച്ചാവിഷയമായത്
advertisement
2/4
ജനുവരി പത്തിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് 'റേച്ചൽ'. ഇറച്ചിവെട്ടുകാരിയുടെ വേഷമാണ് ഹണി റോസ് ഈ സിനിമയിൽ കൈകാര്യം ചെയ്യുക. ചിത്രത്തിന്റെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി മാറിയിരുന്നു. ഹണി റോസിന്റെ കരിയറിലെ സ്ത്രീപക്ഷ സിനിമയായിരിക്കും ഇത്. ആനന്ദിനി ബാല സംവിധാനം നിർവഹിക്കുന്ന സിനിമ അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ റിലീസ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നായിവരുന്നു ഹണി റോസിന്റെ 'റേച്ചൽ'. ഷൂട്ടിംഗ് വളരെ മുൻപേ പൂർത്തിയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/4
ഹണി റോസിന്റെ പരാതിയെത്തുടർന്ന് സിനിമയുടെ പേരും ചില മേഖലകളിൽ കടന്നു വന്നു. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ.എം., രാജൻ ചിറയിൽ, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ തിരക്കഥയും എബ്രിഡ് ഷൈൻ തന്നെ നിർവഹിക്കുന്നു. ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഹണി റോസിന്റെ പരാതി വലിയ രീതിയിൽ ചർച്ചയായ സാഹചര്യത്തിൽ നിർമാതാവ് എൻ.എം. ബാദുഷ സിനിമയുടെ ഭാഗത്തു നിന്നുള്ള വിശദീകരണവുമായി രംഗത്തുവന്നു. സോഷ്യൽ മീഡിയ പോസ്റ്റിലാണ് പ്രതികരണം
advertisement
4/4
'ഹണി റോസ് നായികയായ 'റേച്ചൽ' എന്ന സിനിമയുടെ ടെക്നിക്കൽ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. സെൻസർ ചെയ്യുകയോ, അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. റിലീസിന് 15 ദിവസം മുൻപെങ്കിലും സെൻസർ ചെയ്യാൻ അപേക്ഷ സമർപ്പിക്കണം എന്നാണ് നിയമം. ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണ്. സിനിമയുടെ റിലീസിന് അതുമായി ബന്ധമില്ല. സിനിമയേക്കുറിച്ചു പിന്നീട് അറിയിക്കുന്നതാണ്' എന്ന് ബാദുഷ
മലയാളം വാർത്തകൾ/Photogallery/Film/
Honey Rose | ഹണി റോസ് കേസ് നൽകിയതിൽ 'റേച്ചൽ' സിനിമയുടെ അണിയറയിൽ നിന്നുള്ള വിശദീകരണം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories