TRENDING:

സിനിമയിലെ പല നായകന്മാരും രാത്രി മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്: മല്ലിക ഷെരാവത്ത്

Last Updated:
നടന്മാരുടെ പ്രതീക്ഷകൾക്ക് വിപരീതമനായി പ്രവർത്തിച്ചതിനാൽ, തനിക്ക് സിനിമയിൽ നിരവധി അവസരങ്ങൾ‍ നഷ്ടമായെന്നുമാണ് മല്ലികയുടെ വെളിപ്പെടുത്തൽ
advertisement
1/6
സിനിമയിലെ പല നായകന്മാരും രാത്രി മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്: മല്ലിക ഷെരാവത്ത്
ബോളിവുഡിലെ പല നായകന്മാരും തന്നെ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് നടി മല്ലിക ഷെരാവത്ത്. സിനിമയിൽ താൻ അഭിനയിച്ച കഥാപാത്രങ്ങൾ കാരണം, ഓഫ് സ്‌ക്രീനിലും താൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് കരുതിയാണ് പലരും ഇത്തരത്തിൽ പെരുമാറിയതെന്നാണ് നടി പറയുന്നത്.
advertisement
2/6
സിനിമാ മേഖലയിൽ നിന്നും തനിക്കുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തുന്ന മല്ലിക ഷെരാവത്തിൻ‌റെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ആ വീഡിയോയിലാണ് സിനിമാ മേഖലയിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ നടി വിവരിക്കുന്നത്.
advertisement
3/6
നടന്മാരുടെ പ്രതീക്ഷകൾക്ക് വിപരീതമനായി പ്രവർത്തിച്ചതിനാൽ, തനിക്ക് സിനിമയിൽ നിരവധി അവസരങ്ങൾ‍ നഷ്ടമായെന്നുമാണ് മല്ലികയുടെ വെളിപ്പെടുത്തൽ. സിനിമ മേഖലയിൽ നിന്നും മാറ്റി നിർത്തൽ അനുഭവിച്ചിട്ടുണ്ടെന്നുമാണ് നടി വീഡിയോയിൽ പറഞ്ഞത്.
advertisement
4/6
ചില നായകന്മാർ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാൻ പറയും. നിങ്ങളെ എന്തിന് വന്ന് കാണണമെന്നാണ് തിരിച്ച് ചോദിക്കാറുള്ളത്. സ്ക്രീനിൽബോൾഡായ കഥാപാത്രങ്ങൾ ചെയ്യുന്ന ആളല്ലേ... പിന്നെ രാത്രി എന്താണ് പ്രശ്നമെന്നാണ് അവർ പറയുന്നതെന്നുമാണ് മല്ലികയുടെ വാക്കുകൾ.
advertisement
5/6
സ്ക്രീനിൽ ബോൾഡായ കഥാപാത്രങ്ങൾ ചെയ്യുന്നതിനാൽ, ഞാൻ ഇത്തരം വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് അവർ കരുതുന്നത്. എന്നാൽ താൻ‌ അങ്ങനെയുള്ള ഒരാളല്ലെന്നുമാണ് താരം പറയുന്നത്.
advertisement
6/6
2003-ൽ സിനിമയിലെത്തിയ മല്ലിക 2004-ൽ പുറത്തിറങ്ങിയ ഇമ്രാൻ ഹാഷ്മിക്കൊപ്പമുള്ള മർഡർ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. 2022ൽ പുറത്തിറങ്ങിയ RK/RKay എന്ന ചിത്രത്തിലാണ് മല്ലിക അവസാനമായി അഭിനയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
സിനിമയിലെ പല നായകന്മാരും രാത്രി മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്: മല്ലിക ഷെരാവത്ത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories