TRENDING:

Mammootty | മമ്മൂട്ടിയുടെ വീട്ടിൽ കർശന നിയമങ്ങൾ; അത് മാറുന്നത് ആകെ ഒരാൾക്ക് വേണ്ടി മാത്രം; പൃഥ്വിരാജ് പറയുന്നു

Last Updated:
മമ്മൂട്ടിയുടെ വീട്ടിൽ എന്ത് ചെയ്യണം ചെയ്യരുത് തുടങ്ങിയ കാര്യങ്ങളിൽ കർശന നിയമങ്ങളുണ്ട്
advertisement
1/4
Mammootty | മമ്മൂട്ടിയുടെ വീട്ടിൽ കർശന നിയമങ്ങൾ; അത് മാറുന്നത് ആകെ ഒരാൾക്ക് വേണ്ടി മാത്രം; പൃഥ്വിരാജ് പറയുന്നു
നടൻ മമ്മൂട്ടിയുടെ (Mamootty) ആരോഗ്യസ്ഥിതിയിൽ വ്യാകുലപ്പെടുന്ന നിരവധിപ്പേരുണ്ട് ഇപ്പോൾ. എന്നാൽ, ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർ വിവരം നൽകുന്നുമുണ്ട്. പൃഥ്വിരാജ് (Prithviraj Sukumaran) സംവിധാനം ചെയ്യുന്ന വരാൻ പോകുന്ന ചിത്രമായ 'L2 എമ്പുരാനിൽ' (L2 Empuraan) മമ്മൂട്ടിയും ഉണ്ടെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് മോഹൻലാൽ ശബരിമലയിൽ പോയി മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി വഴിപാട് കഴിച്ച ചീട്ട് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. 45 വർഷത്തെ സിനിമാ ജീവിതത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒത്തുചേർന്ന് 55 ചിത്രങ്ങളിൽ വേഷമിട്ടു. എപ്പോഴും ഇച്ചാക്ക എന്ന് മോഹൻലാൽ വിളിക്കുന്ന മമ്മൂട്ടി അദ്ദേഹത്തിന് മൂത്ത സഹോദരനെപ്പോലെയാണ്. ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമാണുള്ളത്
advertisement
2/4
വളരെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലും ഒന്നിച്ചു വേഷമിടുന്നു. ഈ സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിലാണ് മമ്മൂട്ടിയുടെ രോഗവിവരം പ്രചരിച്ചത്. ശബരിമലയിൽ പോയപ്പോൾ മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് തോന്നിയെന്ന് മോഹൻലാൽ. അങ്ങനെ ഒരു വഴിപാടും കഴിച്ചു. എന്നാൽ വിശാഖം നക്ഷത്രജാതനായ മുഹമ്മദ് കുട്ടിയുടെ പേരിൽ മോഹൻലാൽ കഴിച്ച വഴിപാടിന്റെ വിവരം പുറംലോകമറിഞ്ഞു. അതേപ്പറ്റിയും അദ്ദേഹം പറയുന്നു (തുടർന്നു വായിക്കുക)
advertisement
3/4
'ശബരിമലയിൽ പോയപ്പോൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്നെനിക്ക് തോന്നി. ഞാൻ ചെയ്തു. അവിടെ വഴിപാട് രസീത് കണ്ട ആരോ അത് വാർത്തയാക്കി. മലയാള സിനിമയിൽ എല്ലാവരും ഒരു കുടുംബം പോലെയാണ്," മോഹൻലാൽ പറയുന്നു. ന്യൂസ്18 ഷോഷായിൽ നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. നരസിംഹം, ഹരികൃഷ്ണൻസ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു വേഷമിട്ടിരുന്നു. ഇരുവർക്കും ഒപ്പം വേഷമിട്ട പൃഥ്വിരാജ് സുകുമാരനും ചില സിനിമാ വിശേഷങ്ങൾ പുറത്തുവിടുന്നു
advertisement
4/4
'മമ്മൂട്ടി സാറിന്റെ വീട്ടിൽ ചില കർശന നിയമങ്ങളുണ്ട്. അവിടെ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെ ആ നിയമങ്ങൾ ആകെ ഒരാൾക്ക് വേണ്ടി മാത്രമേ മാറ്റപ്പെടുന്നുള്ളൂ. അത് മോഹൻലാൽ സാറിന് വേണ്ടിയാണ്. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടിപ്പോലും ആ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ആ നിയമങ്ങൾ എന്തെല്ലാം എന്ന് ഞാൻ പറയുന്നില്ല', എന്ന് പൃഥ്വിരാജ്. കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ ആദ്യകാല ഭവനം സ്റ്റേക്കേഷന് നൽകുന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Mammootty | മമ്മൂട്ടിയുടെ വീട്ടിൽ കർശന നിയമങ്ങൾ; അത് മാറുന്നത് ആകെ ഒരാൾക്ക് വേണ്ടി മാത്രം; പൃഥ്വിരാജ് പറയുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories