ഇത് മമ്മൂട്ടിയെ കുറിച്ച് തന്നെയല്ലേ? കേൾക്കാൻ കൊതിച്ച ആ വാർത്തയാണോ ആന്റോ ജോസഫ് പങ്കിട്ടത്?
- Published by:meera_57
- news18-malayalam
Last Updated:
പൊതുവേദിയിൽ നടൻ മമ്മൂട്ടിയെ ഏറ്റവും അവസാനമായി കണ്ടത് ഈ വർഷം ഫെബ്രുവരി മാസത്തിൽ ആയിരുന്നു
advertisement
1/4

പൊതുവേദിയിൽ നടൻ മമ്മൂട്ടിയെ (Mammootty) ഏറ്റവും അവസാനമായി കണ്ടത് ഈ വർഷം ഫെബ്രുവരി മാസത്തിൽ. അതിനു ശേഷം ആരാധാകരും പ്രേക്ഷകരും കേട്ടത് തീർത്തും ആശ്വാസകരമല്ലാത്ത ഒരു വാർത്തയായിരുന്നു. അദ്ദേഹം കാൻസർ ബാധിതനായി. തുടക്കത്തിൽ ഈ വാർത്ത വ്യാജം എന്ന നിലയിൽ പ്രചരിച്ചുവെങ്കിലും, അതിൽ സത്യമുണ്ടായിരുന്നു. കുടലിലെ കാൻസർ ചികിത്സയ്ക്കായി അദ്ദേഹം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ബിഗ് ബജറ്റിൽ ഇറങ്ങാൻ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം ഉൾപ്പെടെ ഏതാനും സിനിമകൾ മമ്മൂട്ടിയുടേതായി വരാനിരിക്കെയാണ് കാൻസർ വാർത്ത പുറത്തുവരുന്നത്. എങ്കിൽ ഇതാ, സുഹൃത്തും ചലച്ചിത്ര നിർമാതാവുമായ ആന്റോ ജോസഫിന്റെ പോസ്റ്റിൽ പലരും പ്രത്യാശയുടെ കിരണങ്ങൾ കണ്ടുകഴിഞ്ഞു
advertisement
2/4
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി.' എന്നാണ് ആന്റോ ജോസഫ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വരികൾ. കാര്യം എന്തെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമില്ല. എന്നാൽ, കമന്റ് സെക്ഷൻ സജീവമാകാൻ അധികം സമയം വേണ്ടിവന്നില്ല. പലരും പ്രതീക്ഷിക്കുന്നത് അത് തന്നെ, പ്രിയ നടൻ മമ്മൂട്ടിയുടെ മടങ്ങിവരവ്. കൃത്യം ആറു മാസങ്ങൾക്ക് മുൻപ് സിനിമയിൽ നിന്നും പൊതുവേദികളിൽ നിന്നും മാറിനിൽക്കാൻ ആരംഭിച്ച നടൻ ഇത്രയും വലിയ ഇടവേളയ്ക്ക് ശേഷം മടങ്ങിവരുന്നു എന്ന സൂചനയാണോ ഇത് എന്നാണ് ചോദ്യം (തുടർന്ന് വായിക്കുക)
advertisement
3/4
നടി മാലാ പാർവതി ഉൾപ്പെടുന്ന താരങ്ങൾ ഇവിടെ കമന്റ് ചെയ്തിട്ടുണ്ട്. ഏവരും കൂടുതൽ ആഗ്രഹിക്കുന്നത് മമ്മൂട്ടി കാൻസർ ബാധിതനായ ശേഷം, പൂർണമായും നെഗറ്റീവ് ആയി എന്ന് കേൾക്കാനും. ആറു മാസങ്ങൾ പിന്നിട്ട സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ചികിത്സ പൂർത്തിയായി റിവ്യൂ കഴിഞ്ഞ് റിസൾട്ട് വരാനുള്ള സമയമായിരിക്കുന്നു. അതുമല്ലെങ്കിൽ, മഹേഷ് നാരായണൻ ചിത്രത്തിലേക്കുള്ള മടങ്ങിവരവാണോ എന്നറിയാനും കാത്തിരിക്കുന്നവരുണ്ട്
advertisement
4/4
ആന്റോ ജോസഫിനെ കൂടാതെ മറ്റൊരു സുഹൃത്തും മമ്മൂട്ടി തിരുമ്പി വരുവേൻ എന്ന നിലയിൽ സൂചന നൽകിക്കഴിഞ്ഞു. anuramathai എന്ന അക്കൗണ്ടിൽ നിന്നും 'സർവേശ്വരന്റെ അനുഗ്രഹത്താൽ, മമ്മുക്ക തിരിച്ചു വരുന്നു. ഞങ്ങൾ എല്ലാവരും സ്നേഹവും പ്രാർത്ഥനയും, പ്രത്യാശയോടും കൂടെ കാത്തിരുന്ന്. ഇന്ന് ഞങ്ങളുടെ ഹൃദയം നിറയുന്നു,' എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റിലെ വാക്കുകൾ. ആന്റോയുടെയും ഇദ്ദേഹത്തിന്റെയും പോസ്റ്റുകൾ ചേർത്തു വായിച്ചാൽ മമ്മൂട്ടിയുടെ തിരിച്ചുവരവാണ് സംഭവം എന്ന് പലരും വായിച്ചെടുക്കുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
ഇത് മമ്മൂട്ടിയെ കുറിച്ച് തന്നെയല്ലേ? കേൾക്കാൻ കൊതിച്ച ആ വാർത്തയാണോ ആന്റോ ജോസഫ് പങ്കിട്ടത്?