TRENDING:

Mammootty | ശ്ശെടാ! നേരാന്നോ? മമ്മൂട്ടി പടത്തിൽ നായികയാവാൻ ഒൻപത് വയസുകാരിയോ?

Last Updated:
കാലാകാലങ്ങളായി അദ്ദേഹത്തിന് നായികയായി വന്നവർ അമ്മ വേഷങ്ങളിലേക്ക് ചുവടു മാറ്റിയപ്പോൾ പോലും മമ്മൂട്ടിക്ക് നായികയായി ഇരുപതുകളിലെ സുന്ദരിമാർ നിരനിരയായെത്തി
advertisement
1/4
Mammootty | ശ്ശെടാ! നേരാന്നോ? മമ്മൂട്ടി പടത്തിൽ നായികയാവാൻ ഒൻപത് വയസുകാരിയോ?
മമ്മൂക്കയെ (Mammootty) കാണുമ്പോൾ കാണുമ്പോൾ മലയാളത്തിന്റെ പകരം വെക്കാനില്ലാത്ത 'യൂത്ത് ഐക്കണ്' പ്രായം റിവേഴ്‌സ് ഗിയറിൽ എന്ന് പറയുന്നവരെ കണ്ടും കേട്ടും മടുത്തുകാണും നടൻ മമ്മൂട്ടി. കാലാകാലങ്ങളായി അദ്ദേഹത്തിന് നായികയായി വന്നവർ അമ്മ വേഷങ്ങളിലേക്ക് ചുവടു മാറ്റിയപ്പോൾ പോലും മമ്മൂട്ടിക്ക് നായികയായി ഇരുപതുകളിലെ സുന്ദരിമാർ നിരനിരയായെത്തി. അങ്ങനെ മകളുടെ കൂടെപ്പഠിച്ച സുന്ദരി പോലും നായികയാവാനുള്ള അവസരം വന്നത് ചർച്ചയായി മാറിയിരുന്നു. അതിനാൽ തന്നെ മമ്മൂട്ടി അങ്ങനെയൊരു അവസരം പതിയെ മറ്റൊരാളിലേക്ക് മാറ്റിയ കഥ വേറെ. എങ്കിൽ ഇനി മമ്മൂട്ടി പടത്തിൽ നായികയാവാൻ വരുന്നത് ഒരു ഒൻപത് വയസുകാരിയാണ്
advertisement
2/4
ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത 'കളങ്കാവൽ' എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി ഇപ്പോൾ. നായകൻ മമ്മൂട്ടി എന്ന നിലയിൽ നിന്നും നടൻ വിനായകനെ നായകനാക്കി അദ്ദേഹം വില്ലൻ വേഷത്തിലേക്ക് മാറിയപ്പോഴും പ്രേക്ഷർക്ക് നീരസമുണ്ടായില്ല. ചികിത്സാർത്ഥം ഒരു വലിയ ഇടവേളയെടുത്തു പോയ മമ്മൂട്ടിക്ക് മികച്ച കംബാക് നൽകിയ ചിത്രമാണ് 'കളങ്കാവൽ'. ഇനി വരാൻ പോകുന്ന ചിത്രം ഇപ്പോഴേ ഹൈപ്പ് കൊണ്ട് നിറഞ്ഞു കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന 'പേട്രിയറ്റ്' എന്ന സിനിമയാണ് ഇനി വരാൻ പോകുന്നത് (തുടർന്ന് വായിക്കുക)
advertisement
3/4
സംവിധായകൻ നിതീഷ് സഹദേവുമായി സഹകരിച്ചാണ് അദ്ദേഹം അടുത്ത സിനിമയിലേക്ക് കടക്കുക. ഈ ചിത്രം ഒരു ഒൻപത് വയസുകാരിയെ മുൻനിർത്തിയുള്ളതാണെന്നും, ആ കുട്ടിയെ ചുറ്റിപ്പറ്റിയുള്ള കഥയാണെന്നുമാണ് വിവരം. മാസ് എന്റെർറ്റൈനെർ ആയി തയാറെടുക്കുന്ന ചിത്രം നായകനെ കേരള- തമിഴ്നാട് അതിർത്തിയിൽ നിന്നുള്ള കഥാപാത്രമായാണ് അവതരിപ്പിക്കുക. സ്ഥിരം ഫോർമാറ്റിലെ നായികാ കഥാപാത്രമാവില്ല ഈ ചിത്രത്തിൽ എന്ന് വിവരമുണ്ട്
advertisement
4/4
'കളങ്കാവൽ' സിനിമയിലും മമ്മൂട്ടി കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നുള്ള ഒരാളായാണ് അഭിനയിച്ചത് എന്നതും ശ്രദ്ധേയം. ഒൻപത് വയസുകാരി നായിക ആരെന്നും എവിടെ നിന്നുമാണെന്നതും ഇനിയും അറിവായിട്ടില്ല. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ചിത്രം അടുത്ത വർഷം മെയ് മാസം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരം. നിലവിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം എന്നാണ് വിവരം
മലയാളം വാർത്തകൾ/Photogallery/Film/
Mammootty | ശ്ശെടാ! നേരാന്നോ? മമ്മൂട്ടി പടത്തിൽ നായികയാവാൻ ഒൻപത് വയസുകാരിയോ?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories