Mohanlal | 'പഴയ അക്കോസേട്ടനും പുതിയ ഉണ്ണിക്കുട്ടനും' ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍; 'യോദ്ധാ 2' വരുമോയെന്ന് ആരാധകര്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഫോട്ടോ കണ്ടതോടെ യോദ്ധയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകരെത്തി. ചിലര്‍ക്ക് ആകട്ടെ മോഹന്‍ലാലിന്‍റെ കൈവശം ഇരിക്കുന്ന മാലയിലായിരുന്നു കണ്ണ്.
advertisement
1/8

മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ എക്കാലവും പ്രിയപ്പെട്ട ചിത്രമാണ് യോദ്ധാ. സംഗീത് ശിവന്‍റെ സംവിധാനത്തില്‍ 1992ല്‍ റിലീസായ ചിത്രം ഇന്നും ടിവിയില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ കണ്ട് ആസ്വദിക്കുന്നവരാണ്.
advertisement
2/8
നേപ്പാളിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എ.ആര്‍ ആദ്യമായി സംഗീതം ഒരുക്കിയ ചിത്രം കൂടിയായിരുന്നു യോദ്ധ.
advertisement
3/8
നേപ്പാളിലെ ലാമയായ സന്ന്യാസി ബാലനായ റിംപൊച്ചെ എന്ന ഉണ്ണിക്കുട്ടനും അവന്‍റെ പ്രിയപ്പെട്ട അക്കോസേട്ടനും (അശോകേട്ടന്‍) തമ്മിലുള്ള സ്നേഹം സിനിമ കണ്ടവരാരും മറന്നുകാണില്ല.
advertisement
4/8
ഇപ്പോഴിതാ പഴയ അശോകേട്ടന്‍ പുതിയ ഉണ്ണിക്കുട്ടനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
advertisement
5/8
നേപ്പാള്‍ യാത്രക്കിടെ കണ്ടുമുട്ടിയ സന്യാസി ബാലനൊപ്പമുള്ള ചിത്രത്തിന് ' പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും' എന്നാണ് മോഹന്‍ലാല്‍ പേര് നല്‍കിയിരിക്കുന്നത്.
advertisement
6/8
ഫോട്ടോ കണ്ടതോടെ യോദ്ധയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകരെത്തി. ചിലര്‍ക്ക് ആകട്ടെ മോഹന്‍ലാലിന്‍റെ കൈവശം ഇരിക്കുന്ന മാലയിലായിരുന്നു കണ്ണ്.
advertisement
7/8
ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍ അന്നത്തെ ഉണ്ണിക്കുട്ടനായെത്തിയ സിദ്ധാര്‍ത്ഥ ലാമയും മോഹന്‍ലാലും കണ്ടുമുട്ടിയിരുന്നു. ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹവും സിദ്ധാര്‍ത്ഥ പങ്കുവെച്ചിരുന്നു.
advertisement
8/8
നല്ലൊരു കഥയ്ക്കുള്ള പ്ലോട്ട് കിട്ടിയില്‍ യോദ്ധയ്ക്ക് രണ്ടാം ഭാഗം ഒരുക്കാന്‍ ശ്രമിക്കുമെന്ന് സംവിധായകന്‍ സംഗീത് ശിവനും പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Mohanlal | 'പഴയ അക്കോസേട്ടനും പുതിയ ഉണ്ണിക്കുട്ടനും' ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍; 'യോദ്ധാ 2' വരുമോയെന്ന് ആരാധകര്‍