TRENDING:

ലാലേട്ടന്റെ കുന്നോളം സ്നേഹം തമിഴ്നാടിനും; ആരോഗ്യപ്രവർത്തകർക്കുള്ള കിറ്റും മാസ്കുമായി വിശ്വശാന്തി ഫൗണ്ടേഷൻ

Last Updated:
Mohanlal's Viswasanthi Foundation distributes PPE kits and masks for Tamilnadu | ധനസഹായത്തിനും റോബോട്ടിനും പിന്നാലെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷയൊരുക്കി പ്രിയ താരം
advertisement
1/6
ലാലേട്ടന്റെ കുന്നോളം സ്നേഹം തമിഴ്നാടിനും
കോവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന ജനതയ്ക്ക് സഹായവുമായി നടൻ മോഹൻലാൽ. ഇത്തവണ പ്രിയ ലാലേട്ടന്റെ സ്നേഹവും കരുതലും എത്തുന്നത് തമിഴ്നാടിന് വേണ്ടിയാണ്
advertisement
2/6
മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ പി.പി.ഇ. കിറ്റുകളും N95 മാസ്കുകളും തമിഴ്നാട് സർക്കാരിന് കൈമാറി
advertisement
3/6
വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധി ഡോ: നാരായണൻ, അനൂപ് ആന്റണി എന്നിവർ ചേർന്ന് മന്ത്രി എസ്.പി. വേലുമണിക്ക് ഇവ കൈമാറി. ഇതാദ്യമായല്ല മോഹൻലാൽ കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി എത്തുന്നത് 
advertisement
4/6
ഏപ്രിൽ മാസം അവസാനത്തോട് കൂടി സർക്കാർ മെഡിക്കൽ കോളേജിലെ കോവിഡ് ഐസൊലേഷൻ വാർഡിലേക്കായി മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കാനായി കർമ്മി റോബോട്ട് എന്ന റോബോട്ടിനെ മോഹൻലാൽ നൽകിയിരുന്നു. മനുഷ്യ സഹായം കൂടാതെ അവശ്യവസ്തുക്കൾ എടുത്ത് നല്കുന്നതിനായിരുന്നു ഇത്. തീർന്നില്ല 
advertisement
5/6
കോവിഡ് ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 50 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. മലയാള സിനിമയുടെ സഹായത്തിനും ആദ്യം ഓടിയെത്തിയവരിൽ മോഹൻലാൽ ഉണ്ടായിരുന്നു 
advertisement
6/6
മലയാള സിനിമയിലെ ദിവസവേതന തൊഴിലാളികൾക്കായി മോഹൻലാൽ മാർച്ച് മാസം 10 ലക്ഷം രൂപ ഫെഫ്ക സംഘടനയ്ക്ക് കൈമാറിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
ലാലേട്ടന്റെ കുന്നോളം സ്നേഹം തമിഴ്നാടിനും; ആരോഗ്യപ്രവർത്തകർക്കുള്ള കിറ്റും മാസ്കുമായി വിശ്വശാന്തി ഫൗണ്ടേഷൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories