TRENDING:

Oommen Chandy | മമ്മൂട്ടിയും ദുൽഖറും; ഉമ്മൻ ചാണ്ടിയുടെ ജീവിത കഥ പാൻ ഇന്ത്യൻ ചിത്രമായാൽ ആരാകും നായകൻ? നടൻ മനോജ് കുമാർ പറയുന്നു

Last Updated:
ഉമ്മൻ ചാണ്ടിയായി സ്‌ക്രീനിൽ നിറയാൻ യോജിച്ചത് ആര്?
advertisement
1/8
മമ്മൂട്ടിയും ദുൽഖറും; ഉമ്മൻ ചാണ്ടിയുടെ ജീവിത കഥ പാൻ ഇന്ത്യൻ ചിത്രമായാൽ ആരാകും നായകൻ? നടൻ മനോജ് കുമാർ പറയുന്നു
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) കല്ലറയിലേക്ക് ഒരു പ്രാർത്ഥനയെന്ന പോലെ  ജനസാഗരം ഒഴുകുകയാണ്. ഇപ്പോഴും ഒട്ടേറെപ്പേർ അദ്ദേഹവുമൊത്തുള്ള ഓർമ്മകൾ പങ്കിടുകയും ആ ഓർമ്മകൾ നൽകുന്ന വേദന എത്രത്തോളം ഉണ്ടെന്നും അവരുടെ വാക്കുകളിൽ നിറയുന്നു. ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പം സൂക്ഷിച്ച ചലച്ചിത്ര താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കഴിഞ്ഞ പിറന്നാളിന് നേരിട്ട് പോയി ആശംസ അർപ്പിച്ചവരിൽ മമ്മൂട്ടിയുമുണ്ട്
advertisement
2/8
ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്ത ഏറെ വേദനയോടെയാണ് മമ്മൂട്ടി വാക്കുകളിൽ കോറിയിട്ടത്. അവർ തമ്മിലെ ബന്ധം അത്രയേറെ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ജീവിതകഥ സിനിമയായാൽ അത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന കാര്യത്തിൽ സംശയം തെല്ലും വേണ്ട. അങ്ങനെയൊരു ചിത്രത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും ഉണ്ടെങ്കിലോ? നടൻ മനോജ് കുമാർ അതേക്കുറിച്ച് ഒരു വീഡിയോ പങ്കിട്ടിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
സലാല മൊബൈൽസ് എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് മനോജിന്റെ മനസ്സിൽ ഇങ്ങനെ ഒരാശയം ഉദിച്ചത്. ഇതിൽ മനോജും വേഷമിട്ടിരുന്നു. ഉമ്മൻ ചാണ്ടിയാവാൻ അനുയോജ്യൻ ആരെന്നും മനോജ് പറയുന്നു
advertisement
4/8
ഉമ്മൻ ചാണ്ടിയെക്കുറിച്ച് മമ്മൂട്ടി നൽകുന്ന ഒരു വിവരണത്തോടെ തുടങ്ങുന്ന സിനിമയാണ് മനോജിന്റെ മനസ്സിൽ. കേവലം രണ്ടരമണിക്കൂറിൽ ഒതുക്കാൻ കഴിയാവുന്ന വിധം ജീവിതമല്ല ഉമ്മൻ ചാണ്ടിയുടേതെന്നു താൻ മനസിലാക്കുന്നുവെന്നും മനോജ്
advertisement
5/8
മമ്മൂട്ടിയുടെ തന്നെ നിർമാണ സംരംഭമായ മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമിക്കണം എന്നാണ് മനോജിന്റെ ആഗ്രഹം. ഉമ്മൻ ചാണ്ടിയായി ആര് വേഷമിടണം എന്ന കാര്യത്തിലും മനോജിന് കൃത്യമായ ധാരണയുണ്ട്. അതിനായി ചെയ്ത സാങ്കൽപ്പിക സ്കെച്ചും അദ്ദേഹം യൂട്യൂബ് വീഡിയോയിൽ പോസ്റ്റ് ചെയ്തിരുന്നു
advertisement
6/8
സലാല മൊബൈൽസ് കണ്ടുകൊണ്ടിരുന്നപ്പോൾ, ദുൽഖർ സൽമാന്റെ മുഖത്തെ ഫീച്ചറുകൾ എന്തുകൊണ്ടും ഉമ്മൻ ചാണ്ടിക്ക് അനുയോജ്യമാണെന്ന് തോന്നിയതായി മനോജ്. ശേഷം തന്റെ ചാനലിന്റെയും മറ്റും ടെക്നിക്കൽ വിദഗ്ദ്ധനെക്കൊണ്ട് ഒരു സാങ്കൽപ്പിക മേക്കപ്പും ചെയ്തു വാങ്ങി
advertisement
7/8
അങ്ങനെ മനോജിന്റെ യൂട്യൂബ് തമ്പ്നെയിൽ ചെയ്യുന്ന പ്രവീൺ സെറ്റ് ചെയ്ത ദുൽഖർ സൽമാന്റെ ലുക്കാണിത്. മുഖത്തിലും ശരീരഭാഷയിലും ദുൽഖർ തനി ഉമ്മൻ ചാണ്ടിയാവുക തന്നെ ചെയ്യും എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ട്
advertisement
8/8
ദുൽഖറിനും ഇതൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും എന്ന് മനോജ്. എത്രയും വേഗം അങ്ങനെയൊരു സിനിമ സാധ്യമാകട്ടെ എന്ന പ്രതീക്ഷയും മനൂസ് വിഷൻ എന്ന യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Oommen Chandy | മമ്മൂട്ടിയും ദുൽഖറും; ഉമ്മൻ ചാണ്ടിയുടെ ജീവിത കഥ പാൻ ഇന്ത്യൻ ചിത്രമായാൽ ആരാകും നായകൻ? നടൻ മനോജ് കുമാർ പറയുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories