Pushpa 2 | തലൈവാ, നീങ്കളാ! അല്ലുവിന്റെ പുഷ്പയിൽ ഈ തമിഴ് സൂപ്പർസ്റ്റാർ ഉണ്ടാകുമോ?
- Published by:user_57
- news18-malayalam
Last Updated:
അദ്ദേഹത്തിന്റേത് അതിഥി വേഷമായിരിക്കും എന്നാണ് റിപ്പോർട്ട്
advertisement
1/6

അല്ലു അർജുൻ (Allu Arjun) നായകനായ, രശ്‌മിക മന്ദാന (Rashmika Mandanna) നായികയായ 'പുഷ്പ: ദി റൈസ്' (Pushpa: The Rise) തെന്നിന്ത്യയിൽ മാത്രമല്ല, രാജ്യമെമ്പാടും തരംഗം തീർത്ത ചിത്രമാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദനം കൊണ്ട് മൂടിയ സിനിമ ബോക്സ് ഓഫീസിൽ വമ്പൻ കൊയ്‌ത്ത് കഴിഞ്ഞ ശേഷമേ ഓട്ടം നിർത്തിയുള്ളൂ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പുഷ്പ: ദി റൂൾ' (Pushpa: The Rule) അണിയറയിൽ പുരോഗമിക്കുകയാണ്
advertisement
2/6
പുഷ്പ രണ്ടാം ഭാഗം കൊണ്ടും അവസാനിക്കില്ലെന്നും, മൂന്നാം ഭാഗവും അണിയറയിൽ ഒരുങ്ങും എന്നും സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ മറ്റൊരു വിശേഷം കൂടി പുറത്തുവന്നു. പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടപ്പെട്ട തമിഴ് സൂപ്പർതാരം ഈ സിനിമയുടെ ഭാഗമാകും എന്നാണ് റിപ്പോർട്ട് (തുടർന്ന് വായിക്കുക)
advertisement
3/6
'പുഷ്പ: ദി റൂൾ' ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ചിത്രമായിരിക്കും എന്ന് റിപ്പോർട്ടുകളുണ്ട്. തമിഴ് നടന്റെത് അതിഥിവേഷമാകുമെന്നും, വളരെ കുറച്ചു നേരത്തേക്ക് മാത്രമേ അതുണ്ടാകൂ എന്നും ഇനിയും സ്ഥിരീകരണം ലഭിക്കാത്ത റിപ്പോർട്ടിൽ പരാമർശിക്കുന്നു
advertisement
4/6
നടൻ സൂര്യ ആയിരിക്കും ഈ സിനിമയുടെ ഭാഗമാവുകയത്രേ. മൂന്നാം ഭാഗം ഇറങ്ങുകയാണെങ്കിൽ, അത് 2025ലാവും ഇറങ്ങുക. സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കുറച്ച് മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്തിരുന്നു. അല്ലു അർജുൻ സാരി ധരിച്ച് മുഖത്ത് നീലയും ചുവപ്പും മേക്കപ്പ് ഇട്ടു കാണാമായിരുന്നു. വളകൾ, ആഭരണങ്ങൾ, മൂക്കുത്തികൾ, ജുമുക്കകൾ എന്നിവ ആഭരണമായിട്ടുണ്ട്
advertisement
5/6
അല്ലു അർജുനും രശ്മിക മന്ദാനയും കൂടാതെ വിജയ് സേതുപതി, അനസൂയ ഭരദ്വാജ്, ധനഞ്ജയ് എന്നിവരും ചിത്രത്തിൽ അഭിനയിക്കും. 10 മിനിറ്റ് ദൈർഘ്യമുള്ള വേഷത്തിനായി സായ് പല്ലവി ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് നിർമ്മാതാക്കൾ നിഷേധിച്ചു
advertisement
6/6
പുഷ്പ 2 വിന്റെ അവസാന റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2024 വേനൽക്കാലത്ത് ചിത്രം റിലീസ് ചെയ്യുമെന്ന് 'പിങ്ക് വില്ല' പറയുന്നു. ഒരു ബോളിവുഡ് നടനെയും ടീമിൽ കൊണ്ടുവരാൻ ടീം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്, എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Film/
Pushpa 2 | തലൈവാ, നീങ്കളാ! അല്ലുവിന്റെ പുഷ്പയിൽ ഈ തമിഴ് സൂപ്പർസ്റ്റാർ ഉണ്ടാകുമോ?