Govind Padmasoorya | അഷ്‌ടമിക്ക് വിവാഹനിശ്ചയം, വിജയദശമി ദിനത്തിൽ ഗോവിന്ദ് പത്മസൂര്യ രാമജന്മഭൂമിയിൽ; പ്രവേശം ബോളിവുഡിൽ
- Published by:user_57
- news18-malayalam
Last Updated:
വിവാഹനിശ്ചയത്തിനു പിന്നാലെ, ജി.പിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് രാമജന്മഭൂമിയിൽ
advertisement
1/7

അഷ്‌ടമി ദിനത്തിൽ ഗോപികയ്ക്ക് വിവാഹമോതിരം അണിയിച്ച ജി.പി. എന്ന ഗോവിന്ദ് പത്മസൂര്യ (Govind Padmasoorya) വിജയദശമി നാളിൽ രാമജന്മഭൂമിയിൽ ബോളിവുഡ് ചിത്രത്തിന് തുടക്കം കുറിച്ചു. ഗോവിന്ദ് പത്മസൂര്യ, അർജ്ജുൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനിൽ വാസു സംവിധാനം ചെയ്യുന്ന 'ദി മെന്റർ' സിനിമയുടെ തുടക്കം ഒക്ടോബർ 24ന് വൈകിട്ട് 6.45-ന് ഉത്തർ പ്രദേശ് രാമജന്മഭൂമിയിൽ നടന്നു
advertisement
2/7
രാം കഥ പാർക്കിൽ വച്ചായിരുന്നു ചടങ്ങ്. ഇന്ത്യൻ ഇതിഹാസങ്ങളെയും കബടിയേയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സൂരജ് ആനന്ദ് നിർവ്വഹിക്കുന്നു. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതുമുഖ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
എഡിറ്റർ-സ്റ്റീവൻ ബെർണാഡ്, സംഗീതം- ഗോപി സുന്ദർ. കേരളം, മഹാരാഷ്ട്ര, വാരണാസി എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന പാൻ ഇന്ത്യൻ സിനിമയായ 'ദി മെന്റർ' ഒറിജിനൽ ഹിന്ദി പതിപ്പ് കൂടാതെ മറാത്തി, ഗുജറാത്ത്, പഞ്ചാബി ഭാഷകളിലും തെലുങ്ക് കന്നട തമിഴ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്ത് അവതരിപ്പിക്കും
advertisement
4/7
സമീർ വിവേക്, നിഖിൽ, മിൽട്ടൺ തോമസ്, രൂപേഷ് മുരുകൻ, സുനിൽ നാട്ടക്കൽ, ശശി പൊതുവാൾ, ആയൂഷ്- അരുൺ, സമീർ, കൃഷ്ണ കുമാർ എന്നിവരാണ് അണിയറ പ്രവർത്തകർ
advertisement
5/7
ദസറ ദിനത്തിൽത്തന്നെ 'അയോദ്ധ്യ കി രാംലീല' കാണാൻ അവസരം ലഭിച്ചു എന്ന് ഗോവിന്ദ് പത്മസൂര്യ ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ ദിവസം എന്നും തനിക്ക് സ്പെഷലായിരിക്കും എന്നും ജി.പി.
advertisement
6/7
അയോദ്ധ്യയിലെ ഹനുമാൻ ഗ്രാഹി മന്ദിറിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം ഗോവിന്ദ് പത്മസൂര്യ
advertisement
7/7
സീരിയൽ താരം ഗോപിക അനിലാണ് ജി.പിയുടെ വധു. ഇവരുടെ വിവാഹം അടുത്തവർഷം നടക്കും. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണിത് എന്ന് വിവാഹനിശ്ചയ ചിത്രങ്ങൾക്കൊപ്പം ജി.പി. കുറിച്ചു
മലയാളം വാർത്തകൾ/Photogallery/Film/
Govind Padmasoorya | അഷ്‌ടമിക്ക് വിവാഹനിശ്ചയം, വിജയദശമി ദിനത്തിൽ ഗോവിന്ദ് പത്മസൂര്യ രാമജന്മഭൂമിയിൽ; പ്രവേശം ബോളിവുഡിൽ