Jailer | വെറും നാലേ നാല് ദിവസം; രജനിയുടെ ജെയ്‌ലറിന്റെ തിയേറ്റർ കളക്ഷൻ തുക പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
പുറത്തിറങ്ങിയതോടെ നിരവധി റെക്കോർഡുകളാണ് രജനികാന്ത് ചിത്രം 'ജെയ്‌ലർ' തകർത്തത്
advertisement
1/6

റെക്കോർഡുകൾ വീണ്ടും വീണ്ടും തകർക്കപ്പെടാനുള്ളതാണ് എന്നുറക്കെപ്രഖ്യാപിച്ച് രജനികാന്ത് (Rajinikanth) ചിത്രം 'ജെയ്‌ലർ' (Jailer). ഈ തലമുറ കണ്ട ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് താനെന്ന് രജനികാന്ത് ഓർമപ്പെടുത്തുന്ന, നെൽസൺ ദിലീപ്കുമാറിന്റെ 'ജെയ്‌ലർ' ശ്രദ്ധേയമായ പ്രകടനം മാത്രമല്ല ബോക്സ് ഓഫീസ് നേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു
advertisement
2/6
Sacnilk.com അനുസരിച്ച്, ആദ്യ കണക്കുകൾ പ്രകാരം 'ജെയ്‌ലർ' ഇന്ത്യയിൽ നാലാം ദിവസം 33.25 കോടി രൂപ നേടിയിട്ടുണ്ട്. ഇത് ജെയ്‌ലറിന്റെ ഇന്ത്യയിലെ ബോക്‌സ് ഓഫീസ് കളക്ഷൻ 141.1 കോടി രൂപയായി ഉയർത്തി (തുടർന്ന് വായിക്കുക)
advertisement
3/6
ലോകമെമ്പാടുമുള്ള കളക്ഷനിലൂടെ 'ജെയ്‌ലർ' വെറും നാല് ദിവസം കൊണ്ട് 250 കോടി ക്ലബ്ബിൽ ഇടം നേടിയതായി റിപ്പോർട്ട്. ചിത്രം യുഎസിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല വെളിപ്പെടുത്തി. 'ജെയ്‌ലർ ഇതുവരെ യുഎസ്‌എയിൽ $830K നേടി' എന്നദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടെ ജയിലറിന്റെ യുഎസ് ബോക്‌സ് ഓഫീസ് കളക്ഷൻ 3.17 മില്യൺ ഡോളറായി
advertisement
4/6
പുറത്തിറങ്ങിയതോടെ നിരവധി റെക്കോർഡുകളാണ് 'ജെയ്‌ലർ' തകർത്തത്. ഒന്നാം ദിവസം, രജനികാന്ത് ചിത്രം '2023-ൽ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓപ്പണിംഗ്', '2023-ലെ യു.എസ്.എയിലെ ഏറ്റവും വലിയ ഇന്ത്യൻ പ്രീമിയർ ', '2023-ലെ ഏറ്റവും വലിയ തമിഴ് ഓപ്പണർ ഓഫ് ഓവർസീസ്' എന്നിവയും മറ്റ് റെക്കോർഡുകൾക്കൊപ്പം രേഖപ്പെടുത്തി
advertisement
5/6
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രമാണ് ജെയ്‌ലർ.'അണ്ണാത്തെ' എന്ന ചിത്രത്തിലാണ് അദ്ദേഹം ഇതിനു മുൻപ് വേഷമിട്ടത്
advertisement
6/6
രമ്യ കൃഷ്ണൻ, ജാക്കി ഷ്‌റോഫ്, വസന്ത് രവി, യോഗി ബാബു, റെഡിംഗ് കിംഗ്‌സ്‌ലി എന്നിവരും ജെയ്‌ലറിൽ അണിനിരക്കുന്നു. തമന്ന ഭാട്ടിയയുടെ ഊർജസ്വലമായ കാവാലാ എന്ന ഗാനത്തിലെ ആകർഷകമായ നൃത്തച്ചുവടുകളും ഇതിനകം ഇന്റർനെറ്റിൽ ട്രെൻഡായി മാറിക്കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Film/
Jailer | വെറും നാലേ നാല് ദിവസം; രജനിയുടെ ജെയ്‌ലറിന്റെ തിയേറ്റർ കളക്ഷൻ തുക പുറത്ത്