TRENDING:

Kajol | അത്രയും സഹിക്കാൻ പറ്റില്ല; ആമിർ ഖാനൊപ്പം കാജോൾ അഭിനയിക്കാൻ കൂട്ടാക്കാത്തതിന്റെ കാരണം ഇതാണ്

Last Updated:
ആമിർ ഖാനൊപ്പം കാജോളിന് പകരം ഒരാൾ നായികാവേഷം ചെയ്‌തു എങ്കിലും ആ സിനിമ വൻ പരാജയമായിരുന്നു
advertisement
1/6
Kajol | അത്രയും സഹിക്കാൻ പറ്റില്ല; ആമിർ ഖാനൊപ്പം കാജോൾ അഭിനയിക്കാൻ കൂട്ടാക്കാത്തതിന്റെ കാരണം ഇതാണ്
ബോളിവുഡിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് കജോൾ (Kajol). കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുഷി കഭി ഗം, മൈ നെയിം ഈസ് ഖാൻ, ദിൽ‌വാലെ ദുൽഹനിയ ലേ ജായേംഗേ തുടങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളുടെ നായികയായി കജോൾ തിളങ്ങിയിട്ടുണ്ട്. വൈവിധ്യത്തിന് പേരുകേട്ട വേഷങ്ങളും ഒരു വലിയ ആരാധകവൃന്ദവും ഉള്ളയാളാണ് കാജോൾ
advertisement
2/6
ഇപ്പോൾ കുറച്ച് സിനിമകളേ ചെയ്യുന്നുള്ളൂവെങ്കിലും, സ്‌ക്രിപ്റ്റുകളുടെ കാര്യത്തിൽ കാജോൾ പ്രത്യേകം ശ്രദ്ധിക്കുകയും ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള പ്രോജക്‌റ്റുകൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. 1990 കളിലും 2000 കളുടെ തുടക്കത്തിലും കാജോൾ സ്‌ക്രീനുകളിൽ ആധിപത്യം സ്ഥാപിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
ഇപ്പോഴിതാ, ആമിർ ഖാനൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കാൻ കജോൾ വിസമ്മതിച്ചതായി സംവിധായകരിൽ ഒരാളുടെ വെളിപ്പെടുൽ വന്നിരിക്കുന്നു. ഒരിക്കൽ കാജോൾ താരത്തിനൊപ്പം സിനിമ ചെയ്യാൻ വിസമ്മതിച്ചതായി സംവിധായകൻ ധർമേഷ് ദർശൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി
advertisement
4/6
ധർമ്മേഷ് ദർശൻ സംവിധാനം ചെയ്ത മേള ആയിരുന്നു ചിത്രം. കജോൾ സിനിമയുടെ ഭാഗമാകാൻ വിസമ്മതിച്ചു. അക്കാലത്ത് ധാരാളം ടേക്കുകൾ എടുക്കുന്നതായി ആമിറിന്റെ പേരിൽ പരാതിയുണ്ടായിരുന്നു. സാധാരണ ഒറ്റ ടേക്കിൽ രംഗങ്ങൾ അവതരിപ്പിക്കുന്ന സ്വതസിദ്ധമായ അഭിനയശൈലിയായിരുന്നു കാജോളിന്റെത്
advertisement
5/6
പിന്നീട് ട്വിങ്കിൾ ഖന്നയെ കേന്ദ്രകഥാപാത്രമാക്കി ചിത്രം നിർമ്മിച്ചു. ആമിർ ഖാന്റെ കരിയറിലെ ഏറ്റവും വിജയിക്കാത്ത ചിത്രങ്ങളിലൊന്നായാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞെങ്കിലും നെഗറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്
advertisement
6/6
മേള സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ അമ്മയാണ് തന്നെ ആ സിനിമയെടുക്കാൻ നിർബന്ധിച്ചതെന്നും ധർമേഷ് വെളിപ്പെടുത്തി. ചിത്രത്തിലൂടെ തന്റെ സഹോദരൻ ഫൈസൽ ഖാന് ഒരു മികച്ച ലോഞ്ച് നൽകുന്നതിലാണ് ആമിർ ഖാന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ വികാസത്തിൽ ആമിർ കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി
മലയാളം വാർത്തകൾ/Photogallery/Film/
Kajol | അത്രയും സഹിക്കാൻ പറ്റില്ല; ആമിർ ഖാനൊപ്പം കാജോൾ അഭിനയിക്കാൻ കൂട്ടാക്കാത്തതിന്റെ കാരണം ഇതാണ്
Open in App
Home
Video
Impact Shorts
Web Stories