Adipurush|സീതയേയും ലക്ഷ്മണനേയും പരിചയപ്പെടുത്തി പ്രഭാസ്; സീതാ ദേവിയായി കൃതി സനോൺ
- Published by:Naseeba TC
- news18-malayalam
Last Updated:
കൃതി സനോണും പ്രഭാസിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
1/11

പ്രഭാസ് നായകനാകുന്നു ഇതിഹാസ ചിത്രം ആദിപുരുഷിലെ നായികയെ തീരുമാനിച്ചു. ബോളിവുഡ് താരം കൃതി സനോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാമായണ കഥയെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്. സീതാദേവിയായി കൃതി സനോണും വേഷമിടും.
advertisement
2/11
ലക്ഷ്മണന്റെ വേഷം ചെയ്യുന്നത് സണ്ണി സിങ്ങാണ്. കൃതി സനോണിനും സണ്ണി സിങ്ങിനുമൊപ്പമുള്ള ചിത്രങ്ങൾ പ്രഭാസ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കൃതി സനോണും പ്രഭാസിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
3/11
2022 ഓഗസ്റ്റ് 11 ആദിപുരുഷ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ റിലീസ് നേരത്തേ തന്നെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ രാവണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
advertisement
4/11
സീതാ ദേവിയുടെ വേഷം ചെയ്യുന്നത് ആരായിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. അനുഷ്ക ശർമ സീതയായി അഭിനയിക്കും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കൃതി സനോണിനെ നായികയായി തീരുമാനിച്ചിരിക്കുന്നത്.
advertisement
5/11
തെലുങ്കിന് പുറമേ, ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്. പ്രഭാസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാകും ആദിപുരുഷ്. തമിഴ്, മലയാളം ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പുറത്തിറങ്ങും. ഓം റൗട്ടുമായി സെയ്ഫിന്റെ രണ്ടാമത്തെ ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ടിന്റെ തൻഹാജിയായിരുന്നു ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. ഇതാദ്യമായാണ് പ്രഭാസും സെയ്ഫും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
advertisement
6/11
"ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരൻ ഉണ്ടായിരുന്നു" എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഓം റൗട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞിരുന്നു.
advertisement
7/11
തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്. ഖാർതിക് പലാനിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.
advertisement
8/11
3 ഡി രൂപത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത് എന്നതും പ്രത്യേകതയാണ്. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമായിരിക്കും ആദിപുരുഷിൽ ഒരുക്കുന്നതെന്ന് സംവിധായകൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
advertisement
9/11
അന്താരാഷ്ട്ര സിനിമകളില്‍ തത്സമയ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈ എന്‍ഡഡ് വിഷ്വല്‍ ഇഫക്ടുകള്‍ ഉപയോഗിക്കാറുണ്ടെന്നും ഇത്തരം സാങ്കേതിക വിദ്യകള്‍ ചിത്രീകരണത്തിന് ഏറെ സഹായകമാകുമെന്നും നിര്‍മ്മാതാവ് പ്രസാദ് സുതര്‍ അഭിപ്രായപ്പെട്ടു. ഈ രീതിയാണ് രാമായണകഥയെ പ്രമേയമായി അവതരിപ്പിക്കുന്ന ആദിപുരുഷില്‍ അവലംബിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
10/11
ആദിപുരുഷ്, രാധേ ശ്യാം, നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം എന്നിവയാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ. 1000 കോടി രൂപയ്ക്കു മുകളിലാണ് മൂന്നു ചിത്രങ്ങൾക്കും കൂടിയുള്ള മുതൽമുടക്ക്.
advertisement
11/11
450 കോടി രൂപയാണ് ആദിപുരുഷിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. പൂജ ഹെഗ്‌ഡെ നായികയാവുന്ന രാധേ ശ്യാം 250 കോടി രൂപയുടെ ബഡ്‌ജറ്റിനാണ് ഒരുങ്ങുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Adipurush|സീതയേയും ലക്ഷ്മണനേയും പരിചയപ്പെടുത്തി പ്രഭാസ്; സീതാ ദേവിയായി കൃതി സനോൺ