TRENDING:

'8' സിനിമയ്ക്ക് ഇനി ചന്ദ്രനിൽ എട്ടേക്കർ; ചന്ദ്രനിൽ സ്ഥലം വാങ്ങിയെന്നു നടൻ ഫവാസ് ജലാലുദീൻ

Last Updated:
'8' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ഫവാസ് ജലാലുദീനാണ് സ്ഥലം വാങ്ങിയത്
advertisement
1/4
'8' സിനിമയ്ക്ക് ഇനി ചന്ദ്രനിൽ എട്ടേക്കർ; ചന്ദ്രനിൽ സ്ഥലം വാങ്ങിയെന്നു നടൻ ഫവാസ് ജലാലുദീൻ
ചന്ദ്രനിൽ സ്ഥലം വാങ്ങുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുക്കുന്നതിനിടെ മലയാള സിനിമാ മേഖലയിൽ നിന്ന് ഒരു പുതുമുഖ താരം ആദ്യമായി ചന്ദ്രനിൽ എട്ടേക്കർ സ്ഥലം വാങ്ങിയ വാർത്തയാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. നവാഗതനായ റോഷിൻ എ. റഹ്‌മാൻ സംവിധാനം ചെയ്യുന്ന '8' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ഫവാസ് ജലാലുദീനാണ് വ്യത്യസ്തമായ നേട്ടം കൈവരിച്ചത്
advertisement
2/4
തന്റെ സിനിമയുടെ ടീമിന് വേണ്ടിയാണ് അദ്ദേഹം സിനിമയുടെ പേരിനോട് ചേർന്നു നിൽക്കുന്ന തരത്തിൽ എട്ടേക്കർ സ്ഥലം ചന്ദ്രനിൽ സ്വന്തമാക്കിയത്. ഇന്റർനാഷണൽ ലൂണാർ രജിസ്ട്രി എന്ന വെബ്സൈറ്റ് വഴി സ്ഥലം വാങ്ങിയതിന്റെ രേഖകളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു (തുടർന്ന് വായിക്കുക)
advertisement
3/4
ഒരുപക്ഷേ, ലോകത്തു തന്നെ ആദ്യമായാവും ഒരു സിനിമാ ടീമിന് വേണ്ടി ഒരാൾ ചന്ദ്രനിൽ സ്ഥലം വാങ്ങുന്നത്. ടോം ക്രൂസ്, ഷാരൂഖ് ഖാൻ, സുശാന്ത് സിങ് രാജ്പുട് തുടങ്ങി ഹോളിവുഡിലെയും ബോളിവുഡിലെയും ഒട്ടനവധി താരങ്ങളും, ജോർജ് ഡബ്ലിയു ബുഷ് തുടങ്ങി ധാരാളം പ്രശസ്തരും മുൻപ് ചന്ദ്രനിൽ സ്വന്തമായി സ്ഥലം വാങ്ങിയവരാണ്
advertisement
4/4
വയലറ്റ് ഫിലിംസിന്റെ ബാനറിൽ മുഹ്‌സിന കോയാക്കുട്ടി നിർമ്മിച്ച '8'ന്റെ സെൻസറിങ് നടപടികൾ പൂർത്തിയായതായും ഉടൻ റിലീസിനെത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. വയലറ്റ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്
മലയാളം വാർത്തകൾ/Photogallery/Film/
'8' സിനിമയ്ക്ക് ഇനി ചന്ദ്രനിൽ എട്ടേക്കർ; ചന്ദ്രനിൽ സ്ഥലം വാങ്ങിയെന്നു നടൻ ഫവാസ് ജലാലുദീൻ
Open in App
Home
Video
Impact Shorts
Web Stories