TRENDING:

ആറാം തമ്പുരാനും ഇളമുറ തമ്പുരാനും; എമ്പുരാൻ ചർച്ചകൾ ആരംഭിച്ച് മോഹൻലാലും പൃഥ്വിരാജും

Last Updated:
Mohanlal and Prithviraj meeting kicks off Empuraan discussions | മോഹൻലാൽ-പൃഥ്വിരാജ് ചിത്രങ്ങൾക്ക് പിന്നിൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ആ വാർത്തയുണ്ട്
advertisement
1/6
ആറാം തമ്പുരാനും ഇളമുറ തമ്പുരാനും; എമ്പുരാൻ ചർച്ചകൾ ആരംഭിച്ച് മോഹൻലാലും പൃഥ്വിരാജും
നടനിൽ നിന്നും നിർമ്മാതാവിൽ നിന്നും സംവിധായകനിലേക്കുള്ള കന്നിയങ്കം തന്നെ ജനങ്ങളുടെ നിറഞ്ഞ കയ്യടി നേടിയ നടനാണ് പൃഥ്വിരാജ്. ആദ്യ ചുവടുവയ്‌പ്പിൽ  മോഹൻലാലിൻറെ സാന്നിധ്യം കൂടിയായതും, മുരളി ഗോപിയുടെ തകർപ്പൻ തിരക്കഥ അതിന് ഊടും പാവും ഏകിയപ്പോഴും ലൂസിഫറിന് ശേഷം മോഹൻലാൽ-പൃഥ്വിരാജ്-മുരളി ഗോപി ടീം ഒരിക്കൽ കൂടി വന്നെങ്കിൽ എന്ന് പ്രിയ പ്രേക്ഷകരും ആഗ്രഹിച്ചു
advertisement
2/6
പ്രേക്ഷകരുടെ മനസ്സ് മനസ്സിലാക്കി, അവർ നൽകിയ സ്വീകാര്യത തിരിച്ചറിഞ്ഞ് ലൂസിഫറിന് രണ്ടാം ഭാഗം  എൽ 2 എമ്പുരാൻ പ്രഖ്യാപിച്ചു. ഒരുപക്ഷെ കഴിഞ്ഞ വർഷം തന്നെ തുടക്കം കുറിക്കാൻ കഴിഞ്ഞേക്കുമായിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലെത്തി. പക്ഷെ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രങ്ങൾ പ്രേക്ഷകർ കാത്തിരുന്ന ആ വാർത്തയുമായാണ് വരുന്നത്
advertisement
3/6
ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയാറാക്കുന്നത് മുരളി ഗോപി തന്നെയാണ്. സ്ക്രിപ്റ്റ് ചർച്ചകളുടെ ആരംഭമാണ് ഈ ചിത്രമെന്ന് സിനിമാ ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാല ട്വീറ്റ് ചെയ്തു
advertisement
4/6
ആദ്യ ഭാഗത്തിൽ സ്റ്റീഫൻ നെടുമ്പള്ളി അഥവാ എബ്രാം ഖുറേഷി എന്ന നായക വേഷം കൈകാര്യം ചെയ്തത് മോഹൻലാലാണ്. ഖുറേഷിയിൽ നിന്നാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന നേട്ടം ലൂസിഫറിനുണ്ട്
advertisement
5/6
കൂടാതെ 50കോടി ക്ലബ്ബിൽ പേരുള്ള ആദ്യ മലയാള നടനും, സംവിധായകനും നിർമ്മാതാവും എന്ന നേട്ടം പൃഥ്വിരാജ് കൈവരിക്കുകയും ചെയ്‌തു. മുരളി ഗോപിയാണ് വളരെയധികം പ്രേക്ഷക പ്രീതി നേടിയെടുത്ത ലൂസിഫറിന്റെ തിരക്കഥ രചിച്ചത്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ
advertisement
6/6
ആദ്യ ഭാഗത്തെ അതേപടി തുടരുകയല്ല ചെയ്യുക എന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിട്ടുണ്ട്. ലൂസിഫർ ആരംഭിക്കുന്നതിനു മുൻപും അതിനു ശേഷവും എന്തെന്നുള്ള ചിന്തയിൽ നിന്നാവും എമ്പുരാന്റെ ഉത്ഭവം. കഥയുടെ ഓരോ അംശവും സൂക്ഷ്മമായി പരിശോധിച്ചുള്ള നിർമ്മിതിയാവും എമ്പുരാനിൽ ഉണ്ടാവുക
മലയാളം വാർത്തകൾ/Photogallery/Film/
ആറാം തമ്പുരാനും ഇളമുറ തമ്പുരാനും; എമ്പുരാൻ ചർച്ചകൾ ആരംഭിച്ച് മോഹൻലാലും പൃഥ്വിരാജും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories