അണ്ണന്മാർ തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ബോക്സ് ഓഫീസിൽ സീനിയേഴ്‌സിന്റെ യൂത്ത് ഫെസ്റ്റിവൽ
- Published by:user_57
- news18-malayalam
Last Updated:
ബോക്സ് ഓഫീസ് പിടിച്ചുകുലുക്കി ജോഷി, ഷാജി കൈലാസ് ചിത്രങ്ങൾ
advertisement
1/5

മലയാളം ബോക്സ് ഓഫീസിൽ അണ്ണന്മാരുടെ തേർവാഴ്ച. കളക്ഷന്റെ കാര്യത്തിൽ കോവിഡ് ഏൽപ്പിച്ച പ്രഹരത്തിനു ശേഷം മെല്ലെപ്പോക്ക് തുടർന്ന സിനിമാ മേഖലയ്ക്ക് പുത്തനുണർവ് പകരുന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപോർട്ടുകൾ നൽകുന്ന സൂചന. ഏറെ നാളുകൾക്കു ശേഷം സംവിധാനത്തിലേക്ക് മടങ്ങി വന്ന ഷാജി കൈലാസിന്റെ (Shaji Kailas) 'കടുവ' (Kaduva), ജോഷിയുടെ (Joshiy) 'പാപ്പൻ' (Paappan) തുടങ്ങിയ ചിത്രങ്ങൾ അരങ്ങുവാഴുന്ന കാഴ്ചയാണ് കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്നത്
advertisement
2/5
രാഷ്ട്രീയ ജീവിതത്തിൽ ഏതാനും വർഷങ്ങൾ ചിലവിട്ട ശേഷം സിനിമയിലേക്ക് സുരേഷ് ഗോപി പൂർണ്ണമായും മടങ്ങിയെത്തിയ ശേഷമുള്ള സിനിമയാണ് ജോഷിയുടെ 'പാപ്പൻ'. 25 ആഴ്ചകൾക്കു മുന്പിറങ്ങിയ ഷാജി കൈലാസ് - പൃഥ്വിരാജ് ചിത്രം 'കടുവ'യുമായി മത്സരിച്ച് നിലവിലെ ബോക്സ് ഓഫീസിൽ ലീഡ് ചെയ്യുന്ന ചിത്രമായി 'പാപ്പൻ' മാറി. 'കടുവ' മൂന്നാം സ്ഥാനത്താണ്. ഫഹദ് ചിത്രം 'മലയൻകുഞ്ഞ്' രണ്ടാം സ്ഥാനത്തു തുടരുന്നു. മറ്റൊരു മുതിർന്ന സംവിധായകനായ ഫാസിൽ നിർമ്മിച്ച ചിത്രമായതിനാൽ ഇവിടെയും 'സീനിയർ എഫ്ഫക്റ്റ്' പ്രകടമെന്നു പറയാം (തുടർന്ന് വായിക്കുക)
advertisement
3/5
പൃഥ്വിരാജിന് മറ്റൊരു 50 കോടി നേട്ടം നൽകിയ ചിത്രമായി 'കടുവ' മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ചിത്രം ബോക്സ് ഓഫീസിൽ ഈ നേട്ടം കൈവരിച്ച വിവരം പുറത്തുവിട്ടത്. 'അമർ അക്ബർ അന്തോണി', 'ലൂസിഫർ' ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് ഒരിക്കൽക്കൂടി 50 കോടി കൈവരിച്ചിരിക്കുകയാണ്
advertisement
4/5
മൂന്നു ദിവസം കൊണ്ട് 11.56 കോടി എന്ന നേട്ടത്തിന് 'പാപ്പൻ' അർഹമായിക്കഴിഞ്ഞു. പലയിടത്തും 'പാപ്പൻ ' ഷോ ഹൗസ്ഫുൾ ആയിട്ടുണ്ട്. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയിലെ നായകവേഷം ചെയ്യുന്നത്. മകൻ ഗോകുൽ സുരേഷ് ഒപ്പം അഭിനയിച്ച ആദ്യ ചിത്രമാണ് 'പാപ്പൻ'
advertisement
5/5
വേൾഡ് വൈഡ് ബോക്സ് ഓഫീസ് നോക്കിയാൽ ഈ വര്ഷം ഉറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ 'കടുവ' നാലാം സ്ഥാനത്താണ്. ഭീഷ്മ പർവ്വം - 87.65 കോടി, ഹൃദയം - 53.98 കോടി, ജനഗണമന - 50.55 കോടി, കടുവ - 44.30 കോടി എന്നിങ്ങനെയാണ് കളക്ഷൻ നിരക്ക്
മലയാളം വാർത്തകൾ/Photogallery/Film/
അണ്ണന്മാർ തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ബോക്സ് ഓഫീസിൽ സീനിയേഴ്‌സിന്റെ യൂത്ത് ഫെസ്റ്റിവൽ