ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ്
- Published by:user_57
- news18-malayalam
Last Updated:
Prithviraj hits the gym upon returning from Aadujeevitham shooting | ഷൂട്ടിങ്ങിനു ശേഷമുള്ള എല്ലുംതോലുമായ രൂപം പ്രതീക്ഷിച്ചവരെ ഞെട്ടിച്ചു കൊണ്ട് തന്റെ ജിം ബോഡിയുമായാണ് പൃഥ്വിയുടെ വരവ്
advertisement
1/6

ആത്മസമർപ്പണത്തിന്റെ പര്യായമായി പൃഥ്വിരാജ് സുകുമാരൻ മാറിയിട്ട് കുറച്ചായി. ആടുജീവിതം സിനിമക്കായി മെലിഞ്ഞുണങ്ങാൻ വേണ്ടി പൃഥ്വി നേരിട്ട പെടാപ്പാട് ചെറുതല്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഷൂട്ടിംഗ് അവസാനിച്ച് മടങ്ങിയെത്തിയ പൃഥ്വി ഈ പുതിയ ചിത്രവുമായി സോഷ്യൽ മീഡിയയിലെത്തിയിരിക്കുകയാണ്. ഷൂട്ടിങ്ങിനു ശേഷമുള്ള എല്ലുംതോലുമായ രൂപം പ്രതീക്ഷിച്ചവരെ ഞെട്ടിച്ചു കൊണ്ട് തന്റെ ജിം ബോഡിയുമായാണ് പൃഥ്വിയുടെ വരവ്
advertisement
2/6
ആടുജീവിതത്തിനായി ശരീരം കാണിച്ചുള്ള ഷൂട്ടിംഗ് കഴിഞ്ഞു ഒരു മാസമായി എന്ന് പൃഥ്വി ഈ ഫോട്ടോക്കൊപ്പം കുറിക്കുന്നു. ആ ചിത്രീകരണ ഷെഡ്യൂളിന്റെ അവസാന ദിവസം വളരെ കുറച്ചു മാത്രമേ കൊഴുപ്പു തന്റെ ശരീരത്തിൽ ബാക്കിയുണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ഒരു മാസത്തെ വിശ്രമവും പരിശ്രമവുമാണ് ഈ കാണുന്നത്
advertisement
3/6
ശരീരഭാരം തീരെക്കുറഞ്ഞ് വളരെ ശോഷിച്ച അവസ്ഥയിൽ നിന്നും ട്രെയ്നറും ന്യൂട്രീഷനിസ്റ്റുമായ അജിത് ബാബുവാണ് ഈ അവസ്ഥയിലേക്ക് തന്നെ മാറ്റിയെടുത്തതെന്ന് പൃഥ്വി. ഒപ്പം തനിക്ക് ആരോഗ്യം വീണ്ടെടുത്ത് പൂർവ സ്ഥിതിയിലാവാൻ സംവിധായകൻ ബ്ലെസ്സിയും സംഘവും സമയം അനുവദിച്ചതിലും പൃഥ്വി കൃതാർത്ഥനാണ്
advertisement
4/6
ശേഷം ദുൽഖർ സൽമാനുള്ള വെല്ലുവിളി കൂടിയുണ്ട്. ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ ദുൽഖർ തന്റെ സുഹൃത്തുക്കൾക്കായി ഫിറ്റ്നസ് ചലഞ്ചു നടത്തിപ്പോരുകയാണ്. സിനിമക്കായി തയാറെടുത്ത പൃഥ്വിരാജിന്റെ വിവിധ ലുക്കുകൾ ഇവിടെ കാണാം
advertisement
5/6
പൃഥ്വിരാജ്
advertisement
6/6
പൃഥ്വിരാജ്
മലയാളം വാർത്തകൾ/Photogallery/Film/
ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ്