TRENDING:

വാണി വിശ്വനാഥ് സിനിമയിലേക്ക് വീണ്ടും വരുമ്പോൾ നായികയാവാൻ സഹപ്രവർത്തകയുടെ മകൾ; പുതിയ ചിത്രത്തിന് തുടക്കമായി

Last Updated:
നീണ്ട പത്തു വർഷങ്ങൾക്ക് ശേഷമാണ് വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്
advertisement
1/7
വാണി വിശ്വനാഥ് സിനിമയിലേക്ക് വീണ്ടും വരുമ്പോൾ നായികയാവാൻ സഹപ്രവർത്തകയുടെ മകൾ; പുതിയ ചിത്രത്തിന് തുടക്കമായി
വളരെ വർഷങ്ങൾക്ക് ശേഷം നടി വാണി വിശ്വനാഥ് (Vani Viswanath) മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ലാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണു് നിർമ്മിക്കുന്നത്
advertisement
2/7
മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം അഭിനയരംഗത്തെത്തുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിലെ അതി നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്. നായിക വാണിയുടെ മുൻ സഹപ്രവർത്തകയുടെ മകളാണ് എന്നതുമുണ്ട് പ്രത്യേകത (തുടർന്ന് വായിക്കുക)
advertisement
3/7
വാണി വിശ്വനാഥിന് രണ്ടു ചിത്രങ്ങളിൽ ശബ്ദമായ ശ്രീജ രവിയുടെ മകൾ രവീണ രവിയാണ് നായികാ വേഷം ചെയ്യുക. 1997ൽ റിലീസ് ചെയ്ത ജനാധിപത്യം, 1999ലെ 'ദി ഗോഡ്മാൻ' സിനിമകളിൽ വാണിയുടെ ശബ്ദമായത് ശ്രീജ രവിയാണ്
advertisement
4/7
സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി രവീണാ രവി തിളങ്ങിയിരുന്നു. ടി.ജി.രവി, രാജേഷ് ശർമ്മ ബോബൻ സാമുവൽ,,സാബു ആമി, ജിലു ജോസഫ്, അഭിരാം ,ആൻ്റണി ഏലൂർ അബിൻ ബിനോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകൻ ജോ ജോർജ് പറഞ്ഞു. മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്
advertisement
5/7
ശ്രീനാഥ് ഭാസി അഭിനയരംഗത്തെത്തിയതിനു ശേഷമുള്ള അമ്പതാമതു ചിത്രം കൂടിയാണിത്. അതിൻ്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനിൽ പങ്കുവയ്കുകയുണ്ടായി
advertisement
6/7
കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സാഗർ ഹരിയുടേതാണ് തിരക്കഥ. ഗാനങ്ങൾ - ഹരി നാരായണൻ, സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, എഡിറ്റിംഗ്‌ - നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യും ഡിസൈൻ - വിപിൻദാസ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ
advertisement
7/7
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് സത്യ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം, വിഷ്ണു വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ - സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- ആൻ്റണി ഏലൂർ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ഷിജിൻ രാജ്
മലയാളം വാർത്തകൾ/Photogallery/Film/
വാണി വിശ്വനാഥ് സിനിമയിലേക്ക് വീണ്ടും വരുമ്പോൾ നായികയാവാൻ സഹപ്രവർത്തകയുടെ മകൾ; പുതിയ ചിത്രത്തിന് തുടക്കമായി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories