ബോളിവുഡിൽ താരപ്പോര് മുറുകുന്നു; സണ്ണി ലിയോണിക്ക് പിന്നാലെ കുറിക്ക് കൊള്ളുന്ന പോസ്റ്റുമായി കൃതി സാനൻ
- Published by:Asha Sulfiker
- news18-malayalam
Last Updated:
സുശാന്തിന്‍റെ മരണത്തിന്‍റെ പേരിൽ കങ്കണ ആരംഭിച്ച യുദ്ധം ഇപ്പോൾ ഗതി മാറി വ്യക്തിപരമായ തലങ്ങളിലേക്ക് നീങ്ങി എന്ന വിമർശനം ശക്തമാണ്. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാൻ സുശാന്തിന്‍റെ മരണം കങ്കണ മറയാക്കുന്നു എന്ന ആരോപണമാണ് ഉന്നയിക്കപ്പെടുന്നത്.
advertisement
1/10

നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ബോളിവുഡിൽ വമ്പൻ കൊടുങ്കാറ്റാണ് ഉയർത്തി വിട്ടത്. താരാധിപത്യം, നെപ്പോട്ടിസം, ബോളിവുഡ് മാഫിയ തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു. ബോളിവുഡിലെ അണിയറ രഹസ്യങ്ങൾ വെളിപ്പെടുത്തി കങ്കണ റണൗത്ത് കൂടി രംഗത്തെത്തിയതോടെ വിവാദങ്ങൾ രൂക്ഷമായി.
advertisement
2/10
ബോളിവുഡിലെ പല പ്രമുഖർക്കെതിരെയും കങ്കണ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് പല വെളിപ്പെടുത്തലുകളും നടത്തിയ കങ്കണ, നടി ഊർമ്മിള, ജയാ ബച്ചൻ എന്നിവര്‍ക്കെതിരെ ഉയർത്തിയ വിമർശനങ്ങളും വാർത്തകളിൽ നിറഞ്ഞു.
advertisement
3/10
ബോളിവുഡ് താരവും കോൺഗ്രസ് അംഗവുമായ ഊർമ്മിളയെ 'സോഫ്റ്റ് പോൺ സ്റ്റാർ' എന്നാണ് കങ്കണ വിശേഷിപ്പിച്ചത്. ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെ സ്വന്തം ഭാഗം ന്യായീകരിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. അവഹേളനപരമായ രീതിയിലല്ല താൻ ഉദ്ദേശിച്ചതെന്നായിരുന്നു പ്രതികരണം.
advertisement
4/10
ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ മുൻ പോൺ താരം സണ്ണി ലിയോണിനെ സിനിമാ ലോകം സ്വാഗതം ചെയ്തതിനെ കുറിച്ചും കങ്കണ പറഞ്ഞിരുന്നു. പോൺ താരമായിരുന്ന സണ്ണി ലിയോണിയെ ഈ ഇൻഡസ്ട്രി രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. എന്നാലിപ്പോൾ പോൺ താരം എന്നു പറയുമ്പോൾ എന്തോ അധിക്ഷേപം ആയാണല്ലോ ചിലർ കരുതുന്നത് എന്നായിരുന്നു പരാമർശം.
advertisement
5/10
ഇതിന് പിന്നാലെ സണ്ണി ലിയോൺ തന്‍റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശം ഊർമ്മിളയ്ക്കുള്ള മറുപടിയായാണ് ആരാധകർ വിലയിരുത്തിയത്. "നിങ്ങളെ കുറിച്ച് ഒന്നും അറിയാത്ത ആളുകൾക്കാണ് നിങ്ങളെ പറ്റി ഏറ്റവും കൂടുതൽ സംസാരിക്കാനുണ്ടാകുക" എന്നായിരുന്നു സണ്ണിയുടെ സന്ദേശം.
advertisement
6/10
ഇത് കങ്കണ റണൗത്തിനെ ഉദ്ദേശിച്ചാണെന്നാണ് ആരാധകർ പറയുന്നത്. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചതിലുള്ള സണ്ണിയുടെ മറുപടിയാണ് പുതിയ പോസ്റ്റെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ വന്ന കമന്‍റുകളും സൂചിപ്പിക്കുന്നതും ഇതു തന്നെയായിരുന്നു.
advertisement
7/10
സുശാന്തിന്‍റെ മരണത്തിന്‍റെ പേരിൽ കങ്കണ ആരംഭിച്ച യുദ്ധം ഇപ്പോൾ ഗതി മാറി വ്യക്തിപരമായ തലങ്ങളിലേക്ക് നീങ്ങി എന്ന വിമർശനം ശക്തമാണ്. അത് സത്യമാണെന്ന് തെളിയിക്കുന്ന പല സന്ദർഭങ്ങളും കങ്കണ തന്നെ നൽകിയിട്ടുമുണ്ട്. തന്‍റെ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാൻ സുശാന്തിന്‍റെ മരണം കങ്കണ മറയാക്കുന്നു എന്ന ആരോപണമാണ് ഉന്നയിക്കപ്പെടുന്നത്. വിഷയത്തിൽ പല താരങ്ങളും കങ്കണക്കെതിരെ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.
advertisement
8/10
സണ്ണി ലിയോണിയെപ്പോലെ ബോളിവുഡ് താരം കൃതി സാനനും തന്‍റെ ഇൻസ്റ്റഗ്രാമിൽ ആരെയും പേരെടുത്ത് പറയാതെ ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സുശാന്തിന്‍റെ അടുത്ത സുഹൃത്തുക്കളിലൊരാളായ കൃതിയുടെ ഈ പോസ്റ്റും കങ്കണയ്ക്കെതിരായ വിമർശനം തന്നെയായാണ് കണക്കാക്കപ്പെടുന്നത്.
advertisement
9/10
'ആദ്യം അവർ നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും പിന്നീട് പരസ്പരം പോരടിക്കും.. ഒരിക്കലും അവസാനിക്കാത്ത സംഘർഷം. എന്നാൽ ഇപ്പോൾ അത് നിനക്ക് വേണ്ടിയല്ല അവർക്ക് വേണ്ടിയുള്ളതാണ്.. ഒരുപക്ഷെ എപ്പോഴും അങ്ങനെ ആയിരുന്നിരിക്കാം' എന്ന സന്ദേശമാണ് കൃതി പങ്കു വച്ചത്.
advertisement
10/10
സുശാന്തിന്‍റെ മരണത്തിന്‍റെ പേരിലുയരുന്ന വിവാദങ്ങളും കങ്കണയുടെ ഇടപെടലും ആണ് ഈ സന്ദേശത്തിലൂടെ കൃതി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അര്‍ജുൻ കപൂർ, പ്രീതി സിന്‍റ, വരുൺ ധവാൻ തുടങ്ങി പല പ്രമുഖരും കൃതിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
ബോളിവുഡിൽ താരപ്പോര് മുറുകുന്നു; സണ്ണി ലിയോണിക്ക് പിന്നാലെ കുറിക്ക് കൊള്ളുന്ന പോസ്റ്റുമായി കൃതി സാനൻ