TRENDING:

Suresh Gopi in Garudan | സുരേഷ് ഗോപി എത്തി; 'ഗരുഡൻ' ചിറകടിച്ച് പറക്കുന്നു

Last Updated:
ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്
advertisement
1/6
Suresh Gopi in Garudan | സുരേഷ് ഗോപി എത്തി; 'ഗരുഡൻ' ചിറകടിച്ച് പറക്കുന്നു
സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രം 'ഗരുഡന്റെ' സെറ്റിൽ സുരേഷ്‌ ഗോപി ജോയിൻ ചെയ്തു. ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. മട്ടാഞ്ചേരിയിൽ നടക്കുന്ന ഷൂട്ടിംഗിൽ സിദ്ധിഖ്, ജഗദീഷ് എന്നിവർക്കൊപ്പമുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്
advertisement
2/6
നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന് ഏറെ പ്രത്യേകതകളുമുണ്ട്. മിഥുൻ മാനുവലിന്റെതാണ് തിരക്കഥ (തുടർന്ന് വായിക്കുക)
advertisement
3/6
അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ചൈതന്യ എന്നിവരാണ് മറ്റ് പ്രാധാന താരങ്ങൾ
advertisement
4/6
അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ 'പാപ്പൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. കഥ ജിനേഷ് എം. ജനഗണമന, കടുവ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും മാജിക്‌ ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു. കടുവയിലെ പാലാപ്പള്ളി തിരുപ്പുള്ളി എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയോ ജയ്ക്സിനു വേണ്ടി ചെയ്തത് ഈ ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമ്മയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്
advertisement
5/6
ചിത്രത്തിന്റെ എഡിറ്റർ- ശ്രീജിത്ത് സാരംഗ്. വരത്തൻ, ലൂക്കാ, തമാശ, കപ്പേള തുടങ്ങിയ ചിത്രങ്ങൾക്ക് ആർട്ട് കൈകാര്യം ചെയ്ത അനീസ് നാടോടിയും ഗരുഡന് വേണ്ടി ഒന്നിക്കുന്നു. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു
advertisement
6/6
പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- ബിനു ബ്രിങ് ഫോർത്ത്, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ
മലയാളം വാർത്തകൾ/Photogallery/Film/
Suresh Gopi in Garudan | സുരേഷ് ഗോപി എത്തി; 'ഗരുഡൻ' ചിറകടിച്ച് പറക്കുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories