ജവാനിൽ അണ്ണൻ കേറി ആറാടും; ഷാരൂഖ് ഖാൻ ചിത്രത്തിൽ വിജയ് ചെയ്യുന്ന വേഷത്തെക്കുറിച്ച് സൂചന
- Published by:user_57
- news18-malayalam
Last Updated:
വളരെ വർഷങ്ങൾക്ക് ശേഷം ആ വേഷം ഒരിക്കൽക്കൂടി അണിയാൻ നടൻ വിജയ്
advertisement
1/7

സെപ്റ്റംബർ ഏഴു വരെയെത്താൻ ഇനി അധിക ദിവസങ്ങൾ ബാക്കിയില്ല. ആരാധകരുടെ ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പുകൾക്ക് വിരാമമായി ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനായ 'ജവാൻ' (Jawan) അന്നേ ദിവസം തിയേറ്ററുകളിലെത്തും. ഈ സിനിമ വരുമ്പോൾ ഉത്തരേന്ത്യയും തെന്നിന്ത്യയും ഒരേ ആവേശത്തിലാണ്. നായികയായി നയൻതാരയും ഉണ്ടാകും. ആരെല്ലാം ഉണ്ടെന്നു പറഞ്ഞാലും വലിയ സർപ്രൈസോടു കൂടി വരാൻ ഒരാൾ കൂടിയുണ്ട്
advertisement
2/7
ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിൽ തമിഴകത്തിന്റെ സൂപ്പർ താരം ദളപതി വിജയ് ഭാഗമാകും എന്ന വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞു. ഏറ്റവും പുതിയ വാർത്ത എന്തെന്നാൽ, വിജയ്‌യുടെ ആ കഥാപാത്രം ഏതു സ്വഭാവത്തിലേതെന്നാണ് (തുടർന്ന് വായിക്കുക)
advertisement
3/7
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ' വിജയ്‌യുടെ ചിത്രമായി പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് ഈ വർഷം. അതേസമയം, വിജയ്‌യെ ബിഗ് സ്‌ക്രീനിൽ കാണാൻ ആ ചിത്രം വരെ കാത്തിരിക്കേണ്ട എന്നാണ് ഈ വാർത്തയിലൂടെ ആരാധകർക്ക് അറിയാൻ സാധിച്ചത്
advertisement
4/7
'മാസ്റ്റർ' സിനിമയിൽ നേർക്കുനേർ വന്ന വിജയ് സേതുപതിയാണ് സ്റ്റാർ വാല്യൂ ഉയർത്തുന്ന മറ്റൊരു താരം. 'ബിഗിൽ' എന്ന ചിത്രത്തിൽ വിജയ്‌യും നയൻതാരയും കൈകോർത്തിരുന്നു
advertisement
5/7
ഒക്ടോബർ 19നാകും വിജയ് നായകനായ 'ലിയോ' റിലീസ് ചെയ്യുക. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മിഷ്‌കിൻ എന്നിവരും ചിത്രത്തിലുണ്ട്. ജവാനെപ്പോലെ, ലിയോയിലും സെലിബ്രിറ്റി അതിഥി താരങ്ങളുടെ പേരുകൾ പ്രചരിക്കുന്നുണ്ട്. ധനുഷ്, ചിയാൻ വിക്രം തുടങ്ങി നിരവധി ജനപ്രിയ താരങ്ങൾ ഈ പ്രോജക്റ്റിന്റെ ഭാഗമാകുമെന്ന് അഭ്യൂഹമുണ്ട്
advertisement
6/7
ഷാരൂഖ് ഖാൻ നായകനാവുന്ന ജവാൻ സിനിമയിൽ വിജയ് പോലീസ്‌വേഷം ചെയ്യും എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അതും വളരെ വർഷങ്ങൾക്ക് ശേഷമാവും വിജയ് വീണ്ടും കാക്കി അണിയുക
advertisement
7/7
'തെരി'യിലാണ് നടൻ വിജയ് ഏറ്റവും ഒടുവിൽ പോലീസ് വേഷം ചെയ്തത്. തൊഴിലിന്റെ സങ്കീർണതകളിൽ സ്വന്തം കുടുംബം നഷ്‌ടമാകുന്ന പോലീസുകാരന്റെ റോളായിരുന്നു വിജയ് ചെയ്തത്
മലയാളം വാർത്തകൾ/Photogallery/Film/
ജവാനിൽ അണ്ണൻ കേറി ആറാടും; ഷാരൂഖ് ഖാൻ ചിത്രത്തിൽ വിജയ് ചെയ്യുന്ന വേഷത്തെക്കുറിച്ച് സൂചന