TRENDING:

Leo | അണ്ണൻ പണി തുടങ്ങി; ആദ്യദിവസ കളക്ഷനിൽ ജെയ്‌ലറിനെ പിന്നിലാക്കി വിജയ്‌യുടെ 'ലിയോ'

Last Updated:
രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയിലറിനെ പിന്തള്ളി നടൻ വിജയ്‌യുടെ 'ലിയോ'
advertisement
1/6
Leo | അണ്ണൻ പണി തുടങ്ങി; ആദ്യദിവസ കളക്ഷനിൽ ജെയ്‌ലറിനെ പിന്നിലാക്കി വിജയ്‌യുടെ 'ലിയോ'
വിജയ് (Thalapathy Vijay), തൃഷ കൃഷ്ണൻ (Trisha Krishnan), സഞ്ജയ് ദത്ത് എന്നിവർ അഭിനയിച്ച ലിയോ (Leo), ഏതൊരു തമിഴ് സിനിമയുടെയും ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഓപ്പണിംഗ് ദിന കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ചു. 2023ൽ തമിഴ്‌നാട്ടിൽ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയിലറിനെ പിന്തള്ളി ലിയോ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയതായി Sacnilk.com റിപ്പോർട്ട് ചെയ്യുന്നു
advertisement
2/6
അർജുൻ സർജ, മിഷ്‌കിൻ, പ്രിയ ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ. ലോകേഷ് കനകരാജിനൊപ്പം രത്‌ന കുമാറും ദീരജ് വൈദിയും ചേർന്നാണ് തിരക്കഥ എഴുതിയത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം മനോജ് പരമഹംസയും ഫിലോമിൻ രാജും കൈകാര്യം ചെയ്തിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
കേരളവും കർണാടകവും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തിന് അതിരാവിലെ ഷോ അനുവദിച്ചിരുന്നുവെങ്കിലും തമിഴ്നാട്ടിൽ ലിയോയുടെ ആദ്യ ഷോ രാവിലെ 9 മണിക്ക് മാത്രമാണ് ആരംഭിച്ചത്
advertisement
4/6
ആദ്യദിന കണക്കുകൾ പ്രകാരം, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' ഇന്ത്യയിൽ 74 കോടി രൂപ മൊത്തം കളക്ഷൻ നേടിയിട്ടുണ്ട്. അതിന്റെ വിദേശ കളക്ഷൻ ഏകദേശം 66 കോടി രൂപയാണ്
advertisement
5/6
ആഗോള ബോക്‌സ് ഓഫീസിൽ മൊത്തത്തിൽ 140 കോടിയിലധികം വരും 'ലിയോ'യുടെ കളക്ഷൻ. രജനികാന്ത്, രമ്യാ കൃഷ്ണൻ, മോഹൻലാൽ, ജാക്കി ഷ്റോഫ്, ശിവരാജ്കുമാർ, സുനിൽ വർമ്മ, യോഗി ബാബു, വസന്ത് രവി എന്നിവരായിരുന്നു ഇതിന് മുൻപ് റെക്കോർഡ് സ്വന്തമാക്കിയ 'ജെയ്‌ലർ' സിനിമയിലെ പ്രധാന അഭിനേതാക്കൾ
advertisement
6/6
അഭിനേതാക്കൾക്ക് പുറമേ സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
Leo | അണ്ണൻ പണി തുടങ്ങി; ആദ്യദിവസ കളക്ഷനിൽ ജെയ്‌ലറിനെ പിന്നിലാക്കി വിജയ്‌യുടെ 'ലിയോ'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories