'പെപ്സി കി കസം': സോനം കപൂറിനൊപ്പം ആടിപ്പാടി ദുൽഖർ; ട്രെൻഡിംഗ് ആയി സോയാ ഫാക്ടറിലെ ഗാനം
Last Updated:
സെപ്റ്റംബർ 20 നാണ് സോയ ഫാക്ടർ തിയറ്ററുകളിലെത്തുന്നത്.
advertisement
1/6

പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിംഗ് ആയിരിക്കുകയാണ് ബോളിവുഡ് ചിത്രം സോയാ ഫാക്ടറിലെ പുതിയ ഗാനം.
advertisement
2/6
മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും സോനം കപൂറും ആകര്‍ഷകമായ നൃത്തച്ചുവടുകളുമായെത്തുന്ന 'പെപ്സി കി കസം' എന്ന ഗാനമാണ് ട്രെൻഡിംഗ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നത്.
advertisement
3/6
ബോളിവുഡ് മസാല ചേരുവകളെല്ലാം ഉള്ള പാർട്ടി മൂഡിലുളള ഗാനം രചിച്ചത് അമിതാഭ് ഭട്ടചാര്യയാണ്. ശങ്കർ-ഇഹ്സാന്‍-ലോയുടെ സംഗീത സംവിധാനത്തിൽ ബെന്നി ദയാൽ പാടിയ ഗാനം ഒറ്റ ദിവസം കൊണ്ട് രണ്ടര മില്യൺ ആളുകളാണ് കണ്ടത്.
advertisement
4/6
ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് സോയാ ഫാക്ടർ. കാര്‍വ എന്ന ചിത്രത്തിൽ ഇര്‍ഫാൻ ഖാനൊപ്പമായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.
advertisement
5/6
അനുജ ചൗഹാന്റെ ദ സോയ ഫാക്ടർ എന്ന നോവലിനെ ആസ്പദമാക്കിയൊരുങ്ങുന്ന അതേ പേരിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ എത്തുന്നത്. ടൈറ്റിൽ കഥാപാത്രമായ സോയ ആയി സോനം കപൂറും.
advertisement
6/6
ചിത്രത്തിന്റെ ട്രെയിലർ നേരത്തെ തന്നെ ജനശ്രദ്ധ നേടിയിരുന്നു. ട്രെയിലർ കണ്ട ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടക്കം ഇരുതാരങ്ങളെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 20 നാണ് സോയ ഫാക്ടർ തിയറ്ററുകളിലെത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/Movies/
'പെപ്സി കി കസം': സോനം കപൂറിനൊപ്പം ആടിപ്പാടി ദുൽഖർ; ട്രെൻഡിംഗ് ആയി സോയാ ഫാക്ടറിലെ ഗാനം