TRENDING:

Ilayathalapathy Vijay | തിയേറ്ററിന് പുറമെയുള്ള റൈറ്റ്സ് ഇനത്തിൽ കോടികൾ സ്വന്തമാക്കി വിജയ് ചിത്രം 'വാരിസ്'

Last Updated:
200 കോടി മുതൽമുടക്കിൽ തയ്യാറാവുന്ന ചിത്രത്തിന് വിജയ്ക്ക് 120 കോടിയാണ് പ്രതിഫലം
advertisement
1/6
Ilayathalapathy Vijay | തിയേറ്ററിന് പുറമെയുള്ള റൈറ്റ്സ് ഇനത്തിൽ കോടികൾ സ്വന്തമാക്കി വിജയ് ചിത്രം 'വാരിസ്'
ഇളയദളപതി വിജയ് (Ilayathalapathy Vijay) തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ്. കൂടാതെ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച നിരവധി ചിത്രങ്ങളിൽ വിജയ് നായകനായി. തുപ്പാക്കി, മെർസൽ, ബിഗിൽ, തെരി, മാസ്റ്റർ, കത്തി, പൂവേ ഉനക്കാഗ തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്. ഇപ്പോൾ ഏറ്റവും പുതിയ സിനിമയായ 'വാരിസ്' (Varisu) താരത്തെ വീണ്ടും ചർച്ചാകേന്ദ്രമാക്കിയിരിക്കുന്നു
advertisement
2/6
നടന്റെ പേര് ഇപ്പോൾ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രോജക്റ്റായ വാരിസിന്റെ നോൺ-തിയറ്റർ അവകാശം ഉയർന്ന വിലയ്ക്ക് വിറ്റു എന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നു. 200 കോടി മുതൽമുടക്കിൽ തയ്യാറാവുന്ന ചിത്രത്തിന് വിജയ്ക്ക് 120 കോടിയാണ് പ്രതിഫലം. എന്നാൽ തിയേറ്ററിന് പുറമെയുള്ള റൈറ്റ്സ് ഇനത്തിൽ മാത്രം നേടിയ തുക വളരെ വലുതാണ് (തുടർന്ന് വായിക്കുക)
advertisement
3/6
വാരിസിന്റെ നോൺ-തിയറ്റർ അവകാശങ്ങളും ഡബ്ബിംഗ് അവകാശങ്ങളും വിറ്റുപോയി എന്ന് ചലച്ചിത്ര ലേഖകൻ രാജശേഖർ പറഞ്ഞു. നടൻ ദളപതി വിജയുടെ പ്രീ-റിലീസ് ബിസിനസ്സ് മിടുക്കിനെ അഭിനന്ദിക്കുകയും ചെയ്തു
advertisement
4/6
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ അതിവേഗം പുരോഗമിക്കുകയാണ്. രശ്മിക മന്ദന്ന, ആർ. ശരത്കുമാർ, പ്രഭു, ഷാം, പ്രകാശ് രാജ്, ശ്രീകാന്ത്, യോഗി ബാബു, ജയസുധ, സംഗീത കൃഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
advertisement
5/6
ഇവരെല്ലാം തന്നെ തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ശ്രദ്ധേയമായ പേരുകളാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം വൻ വിജയമാകും എന്നാണ് പ്രതീക്ഷ. വാരിസ് ഒരു ഇമോഷണൽ എന്റർടെയ്‌നറാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇതിന്റെ തിരക്കഥ വംശി പൈഡിപ്പള്ളി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിനൊപ്പം വിജയ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്
advertisement
6/6
റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ നോൺ-തിയറ്റർ അവകാശം ഏകദേശം 150 കോടി രൂപയ്ക്ക് വിറ്റു. ഇത് ചിത്രത്തിന് ലഭിക്കാവുന്ന ഉയർന്ന ലാഭത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Ilayathalapathy Vijay | തിയേറ്ററിന് പുറമെയുള്ള റൈറ്റ്സ് ഇനത്തിൽ കോടികൾ സ്വന്തമാക്കി വിജയ് ചിത്രം 'വാരിസ്'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories