TRENDING:

വിജയിയുടെ മകൻ സംവിധായകനാകുന്നു; നായകനായി വിക്രമിന്റെ മകൻ ധ്രുവ്

Last Updated:
വാർത്ത ഏറ്റെടുത്ത് വിക്രം, വിജയ് ആരാധകർ
advertisement
1/8
വിജയിയുടെ മകൻ സംവിധായകനാകുന്നു; നായകനായി വിക്രമിന്റെ മകൻ ധ്രുവ്
തമിഴ് സിനിമാലോകത്തു നിന്നും ഇതാ വിജയ്, വിക്രം ആരാധകർക്ക് ആവേശകരമായ വാർത്ത. സൂപ്പർ താരങ്ങളുടെ മക്കളും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുന്നത് പുതിയ വാർത്തയല്ല, പക്ഷേ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ മക്കൾ സിനിമയിലേക്ക് എത്തുന്നുവെന്നത് ആരാധകരെ സംബന്ധിച്ച് വലിയ ആവേശമാണ്.
advertisement
2/8
ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം സിനിമയിലേക്ക് എത്തിയതും വലിയ വാർത്തയായിരുന്നു. ഇപ്പോൾ ധ്രുവ് നായകനാകുന്ന പുതിയ സിനിമയെ കുറിച്ചാണ് കോളിവുഡിലെ ചർച്ച. അതിന് കാരണമാകട്ടെ ദളപതി വിജയും.
advertisement
3/8
വിജയിയുടെ മകൻ ജെയ്സൺ സഞ്ജയ് വാർത്തകള‍ിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്ന കൂട്ടത്തിലാണെങ്കിലും ഇപ്പോൾ വാർത്തകളിൽ താരമായിരിക്കുന്നത് ജെയ്സൺ സഞ്ജയ് ആണ്. അച്ഛന്റെ വഴിയേ മകനും സിനിമയിലേക്ക് എത്തുകയാണ്.
advertisement
4/8
അച്ഛൻ ക്യാമറയ്ക്ക് മുന്നിൽ നിന്നാണ് ആരാധകരെ സ്വന്തമാക്കിയതെങ്കിൽ ക്യാമറയ്ക്കു പിന്നിൽ നിൽക്കാനാണ് മകന് താത്പര്യം. സംവിധായകന്റെ തൊപ്പിയണിഞ്ഞ് ജെയ്സൺ സഞ്ജയ് സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്.
advertisement
5/8
ലൈക പ്രൊഡ‍ക്ഷൻസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ജെയ്സൺ സഞ്ജയ് ആണ്. തന്റെ ആദ്യ ചിത്രം ലൈക നിർമിക്കുമെന്ന് മുമ്പൊരു അഭിമുഖത്തിൽ ജെയ്സൺ വ്യക്തമാക്കിയിരുന്നു.
advertisement
6/8
വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമായിരിക്കും ഈ ചിത്രത്തിലെ നായകൻ എന്നാണ് സൂചന. നായികയായി സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ശങ്കറും എത്തിയേക്കും. എആർ റഹ്മാന്റെ മകൻ എആർ അമീൻ ആയിരിക്കും ചിത്രത്തിന് സംഗീതം നൽകുക.
advertisement
7/8
തമിഴിലെ പ്രമുഖരുടെ അടുത്ത തലമുറ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ആരാധകർ വാർത്ത ആഘോഷിക്കുകയാണ്. ലണ്ടനിൽ നിന്നും തിരക്കഥാ രചനയിൽ ഡിഗ്രി നേടിയ ജെയസൺ സഞ്ജയ് ടൊറന്റോ ഫിലിം സ്കൂളിൽ നിന്നും സിനിമാ നിർമാണത്തിൽ ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.
advertisement
8/8
വേട്ടൈക്കാരൻ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ വിജയിക്കൊപ്പം ജെയ്സൺ സഞ്ജയും അഭിനയിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
വിജയിയുടെ മകൻ സംവിധായകനാകുന്നു; നായകനായി വിക്രമിന്റെ മകൻ ധ്രുവ്
Open in App
Home
Video
Impact Shorts
Web Stories