തുപ്പാക്കിക്ക് രണ്ടാം ഭാഗം വരുന്നു? സന്തോഷ് ശിവന്റെ നിഗൂഢ പോസ്റ്റിൽ ആകാംക്ഷ ഭരിതരായി വിജയ് ആരാധകർ
- Published by:Gowthamy GG
- news18-malayalam
Last Updated:
പ്രശസ്ത ഛായാഗ്രാഹൻ സന്തോഷ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകാൻ ഇടയാക്കിയത്.
advertisement
1/6

വിജയ് ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങളിലൊന്നാണ് വിജയ് ആർമി ഓഫീസറായി എത്തിയ തുപ്പാക്കി. എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു.
advertisement
2/6
ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തിൽ നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകരോ നായകൻ വിജയിയോ പ്രതികരിച്ചിരുന്നില്ല.
advertisement
3/6
എന്നാൽ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വിജയ് ആരാധകർക്കിടയിൽ വീണ്ടും ശക്തമായിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹൻ സന്തോഷ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകാൻ ഇടയാക്കിയത്.
advertisement
4/6
തുപ്പാക്കിയിലെ വിജയിയുടെ വിവിധ ചിത്രങ്ങൾ ചേർത്ത കൊളാഷാണ് സന്തോഷ് ശിവൻ പങ്കുവെച്ചത്. ഇതിന് അടിക്കുറിപ്പൊന്നും നൽകിയിട്ടുമില്ല. ഇതോടെയാണ് ആരാധകർക്ക് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന സംശയം ഉണ്ടായത്.
advertisement
5/6
തുപ്പാക്കിയുടെ ഛായാഗ്രഹണം നിർവഹിച്ചത് സന്തോഷ് ശിവനാണ്. രണ്ടാം ഭാഗം വരുന്നുണ്ടെന്ന് ചിത്രത്തിലെ തന്നെ പ്രധാന വ്യക്തിയിൽ നിന്നുള്ള അറിയിപ്പായിട്ടാണ് വിജയ് ആരാധകർ ഇതിനെ കാണുന്നത്.
advertisement
6/6
ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കാജൽ അഗർവാളായിരുന്നു തുപ്പാക്കിയിൽ നായിക. ജയറാം, വിദ്യൂത് ജംവാൾ എന്നിവരും പ്രധാന വേഷം ചെയ്തിരുന്നു. മാസ്റ്റർ ആണ് വിജയിയുടെ വരാനിരിക്കുന്ന ചിത്രം.
മലയാളം വാർത്തകൾ/Photogallery/Film/
തുപ്പാക്കിക്ക് രണ്ടാം ഭാഗം വരുന്നു? സന്തോഷ് ശിവന്റെ നിഗൂഢ പോസ്റ്റിൽ ആകാംക്ഷ ഭരിതരായി വിജയ് ആരാധകർ