Vincy Aloshious | ആർകിടെക്ട് ആവാൻ പഠനം, റിയാലിറ്റി ഷോ വഴി സിനിമയിൽ; വിൻസിക്ക് മധുര വിജയം
- Published by:user_57
- news18-malayalam
Last Updated:
അഞ്ചു വർഷം മുൻപ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി, ഇന്ന് മികച്ച നടി നടിക്കുള്ള സംസ്ഥാന പുരസ്‌കാരം. വിൻസിയുടെ അഭിനയജീവിതത്തിലൂടെ
advertisement
1/7

'നായികാ നായകൻ' എന്ന റിയാലിറ്റി ഷോയിൽ പ്രേക്ഷകരെ ഇത്രയധികം കയ്യിലെടുക്കാൻ സാധിച്ച ഒരു നടിയുണ്ടോ എന്ന് ചോദിച്ചാൽ അതിനൊരു പേര് മാത്രമേ ഉണ്ടാവൂ. വിൻസി അലോഷ്യസ് (Vincy Aloshious). ഒരേസമയം സ്വഭാവ നടിയായും, തമാശക്കാരിയായും ഭാവാഭിനയം കൊണ്ട് വിസ്മയിപ്പിച്ച പെൺകുട്ടി, അഞ്ച് വർഷം കഴിയുമ്പോൾ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം വിൻസി സ്വന്തമാക്കി. വ്യവസ്ഥിതികൾ ചോദ്യം ചെയ്യുന്ന പെൺകുട്ടിയെ അവതരിപ്പിച്ച രേഖയിലെ പ്രകടനത്തിനാണ് വിൻസി പുരസ്‌കാരം സ്വന്തമാക്കിയത്. വിൻസിയുടെ അഭിനയജീവിത വഴിയിലൂടെ
advertisement
2/7
സാധാരണ കുടുംബത്തിൽ നിന്നും ഉയർന്നു വന്ന വിൻസിയുടെ പിതാവിന് മകൾ പഠിച്ചു ഒരു ആർക്കിടെക്റ്റ് ആകണം എന്ന് മാത്രമായിരുന്നു സ്വപ്നം. പക്ഷെ വിൻസിയുടെ ഉറക്കം കെടുത്തിയത് നല്ലൊരു നടിയാവണം എന്ന ചിന്തയും. അതിനിടെ 'സിനിമാ നടിമാർക്ക് വേണ്ട ചന്തമില്ല ഈ പെൺകുട്ടിക്ക്' എന്ന് പറഞ്ഞുപോലും പലരും മനസുമടുപ്പിക്കാൻ ശ്രമിച്ചു എങ്കിലും വിൻസി തളർന്നില്ല. വിൻസി തുടങ്ങുകയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
നായികാ നായകനിൽ കുഞ്ചാക്കോ ബോബന്റെ ടീം അംഗമായിരുന്നു വിൻസി. പലപ്പോഴും ചാക്കോച്ചനുമായുള്ള നർമ മുഹൂർത്തങ്ങൾ കൊണ്ട് വിൻസി ഷോയെ തന്റെ കയ്യിലെടുത്തു. അതിന് ശേഷം വിൻസി നേരെ പോയത് പരസ്യ മേഖലയിലേക്കാണ്. മഞ്ജു വാര്യർക്കൊപ്പം ഐസ്ക്രീം പരസ്യത്തിലാണ് ആദ്യം എത്തിയത്
advertisement
4/7
പിന്നെ ടി.വി. അവതാരകയായി ഒരു വട്ടം കൂടി. സുരാജ് വെഞ്ഞാറമൂട് ചിത്രം 'വികൃതി' ആദ്യ ചിത്രം. ഒപ്പം സൗബിൻ ഷാഹിറും. സീനത്ത് എന്ന വേഷം ശ്രദ്ധപിടിച്ചുപറ്റി
advertisement
5/7
സിനിമ വിജയിച്ചില്ലെങ്കിലും, 'കനകം കാമിനി കലഹത്തിൽ' വിൻസി ചെയ്ത റിസെപ്ഷനിസ്റ് കഥാപാത്രം ഏറെ ചർച്ചയായി. പിന്നാലെ എത്തിയ ഭീമന്റെ വഴിയിൽ 'ഭീമൻ' എന്ന കുഞ്ചാക്കോ ബോബൻ കഥാപാത്രത്തിന്റെ ജീവിതത്തിലെ പെണ്ണുങ്ങളിൽ ഒരാളായ ബ്ലെസിയായി അപ്പോഴും വിൻസി വേറിട്ട് നിന്നു
advertisement
6/7
ഇതിനിടെ വിൻസി ഹിന്ദിയിലും ഒരു കൈ പയറ്റി. 'ദി ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്' എന്ന സിനിമയിൽ സിസ്റ്റർ റാണി മരിയയുടെ കഥാപാത്രത്തിന് ജീവനേകിയത് വിൻസി ആണ്. ജനഗണമനയിലെ വിദ്യാർത്ഥി പ്രക്ഷോഭയും വിൻസിയുടേതെന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമായി
advertisement
7/7
'സോളമന്റെ തേനീച്ചകൾ' എന്ന ചിത്രത്തിലും വിൻസി ആണ് കഥാഗതിയിൽ നിർണായകമാവുന്ന, അൽപ്പം ഡാർക്ക് ഷെയ്ഡ് കടന്നു വരുന്ന നായികാ കഥാപാത്രം. '1744 വൈറ്റ് ആൾട്ടോ', 'സൗദി വെള്ളക്ക', 'പത്മിനി' തുടങ്ങിയ സിനിമകളിലും വിൻസി ശ്രദ്ധനേടി
മലയാളം വാർത്തകൾ/Photogallery/Film/
Vincy Aloshious | ആർകിടെക്ട് ആവാൻ പഠനം, റിയാലിറ്റി ഷോ വഴി സിനിമയിൽ; വിൻസിക്ക് മധുര വിജയം