Vishal | വിശാലിൽ നിന്ന് ആറര ലക്ഷം കൈക്കൂലി വാങ്ങിയവർക്ക് പണിപാളി; തൊണ്ടിയോടെ പൊക്കി നാട്ടുകാർക്ക് മുന്നിലിട്ട് നടൻ
- Published by:user_57
- news18-malayalam
Last Updated:
പണം നൽകി കൈക്കൂലി വാങ്ങിയവരെ കുടുക്കി നടൻ വിശാൽ
advertisement
1/8

പുതിയ ചിത്രം മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യണമെങ്കിൽ ആറര ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് സെൻസർ ബോർഡ് മധ്യസ്ഥ ആവശ്യപ്പെട്ടതായി നടൻ വിശാലിന്റെ (Actor Vishal) ആരോപണം. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും, U/A സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകി എന്ന് വിശാൽ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ബാങ്ക് ഇടപാട് വഴിയാണ് നടൻ അത്രയും പണം നൽകിയത്
advertisement
2/8
'അഴിമതി ഉണ്ട്. ഞാൻ നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ട് എന്നറിയില്ല. ഇടനിലക്കാരിയായ സ്ത്രീ ആ പണം സി.ഇ.ഒ. വരെയെത്തും എന്ന് പറഞ്ഞു. എന്തോ ആഴ്ച തോറും നടക്കുന്ന കാര്യമാണിത് എന്ന നിലയിലാണ് അവർ എന്നോട് സംസാരിച്ചത്. 15 ദിവസങ്ങൾക്ക് മുൻപേ അപ്ലൈ ചെയ്താൽ നാല് ലക്ഷം 'മാത്രം' നൽകിയാൽ മതി എന്നായിരുന്നു അവരുടെ പ്രതികരണം, വിശാൽ ന്യൂസ് 18നോട് പറഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/8
'ആറര ലക്ഷം നൽകാൻ എനിക്ക് രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, എന്റെ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളുണ്ട്. സത്യം പുറത്തുവരാൻ ഞാൻ നൽകിയ വിലയാണത്. കരിയറിൽ ഞാൻ ഇങ്ങനെയൊരു കാര്യം കണ്ടിട്ടില്ല. സിനിമയിൽ മാത്രമല്ല ഞാൻ അഴിമതിക്കെതിരെ പോരാടുന്നത്...
advertisement
4/8
ഒരു സർക്കാർ സംവിധാനത്തിലാണ് ഇത്തരമൊരു അഴിമതി നടക്കുന്നത്. ഒരു സർട്ടിഫിക്കറ്റ് നൽകാൻ അവർ ഇങ്ങനെ നിർമാതാവിന്റെ കയ്യിൽ നിന്നും പണം ഈടാക്കാൻ പാടില്ല. ഞാൻ അശ്‌ളീല ചിത്രമല്ല നിർമിക്കുന്നത്. തെന്നിന്ത്യയിൽ ഇതിനോടകം റിലീസ് ചെയ്ത ഒരു സിനിമയ്ക്കായാണ് ഞാൻ പോയത്. പക്ഷെ ഒരു സർട്ടിഫിക്കറ്റിന് ആറരലക്ഷമോ?' വിശാൽ ചോദിക്കുന്നു
advertisement
5/8
സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറികൂടിയായ വിശാൽ ഇത്തരം പ്രവണത തെന്നിന്ത്യയിൽ കണ്ടിട്ടില്ല എന്നും കൂട്ടിച്ചേർത്തു. 'പെട്ടെന്ന് ആറര ലക്ഷം എടുക്കാൻ ഞങ്ങൾ നന്നേ പാടുപെട്ടു. ഒരു ചെറുകിട സിനിമയുടെ നിർമാതാവിന്റെ കാര്യം ഓർത്തുനോക്കൂ. ബോളിവുഡിന്റെ കാര്യം എനിക്കറിയില്ല. പക്ഷേ തെന്നിന്ത്യൻ സിനിമയിൽ ഇങ്ങനെയൊന്നില്ല,' വിശാൽ കൂട്ടിച്ചേർത്തു
advertisement
6/8
ട്വിറ്റർ പോസ്റ്റിൽ വിശാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ടാഗ് ചെയ്തു. 'പണമായി കൈമാറാത്തത് മനഃപൂർവമാണ്. ഇടപാട് നടത്തിയതിന്റെ റെക്കോർഡ് എന്റെ പക്കലുണ്ട്. ഭാവിയിൽ മറ്റു നിർമാതാക്കളെ സംരക്ഷിക്കാനാണത് ...
advertisement
7/8
ഉന്നത ഉദ്യോഗസ്ഥർ ഇതിനെതിരെ നടപടിയെടുക്കണം. അതുകൊണ്ടാണ് പ്രധാനമന്ത്രിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും ടാഗ് ചെയ്തത്. അഴിമതിയുണ്ടെങ്കിൽ, അതിനെതിരെ നടപടി ഉണ്ടാകണം, വിശാൽ പറഞ്ഞു
advertisement
8/8
'ആരാണ് പണം നൽകിയതെന്നും, ആരെല്ലാം മുമ്പ് പണം നൽകിയിരുന്നു എന്നും എനിക്കറിയില്ല, പക്ഷേ ഇത് എന്നെ ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. ഒരാൾക്ക് പണം കൈപ്പറ്റി സർട്ടിഫിക്കറ്റ് നൽകാനാകുമോ എന്ന് എനിക്ക് സംശയമുണ്ട്. സിനിമ കാണാനെത്തുന്ന ആർഒ, സിഇഒ, ചെയർമാൻ, അംഗങ്ങൾ എന്നിവർ ഒപ്പിടണം. അവർ ഞങ്ങൾക്ക് വിശദീകരണം നൽകണം എന്നും വിശാൽ
മലയാളം വാർത്തകൾ/Photogallery/Film/
Vishal | വിശാലിൽ നിന്ന് ആറര ലക്ഷം കൈക്കൂലി വാങ്ങിയവർക്ക് പണിപാളി; തൊണ്ടിയോടെ പൊക്കി നാട്ടുകാർക്ക് മുന്നിലിട്ട് നടൻ