TRENDING:

HBD Keerthy Suresh | പ്രമുഖ നായകന്റെ സിനിമയിൽ അഭിനയിക്കാൻ പൊന്നിയിൻ സെൽവൻ വേണ്ടെന്ന് വച്ച കീർത്തി സുരേഷ്

Last Updated:
'യെസ്' പറഞ്ഞെങ്കിൽ, പൊന്നിയിൻ സെൽവനിൽ ഒരുപക്ഷേ കുന്ദവൈ ആവുക കീർത്തി സുരേഷ് ആയിരുന്നിരിക്കണം
advertisement
1/7
HBD Keerthy Suresh | പ്രമുഖ നായകന്റെ സിനിമയിൽ അഭിനയിക്കാൻ പൊന്നിയിൻ സെൽവൻ വേണ്ടെന്ന് വച്ച കീർത്തി സുരേഷ്
മലയാളിയായി ജനിച്ചു എങ്കിലും തമിഴ്, തെലുങ്ക് സിനിമാ മേഖലകളുടെ പ്രിയ താരമാണ് കീർത്തി സുരേഷ് (Keerthy Suresh). ഒട്ടുമിക്ക പ്രമുഖ താരങ്ങൾക്കുമൊപ്പം കീർത്തി ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. ഇന്ന് കീർത്തിക്ക് പിറന്നാൾ. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ എത്തിയെങ്കിലും, ചില ശ്രദ്ധേയ സിനിമകൾക്ക് കീർത്തി സുരേഷ് നോ പറഞ്ഞിട്ടുണ്ട്
advertisement
2/7
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവനിൽ' കുന്ദവൈ എന്ന തൃഷ കഥാപാത്രത്തിനായി ആദ്യ പരിഗണന കീർത്തി സുരേഷിനായിരുന്നു എന്ന് റിപോർട്ടുണ്ട്. എന്നാൽ മറ്റൊരു ചിത്രത്തിനായി കീർത്തി ആ വേഷം വേണ്ടെന്നു പറയുകയും, സൂപ്പർതാരത്തിനൊപ്പം മറ്റേ ചിത്രത്തിൽ വേഷമിടുകയും ചെയ്തു (തുടർന്നു വായിക്കുക)
advertisement
3/7
തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച കളക്ഷൻ റെക്കോർഡ് സ്വന്തമാക്കിയ ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. ഒരുപക്ഷെ കീർത്തിയുടെ സിനിമാ കരിയറിൽ നിർണായകമാകേണ്ടിയിരുന്ന റോളായിരുന്നു ഇത്
advertisement
4/7
രജനികാന്തിന്റെ 'അണ്ണാത്തെ'ക്ക് വേണ്ടിയാണ് ബ്രഹ്മാണ്ഡ ചിത്രത്തോട് കീർത്തി നോ പറഞ്ഞത്. ഇതിൽ രജനികാന്തിന്റെ അനുജത്തിയുടെ റോളായിരുന്നു കീർത്തിക്ക്
advertisement
5/7
'ബോലോ ശങ്കർ' എന്ന സിനിമയിൽ ചിരഞ്ജീവിയുടെ അനുജത്തിയുടെ വേഷമായിരുന്നു കീർത്തി ചെയ്തത്. ചിത്രം വിജയിച്ചില്ലെങ്കിലും, ഇതിലെ കീർത്തിയുടെ വേഷം ശ്രദ്ധനേടി
advertisement
6/7
സുമൻ കുമാർ സംവിധാനം ചെയ്ത 'രഘു താത്ത' എന്ന ചിത്രത്തിൽ കീർത്തി അടുത്തതായി അഭിനയിക്കും. കെ.ജി.എഫ്., കാന്താര, സലാർ ചിത്രങ്ങൾ നിർമിച്ച ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുക
advertisement
7/7
ആന്തണി ഭാഗ്യരാജ് സംവിധാനം ചെയ്ത 'സൈറൺ' എന്ന സിനിമയിൽ ജയം രവിയാണ് കീർത്തിക്ക് നായകൻ. മലയാളത്തിൽ ടൊവിനോ തോമസ് നായകനായ 'വാശി' എന്ന സിനിമയിലാണ് കീർത്തി ഏറ്റവും ഒടുവിൽ അഭിനയിച്ചത്
മലയാളം വാർത്തകൾ/Photogallery/Film/
HBD Keerthy Suresh | പ്രമുഖ നായകന്റെ സിനിമയിൽ അഭിനയിക്കാൻ പൊന്നിയിൻ സെൽവൻ വേണ്ടെന്ന് വച്ച കീർത്തി സുരേഷ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories