TRENDING:

80 കോടി മുടക്കി 2 വർഷം ചിത്രീകരിച്ച ബാഹുബലി വെബ്സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു

Last Updated:
പരമ്പരയുടെ പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് വെബ്സീരീസ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു
advertisement
1/5
80 കോടി മുടക്കി 2 വർഷം ചിത്രീകരിച്ച ബാഹുബലി വെബ്സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു
80 കോടി മുടക്കി രണ്ട് വര്‍ഷത്തോളമെടുത്ത് നിര്‍മ്മിച്ച ബാഹുബലി വെബ് സീരിസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചുവെന്ന് നടൻ ബിജയ് ആനന്ദ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ പരമ്പരയാണ് പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചത് എന്നും താന്‍ ഈ പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നുവെന്നും നടൻ വെളിപ്പെടുത്തി.സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
advertisement
2/5
ബിജയ് ആനന്ദിന്റെ വാക്കുകൾ ഇങ്ങനെ,'ഇതൊരു സാധാരണ നെറ്റ്ഫ്ലിക്സ് ഷോയാണെന്നാണ് ഞാന്‍ കരുതിയത്. അതിനാൽ ആദ്യം നിരസിച്ചു. സിനിമകൾ ചെയ്യാനായിരുന്നു ആഗ്രഹം. എന്നാൽ എന്നോട് തീരുമാനം പുനരാലോചിക്കാൻ കരൺ കുന്ദ്ര അഭ്യര്‍ത്ഥിച്ചു. അങ്ങനെ ആ ഓഫര്‍ തിരഞ്ഞെടുത്തു. ഹൈദരാബാദിൽ രണ്ട് വർഷം ഷൂട്ട് ചെയ്തു.'
advertisement
3/5
'ചിത്രീകരണത്തിന് ശേഷം നെറ്റ്ഫ്ലിക്സ് ഷോ കണ്ടപ്പോൾ അവർ ഷോ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അത് ഇറങ്ങിയിരുന്നെങ്കില്‍ ബാഹുബലിയിലെ മൂന്നാമത്തെ പ്രൊഡക്ഷനാകുമായിരുന്നു അത്. വളരെ വലിയ ഒരു ഷോ ആയിരുന്നു. ഇതിനായി 80 കോടി രൂപ ചെലവഴിച്ചതായാണ് വിവരം. അതിൽ പ്രധാന വേഷം എനിക്കായിരുന്നു'
advertisement
4/5
നെറ്റ്ഫ്ലിക്സ് ഉദ്ദേശിച്ചതുപോലെയല്ല വെബ് സീരീസ് ഒരുങ്ങിയതെന്നും അതിനാലാണ് സീരീസ് പുറത്തിറങ്ങാത്തതെന്നും ബിജയ് ആനന്ദ് കൂട്ടിച്ചേർത്തു. 'ബാഹുബലി: ബിഫോർ ദ് ബിഗിനിങ്' എന്ന് പേരിട്ടിരിക്കുന്ന ഷോയിൽ മൃണാൾ താക്കൂര്‍ അഭിനയിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും താരത്തിന് പകരം വാമിക ഗബ്ബിയാണ് ആ വേഷം അവതരിപ്പിച്ചത്.
advertisement
5/5
രണ്ട് വര്‍ഷം നീണ്ടു നിന്ന സീരീസ് കാരണം പ്രഭാസിന്‍റെ സഹോ എന്ന ചിത്രത്തിലെ അവസരവും നഷ്ടമായതായും താരം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Film/
80 കോടി മുടക്കി 2 വർഷം ചിത്രീകരിച്ച ബാഹുബലി വെബ്സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories