TRENDING:

OTT Release |തീയേറ്ററിൽ മിസ് ആയോ? 10 മലയാള ചിത്രങ്ങൾ ആമസോൺ പ്രൈമിൽ കാണാം

Last Updated:
ആമസോൺ പ്രൈമിലൂടെ ലഭ്യമായ ഏറ്റവും പുതിയ 10 മലയാള ചിത്രങ്ങൾ
advertisement
1/10
OTT Release |തീയേറ്ററിൽ മിസ് ആയോ? 10 മലയാള ചിത്രങ്ങൾ ആമസോൺ പ്രൈമിൽ കാണാം
ഗഗനചാരി: മലയാളത്തിലെ ആദ്യത്തെ ഡിസോപ്പിയൻ മോക്കുമെന്ററി ചിത്രമായ ഗഗനചാരി ഒടിടി സ്ട്രീമിങ് ആരംഭിച്ചു . ജൂൺ 21 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം നാല് മാസത്തിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത്. ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജു വർഗീസ്, അനാർക്കലി മരിക്കാർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 2040 ലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ ഏലിയൻ ഹണ്ടർ വിക്ടർ വാസുദേവൻ ആയിട്ടായിരുന്നു ഗണേഷ് കുമാർ എത്തിയത്.ആഗോള തലത്തിൽ നിരവധി മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അരുണ്‍ ചന്ദു, ശിവ സായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
advertisement
2/10
ലെവൽ ക്രോസ് : ആസിഫ് അലി നായകനായി എത്തിയ ‘ലെവൽ ക്രോസ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു .കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി എത്തിയത്.ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ‘ലെവൽ ക്രോസി’നുണ്ട്. അമല പോൾ, ഷറഫുദ്ദിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തത്. ജൂലൈ 26 ന് റിലീസ് ചെയ്ത ചിത്രം 4 മാസത്തിന് ശേഷമാണ് ഒടിടിയിൽ എത്തിയത്.
advertisement
3/10
ലിറ്റിൽ ഹാർട്സ്: ഷെയ്ൻ നിഗം മഹിമാ നമ്പ്യാർ കോംബോ ഒന്നിച്ചെത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു . എബി തരേസയും ആന്റോ ജോസും ചേർന്നാണ് സിനിമ നിർമിച്ചത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണിത്. രഞ്ജി പണിക്കർ, മാലാ പാർവതി, ഷെയ്ൻ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങൾ. രണ്ട് കുടുംബങ്ങൾക്കിടയിലെ സൗഹൃദവും ആത്മബന്ധവുമൊക്കെയാണ് ചിത്രം പറയുന്നത്. ബാല്യകാല സുഹൃത്തുക്കളായ ഇവർ ഒരു ഘട്ടത്തിൽ തങ്ങളുടെ പ്രണയം തിരിച്ചറിയുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ലിറ്റിൽ ഹാർട്സിന്റെ പ്രമേയം.
advertisement
4/10
ഭരതനാട്യം: സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഭരതനാട്യം ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചു. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഓഗസ്റ്റ് 30 ന് ആയിരുന്നു. ഒരു മാസത്തിനിപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്.കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി.
advertisement
5/10
വിശേഷം: സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചു . റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് തീയേറ്ററിൽ നിന്ന് ലഭിച്ചത്.‘ പൊടിമീശ മുളയ്ക്കണ കാലം’ ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ആനന്ദ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിര്വഹിച്ചതും ആനന്ദ് ആണ് .
advertisement
6/10
ഗോളം: രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ മിസ്റ്ററി ക്രൈം ത്രില്ലർ ഗോളം ഒടിടി സ്ട്രീമിങ് ആരംഭിച്ചു .നവാഗതനായ സംജാദ് സംവിധാനം ചെയ്ത ചിത്രം ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് നിർമിച്ചത് .
advertisement
7/10
ഉള്ളൊഴുക്ക്: ഉർവ്വശിയും പാർവ്വതി തിരുവോത്തും മാറ്റുരച്ച ചിത്രമായ ഉള്ളൊഴുക്ക് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഹൃദയ സ്പർശിയായ ചിത്രമാണിത്. തിയേറ്ററുകളിൽ സിനിമ നിരൂപക പ്രശംസ നേടിയിരുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ രണ്ട് വിധവകൾ നേരിടേണ്ടി വരുന്ന പുതിയ സാഹചര്യങ്ങളും അതിജീവനത്തെയും തുറന്ന് കാണിക്കുന്നു . ഇന്ത്യയ്ക്ക് പുറത്ത് ചിത്രം സിപ്ലി സൗത്തിലൂടെയാണ് ഡിജിറ്റൽ റിലീസ് ചെയ്തത് . അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
advertisement
8/10
മന്ദാകിനി: അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത മന്ദാ​കിനി ഒടിടി സ്ട്രീമിങ് ആരംഭിച്ചു.ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
advertisement
9/10
പാപ്പച്ചന്‍ ഒളിവിലാണ് :സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പാപ്പച്ചൻ ഒളിവിലാണ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു . ഓ​ഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.ദർശന, ശ്രിന്ദ എന്നിവർ ചിത്രത്തിൽ നായികമാർ. അജു വർഗീസ്, ജഗദീഷ്, ജോണി ആന്‍റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
advertisement
10/10
ചീന ട്രോഫി: ധ്യാന്‍ ശ്രീനിവാസൻ മുഖ്യകഥാപാത്രമായി എത്തിയ ചിത്രം ചീന ട്രോഫി ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം കെന്റി സിര്‍ദോ ചീന ട്രോഫിയിൽ ഭാഗമാകുന്നുണ്ട്. ഷെഫ് സുരേഷ് പിള്ളയും സിനിമയിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. അനില്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലൂടെ കാണാം.
മലയാളം വാർത്തകൾ/Photogallery/Film/
OTT Release |തീയേറ്ററിൽ മിസ് ആയോ? 10 മലയാള ചിത്രങ്ങൾ ആമസോൺ പ്രൈമിൽ കാണാം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories