TRENDING:

Jawan | ജവാന് പുതിയ റെക്കോർഡ്; അതിവേഗം 300 കോടി കളക്ഷൻ നേടുന്ന ചിത്രം; മറികടന്നത് പത്താൻ ഉൾപ്പടെയുള്ള സിനിമകളെ

Last Updated:
ഈ പുതിയ റെക്കോർഡിൽ ജവാൻ മറികടന്നത് ഷാരൂഖിന്‍റെ തന്നെ പത്താൻ എന്ന ചിത്രമാണ്
advertisement
1/8
Jawan | ജവാന് പുതിയ റെക്കോർഡ്; അതിവേഗം 300 കോടി കളക്ഷൻ നേടുന്ന ചിത്രം; മറികടന്നത് പത്താൻ ഉൾപ്പടെയുള്ള സിനിമകളെ
കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച് വമ്പൻ വിജയമായി പ്രദർശനം തുടരുകയാണ് ഷാരൂഖ് ഖാന്‍റെ ജവാൻ. ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ ബോക്സോഫീസ് റെക്കോർഡുകൾ ഓരോന്നായി ജവാൻ തകർക്കുകയാണ്. ഏറ്റവുമൊടുവിൽ ഏറ്റവും വേഗത്തിൽ 300 കോടി രൂപ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡാണ് ജവാൻ സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയിലെ പ്രശസ്തനായ ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ഇക്കാര്യം അറിയിച്ചത്.
advertisement
2/8
ഈ പുതിയ റെക്കോർഡിൽ ജവാൻ മറികടന്നത് ഷാരൂഖിന്‍റെ തന്നെ പത്താൻ എന്ന ചിത്രമാണ്. ആറ് ദിവസംകൊണ്ടാണ് ജവാൻ ഹിന്ദി പതിപ്പ് 300 കോടി രൂപ കളക്ഷൻ നേടിയത്. പത്താൻ 300 കോടി കളക്ഷൻ നേടാൻ ഏഴ് ദിവസമാണ് എടുത്തത്.
advertisement
3/8
ഈ പട്ടികയിൽ മൂന്നാമതുള്ള ചിത്രം ഗദാർ 2 ആണ്. എട്ട് ദിവസം കൊണ്ടാണ് ഗദാർ 2 ഈ നേട്ടം കൈവരിച്ചത്. ബാഹുബലി 2 ഹിന്ദി പത്ത് ദിവസം കൊണ്ടും കെജിഎഫ് 2 ഹിന്ദി 11 ദിവസം കൊണ്ടും 300 കോടി കളകഷൻ നേടി.
advertisement
4/8
ആമിർഖാന്‍റെ ദംഗൽ 13 ദിവസംകൊണ്ടും സഞ്ജു 16 ദിവസംകൊണ്ടും ടൈഗർ സിന്ദാഹൈ 16 ദിവസംകൊണ്ടും പി.കെ 17 ദിവസം കൊണ്ടും 300 കോടി ക്ലബിലെത്തി.
advertisement
5/8
ഇതുകൂടാതെ മറ്റ് ചില റെക്കോർഡുകളും ജവാൻ സ്വന്തമാക്കി. റിലീസ് ദിനം തന്നെ ഏറ്റവുമധികം കളക്ഷൻ നേടുന്ന ബോളിവുഡ് സിനിമയെന്ന റെക്കോർഡ് ജവാൻ നേടിയിരുന്നു. കൂടാതെ ഇന്ത്യൻ സിനിമയിൽ തന്നെ റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ജവാനാണ്.
advertisement
6/8
ഒരു ദിവസം ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് ഞായറാഴ്ചയാണ് ജവാൻ സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം ഞായറാഴ്ച 85 കോടി രൂപ ജവാൻ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി മേഖലകളിൽ നിന്ന് മാത്രം സിനിമ 72 കോടി രൂപ കളക്ഷൻ നേടിയെന്ന് Sacnilk.com റിപ്പോർട്ട് ചെയ്യുന്നു.
advertisement
7/8
സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ 81 കോടിയും സ്വന്തമാക്കി. സിനിമയുടെ ഞായറാഴ്ച കളക്ഷൻ മാത്രം 85 കോടി രൂപയാണെന്ന് ട്രേഡ് എക്സ്പെർട്ട് മനോബാല സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ആദ്യ നാലുദിവസത്തിൽ 206.06 കോടി രൂപയാണ് സിനിമയുടെ ആകെ കളക്ഷൻ.
advertisement
8/8
ജവാനിൽ തകർപ്പൻ പ്രകടനമാണ് ഷാരൂഖ് ഖാൻ നടത്തിയത്. സിനിമയിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്. നയൻതാര, പ്രിയാ മണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ അതിഥിതാരങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Jawan | ജവാന് പുതിയ റെക്കോർഡ്; അതിവേഗം 300 കോടി കളക്ഷൻ നേടുന്ന ചിത്രം; മറികടന്നത് പത്താൻ ഉൾപ്പടെയുള്ള സിനിമകളെ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories