TRENDING:

കഥകളുടെ ഗന്ധര്‍വൻ പത്മരാജന് 79-ാം ജന്മദിനം; ഒപ്പം അശോകന്റെയും റഹ്മാന്റെയും

Last Updated:
പത്മരാജൻ കൈപിടിച്ച് കയറ്റിയ നടൻ അശോകന്റെയും റഹ്മാന്റെയും ജന്മദിനം കൂടിയാണ് ഇന്ന്
advertisement
1/7
കഥകളുടെ ഗന്ധര്‍വൻ പത്മരാജന് 79-ാം ജന്മദിനം; ഒപ്പം അശോകന്റെയും റഹ്മാന്റെയും
മലയാളികളെ സിനിമ ലോകം സ്വപ്നം കാണാണ പഠിപ്പിച്ച പ്രിയ സംവിധായകന്‍ പി. പത്മരാജന് ഇന്ന് 79ാം ജന്മദിനം. അന്നും ഇന്നും എന്നും സിനിമ പ്രേമികൾക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിക്കാൻ പത്മരാജന് കഴിഞ്ഞു.
advertisement
2/7
എന്നാൽ എല്ലാം ബാക്കിയാക്കി പത്മരാജൻ വിട വാങ്ങിയെങ്കിലും  അദ്ദേഹത്തിൻരെ ചിത്രങ്ങളും കഥാപാത്രങ്ങളും ഓരോ മലയാളികളുടെ മനസ്സിലും മരണം വരെയുണ്ടാകും.റേഡിയോയില്‍ പ്രോഗ്രാം അനൗസറായിട്ട് തുടക്കം കുറിച്ച പത്മരാജൻ പിന്നീട് സിനിമയുടെ ലോകത്തേക്ക് വരുകയായിരുന്നു.
advertisement
3/7
 ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എവർ ഗ്രീൻ സൂപ്പര്‍ ഹിറ്റുകളായി.
advertisement
4/7
പ്രണയവും വിരഹവും തുടങ്ങിയ മനുഷ്യന്റെ എല്ലാ വികാരങ്ങളേയും അദ്ദേഹത്തിന്റെ എഴുത്തില്‍ കൊണ്ടുവന്നു. എന്നാലും പത്മരാജന്‍ ചിത്രങ്ങളില്‍ ഏറ്റവും നിറഞ്ഞ് നിന്നത് പ്രണയം തന്നെയാണ്.
advertisement
5/7
എന്നാൽ കൗതുകം ഉണര്‍ത്തുന്ന മറ്റൊരു കാര്യം ഈ ദിനത്തിൽ തന്നെയാണ് പത്മരാജൻ കൈപിടിച്ച് കയറ്റിയ നടൻ അശോകന്റെയും റഹ്മാന്റെയും ജന്മദിനം.
advertisement
6/7
കൂടെവിടെ എന്ന സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന, പറന്നു പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെ ആദ്യ നായകവേഷം തന്ന, കാണാമറയത്തിലും കരിയിലക്കാറ്റുപോലെയിലും മികച്ച വേഷങ്ങൾ തന്ന പത്മരാജൻ റഹ്മാൻ ‌എന്നും സ്വന്തം പപ്പേട്ടനായിരുന്നു.
advertisement
7/7
പത്മരാജൻ മലയാളസിനിമയിലേക്ക് കൈപിടിച്ചു നടത്തിച്ച മറ്റൊരു നടനാണ് അശോകൻ. പത്മരാജനാണ് തന്നെ സിനിമയിലേക്ക് എത്തി‍ച്ചതെന്നും അതിൽ അഭിമാനവും ഇത്തിരി അഹങ്കാരമുണ്ടെന്നും അശോകൻ പലപ്പോഴായും പറയാറുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
കഥകളുടെ ഗന്ധര്‍വൻ പത്മരാജന് 79-ാം ജന്മദിനം; ഒപ്പം അശോകന്റെയും റഹ്മാന്റെയും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories