തളിയിൽ ഭക്തിസാന്ദ്രമായ കുംഭാഭിഷേകം; മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ
Last Updated:
ചരിത്ര നഗരമായ കോഴിക്കോടിൻ്റെ ഹൃദയഭാഗത്ത് തളി ശിവ ക്ഷേത്രക്കുളത്തിൻ്റെ വടക്ക് പടിഞ്ഞാറെ കരയിലാണ് ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
advertisement
1/7

സത്യത്തിൻ്റെ നഗരം എന്നറിയപ്പെടുന്ന കോഴിക്കോട് നഗരത്തിന് സമ്പന്നമായ ഒരു പൈതൃകവും പാരമ്പര്യവുമുണ്ട്. തളിയിലും പരിസരങ്ങളിലുമുള്ള നിരവധി മനോഹരമായ ക്ഷേത്രങ്ങൾ ഒരു സുവർണ കാലഘട്ടത്തിൻ്റെ സാക്ഷ്യങ്ങളാണ്.
advertisement
2/7
അത്തരമൊരു സുവർണ്ണ കാലഘട്ടത്തിൻ്റെ പൈതൃകമാണ് ശനൈശ്ചര നവഗ്രഹ ക്ഷേത്രമായ തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം. ചരിത്ര നഗരമായ കോഴിക്കോടിൻ്റെ ഹൃദയഭാഗത്ത് തളി ശിവ ക്ഷേത്രക്കുളത്തിൻ്റെ വടക്ക് പടിഞ്ഞാറെ കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
advertisement
3/7
നൂറ്റാണ്ടുകൾക്കു മുമ്പ് നാട്ടുരാജഭരണകാലത്ത് തമിഴ് രാജാക്കന്മാരുടെ ഇംഗിതപ്രകാരം ഇപ്പോഴത്തെ മലബാർ പ്രദേശത്തേക്കു കുടിയേറിയ പരദേശി ബ്രാഹ്മണർ സ്ഥാപിച്ച തളി ബ്രാഹ്മണ സമൂഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രം പതിറ്റാണ്ടുകൾക്കുമുമ്പ് പ്രതിഷ്ട ചെയ്തതാണ്.
advertisement
4/7
പിന്നീട് വിഗ്രഹത്തിൽ ഒരു ന്യൂനത ശ്രദ്ധയിൽപ്പെട്ടപ്പോൾ, അത് ജലാധി വാസത്തിൽ (ജലസ്രോതസ്സിൽ ആചാരപരമായ നിമജ്ജനം) നിക്ഷേപിച്ചു. തുടർന്ന് തളി ബ്രാഹ്മണ സമൂഹം മഠം പരിസരത്ത് ആരാധിച്ചിരുന്ന വിഗ്രഹം തൽസ്ഥാനത്ത് പ്രതിഷ്ടിക്കുകയാണുണ്ടായത്.
advertisement
5/7
പ്രശ്‌ന പരിഹാരത്തിനും ദേവന് പൂർണ്ണ ചൈതന്യം തിരിച്ചുലഭിക്കുന്നതിനുമായി ക്ഷേത്രത്തിൽ കുംഭാഭിഷേകം നടത്തി വരുന്നു.
advertisement
6/7
ഈശ്വര ചൈതന്യത്തെ കലശത്തിലാക്കിയ ശേഷം പ്രതിഷ്ടയിലെ കളങ്കങ്ങൾ നീക്കം ചെയ്യാൻ ധാന്വാധിവാസം (ധാന്യത്തിൽ കിടക്കൽ), പഞ്ചഗവ്യാ ധിവാസം പഞ്ചഗവ്യത്തിൽ കിടക്കൽ), ക്ഷീരാധിവാസം (പാലിൽ കിടക്കൽ), ജലാധിവാസം (ജലത്തിൽ കിടക്കൽ), ശയനാധിവാസം (ക്രിടക്കയിൽ കിടക്കൽ) തുടങ്ങിയ അധിവാസങ്ങൾ നൽകി ശുദ്ധവും ശ്രേഷ്ടവുമാക്കിയ ശേഷം അഷ്ടബന്ധന മിശ്രിതം കൊണ്ട് പ്രതിഷ്ടയെ ശരിയായ സ്ഥാനത്ത് പ്രതിഷ്ടിക്കുന്നു.
advertisement
7/7
പിന്നീട് മന്ത്രം കൊണ്ട് കലശത്തിലുള്ള ഈശ്വര ചൈതന്യത്തെ പ്രതിഷ്ടയിലേക്ക് ആവാഹിച്ച ശേഷം കലശത്തിലുള്ള പുണ്യജലത്തെ പ്രതിഷ്ടയിലേക്കു അഭിഷേകം ചെയ്യുന്നു. ഈ സമ്പൂർണ പ്രക്രിയയെയാണ് കുംഭാഭിഷേകം എന്നു പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/Kozhikkod/
തളിയിൽ ഭക്തിസാന്ദ്രമായ കുംഭാഭിഷേകം; മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ