പിണറായി വിജയനും ഭാര്യക്കുമൊപ്പമുള്ള ചിത്രവുമായി പേളി; പോസ്റ്റിന് പിന്നിലെ കാരണമിങ്ങനെ
- Published by:user_57
- news18-malayalam
Last Updated:
Pearle Maaney posts a photo with CM Pinarayi Vijayan and wife in Instagram | ഈ ചിത്രം പോസ്റ്റ് ചെയ്യാൻ ഒരു കാരണമുണ്ട്. ആരാധകനോട് പേളി അത് വെളിപ്പെടുത്തുന്നു
advertisement
1/6

മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലക്കുമൊപ്പം പുഞ്ചിരി തൂകിയുള്ള ചിത്രവുമായി പേളി മാണി ഇൻസ്റ്റാഗ്രാമിൽ
advertisement
2/6
എപ്പോഴും സ്വന്തം ചിത്രങ്ങളും, ശ്രീനിഷിനൊപ്പമുള്ള നേരവും, കുടുംബത്തോടും കൂട്ടുകാർക്കുമൊപ്പമുള്ള നിമിഷങ്ങളെയും പറ്റി ഇൻസ്റ്റാഗ്രാമിൽ വാചാലയാവുന്ന പേളി ആദ്യമായാണ് തന്റെ രാഷ്ട്രീയ നിരീക്ഷണം നടത്താൻ ഇവിടം വേദിയാക്കുന്നത്
advertisement
3/6
ഒരു പൊതുപരിപാടിക്കിടെ സദസ്സിൽ ഇരിക്കുന്ന പിണറായിക്കും കമലക്കുമൊപ്പമാണ് പേളി. ആ ഒത്തുചേരലിന്റെ സന്തോഷം പേളിയുടെ മാത്രമല്ല, മൂവരുടെയും മുഖത്തും തെളിഞ്ഞു കാണാം
advertisement
4/6
ഈ ഫോട്ടോ പോസ്റ്റ് ചെയ്ത പേളിക്ക് ആരാധകരുടെ പക്കൽ നിന്നും മികച്ച അഭിനന്ദനമാണ് കമന്റിൽ ലഭിക്കുന്നത്. പേളിയോടുള്ള ഇഷ്‌ടം കൂടിയോ എന്ന് തോന്നിക്കുന്ന വിധമാണ് ആരാധകരുടെ പ്രതികരണം
advertisement
5/6
മികച്ച പ്രതികരണങ്ങൾക്ക് നടുവിൽ ഒരു ആരാധകൻ ഈ ഫോട്ടോ ഇപ്പോൾ പോസ്റ്റ് ചെയ്യാനുള്ള കാരണം പേളിയോട് തിരക്കുന്നുണ്ട്. "നിലവിലെ കേരളത്തിന്റെ അവസ്ഥയെ ശക്തമായി നേരിടുന്നതിനുള്ള അഭിനന്ദനമാണോ ചേച്ചീ?" എന്ന് ചോദ്യം. അതിന് പേളി മറുപടി നൽകുന്നുമുണ്ട്
advertisement
6/6
'അതെ' എന്ന മറുപടിയോടൊപ്പം അവരോടുള്ള സ്നേഹവും പേളി രേഖപ്പെടുത്തുന്നു
മലയാളം വാർത്തകൾ/Photogallery/Film/
പിണറായി വിജയനും ഭാര്യക്കുമൊപ്പമുള്ള ചിത്രവുമായി പേളി; പോസ്റ്റിന് പിന്നിലെ കാരണമിങ്ങനെ