TRENDING:

Pearle Maaney and Srinish | കണ്ടുപിടിച്ചത് ശ്രീനിഷ്, ഞെട്ടിയത് പേളി; ആ വഴിത്തിരിവിനെക്കുറിച്ച് പേളി

Last Updated:
ആ കണ്ടുപിടിത്തത്തിന്റെയും ഞെട്ടലിന്റെയും കഥയുമായി പേളി
advertisement
1/6
കണ്ടുപിടിച്ചത് ശ്രീനിഷ്, ഞെട്ടിയത് പേളി; ആ വഴിത്തിരിവിനെക്കുറിച്ച് പേളി
പ്രണയത്തിന്റെ തുടക്കം മുതൽ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ് വരെയുള്ള ഓരോ നിമിഷവും അതിന്റെ സന്തോഷവുമായി പ്രേക്ഷകരുടെ മുന്നിൽ വന്ന താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മലയാളം ബിഗ് ബോസിന്റെ വേദിയിൽ ആരംഭിച്ച പരിചയം പ്രണയത്തിലും ജീവിതത്തിലേക്കും വഴിമാറി
advertisement
2/6
ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം വരവേൽക്കാനുള്ള കാത്തിരിപ്പിലാണിവർ. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പും അതിന്റെ വിശേഷങ്ങളുമാണ് പേളിക്കിപ്പോൾ പറയാനുള്ളത്. ഇതിനിടെ റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ പേളി ഒരു സുപ്രധാനകാര്യത്തെക്കുറിച്ച് വാചാലയാവുന്നു
advertisement
3/6
ഇവുവരും അച്ഛനമ്മമാരാവുന്നു എന്ന വാർത്ത അത്ഭുതത്തോടെയാണ് ഇവരുടെ കുടുംബത്തിലേക്ക് കടന്നു വന്നത്. കോവിഡ് കാലമായതിനാൽ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് കൊണ്ടാണ് നിർണ്ണയിച്ചത്. ഒരു ദിവസം രാവിലെയാണ് ആ സന്തോഷ വാർത്ത അവരെ തേടിയെത്തിയത്. ടെസ്റ്റിലെ ഫലം കണ്ട് പേളി ആദ്യം ഒന്ന് അമ്പരന്നു, പിന്നെ ശ്രീനിഷിനെ കാണിച്ചു
advertisement
4/6
ഗർഭിണിയാണ് എന്ന് തന്നെയാണ് ഫലം കാണിക്കുന്നതെന്ന് ശ്രീനിഷ് കണ്ടുപിടിച്ചു. പേളിക്കു ഞെട്ടലായിരുന്നു പ്രതികരണം. എന്നിട്ടും ഒന്നുറപ്പിക്കാൻ വേണ്ടി ലഭിച്ച ഫലം ശ്രീനിഷിന്റെ സഹോദരിക്കും പേളിയുടെ കസിൻ സഹോദരിക്കും അയച്ചു നൽകി
advertisement
5/6
ആ സന്തോഷ വാർത്ത അവർ ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. പിന്നെയാണ് അച്ഛനെയും അമ്മയെയും അനുജത്തി റേച്ചലിനെയും കാര്യങ്ങൾ ധരിപ്പിക്കുന്നത്
advertisement
6/6
മുത്തച്ഛനാവുന്ന സന്തോഷത്തിലായിരുന്നു പേളിയുടെ അച്ഛൻ. അമ്മയാവട്ടെ ഓടിച്ചാടിയുള്ള പേളിയുടെ നടപ്പൊന്നു കുറയ്ക്കണമെന്നായി. സന്തോഷവും അത്ഭുതവുമായിരുന്നു അനുജത്തി റേച്ചലിന്റെ പ്രതികരണം എന്ന് പേളി
മലയാളം വാർത്തകൾ/Photogallery/Film/
Pearle Maaney and Srinish | കണ്ടുപിടിച്ചത് ശ്രീനിഷ്, ഞെട്ടിയത് പേളി; ആ വഴിത്തിരിവിനെക്കുറിച്ച് പേളി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories