TRENDING:

Chandrayaan-3| 615 കോടിയുടെ ചന്ദ്രയാൻ 3 സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; വീണ്ടും എയറിലായി ആദിപുരുഷ്!

Last Updated:
ആദിപുരുഷിന് ചെലവഴിച്ചതിനേക്കാൾ വെറും പതിനഞ്ച് കോടി രൂപ അധികം ചെലവഴിച്ചാണ് ചന്ദ്രയാൻ നിർമിച്ച് ചന്ദ്രനിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടുകൾ
advertisement
1/6
615 കോടിയുടെ ചന്ദ്രയാൻ 3 സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; വീണ്ടും എയറിലായി ആദിപുരുഷ്!
ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാൻ 3 ലക്ഷ്യത്തിലെത്തിയപ്പോൾ വീണ്ടും എയറിലായിരിക്കുന്നത് പ്രഭാസ് ചിത്രം ആദിപുരുഷാണ്. 600 കോടി മുതൽമുടക്കിൽ നിർമിച്ച ആദിപുരുഷ് തിയേറ്ററിൽ വൻ പരാജയമായിരുന്നു നേരിട്ടത്.
advertisement
2/6
ഇതിനു പിന്നാലെ വമ്പൻ ബജറ്റിൽ ഒരുക്കിയ ചിത്രത്തിനെതിരെ വൻ വിമർശനവുമുയർന്നിരുന്നു. ഇപ്പോൾ ചന്ദ്രയാൻ 3 ലക്ഷ്യത്തിലെത്തിയതോടെ ആദിപുരുഷ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്.
advertisement
3/6
ആദിപുരുഷിന് ചെലവഴിച്ചതിനേക്കാൾ വെറും പതിനഞ്ച് കോടി രൂപ അധികം ചെലവഴിച്ചാണ് ചന്ദ്രയാൻ നിർമിച്ച് ചന്ദ്രനിലേക്ക് അയച്ചത്. ആദിപുരുഷ് പോലുള്ള ചിത്രങ്ങൾക്കു വേണ്ടി കോടികൾ ചെലവഴിക്കുന്നതിനു പകരം ശാസ്ത്ര ഗവേഷണങ്ങൾക്കും സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും കൂടുതൽ പണം ചെലവഴിക്കണമെന്നാണ് റെഡ്ഡിറ്റിൽ വരുന്ന കമന്റുകൾ.
advertisement
4/6
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് ആണ് രാമന്റെ വേഷം ചെയ്തത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ നിലവാരമില്ലാത്ത വിഎഫ്എക്സിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
advertisement
5/6
ഇതിനു പിന്നാലെ, ചിത്രം പുറത്തിറങ്ങിയപ്പോൾ, രാമയാണകഥയെ വികലമാക്കിയെന്ന് വിമർശനവുമായി ചിലർ രംഗത്തെത്തി. സിനിമയെന്ന നിലയിൽ ആദിപുരുഷ് വൻ പരാജയമാണെന്ന് പ്രേക്ഷകരും വിമർശകരും വിലയിരുത്തി.
advertisement
6/6
വൻ ഹൈപ്പിൽ ഭീമൻ ബജറ്റിൽ നിർമിച്ച ആദിപുരുഷ് അതിന്റെ യാതൊരു അനുഭവും തിയേറ്ററിൽ പ്രേക്ഷകർക്ക് നൽകിയില്ലെന്നതായിരുന്നു പ്രധാന വിമർശനം.
മലയാളം വാർത്തകൾ/Photogallery/Film/
Chandrayaan-3| 615 കോടിയുടെ ചന്ദ്രയാൻ 3 സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; വീണ്ടും എയറിലായി ആദിപുരുഷ്!
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories