TRENDING:

പൃഥ്വിരാജിനും സംഘത്തിനും ജോർദാനിലേക്ക് പ്രത്യേക വിമാനം അപ്രായോഗികമെന്ന് മന്ത്രി മുരളീധരൻ

Last Updated:
Practical difficulties to arrange special flight for Prithviraj and team stranded in Jordan | പൃഥ്വിരാജിന്റേയും സംഘത്തിന്റെയും മടങ്ങിവരവെന്ന്?
advertisement
1/6
പൃഥ്വിരാജിനും സംഘത്തിനും ജോർദാനിലേക്ക് പ്രത്യേക വിമാനം അപ്രായോഗികമെന്ന് മന്ത്രി മുരളീധരൻ
ജോർദാനിൽ ആട് ജീവിതം സിനിമയുടെ ചിത്രീകരണത്തിനായി പോയി കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിസന്ധിയിലായ പൃഥ്വിരാജിനും സംഘത്തിനും ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് സൂചന. ഇവരുടെ വിസ കാലാവധി നീട്ടിക്കിട്ടാൻ മന്ത്രി എ.കെ. ബാലൻ മുഖ്യമന്ത്രയുമായും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും സംസാരിച്ചിരുന്നു
advertisement
2/6
തങ്ങളുടെ പക്കലുള്ള ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും തീരാറായ മുറയ്ക്ക് ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു. എന്നാൽ ചിത്രീകരണം തുടരാനുള്ള അനുമതിയും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവർക്കായി ഒരുക്കിയെന്നും മന്ത്രി അറിയിച്ചിരുന്നു. പക്ഷെ നിലവിൽ മടങ്ങി വരാൻ ശ്രമിച്ചാലുള്ള ബുദ്ധിമുട്ട് ഇതാണ്
advertisement
3/6
വ്യോമഗതാഗതം പുനഃസ്ഥാപിച്ചാൽ മാത്രമേ ഇവർക്ക് തിരികെ വരാൻ സാധിക്കൂ. ഏപ്രിൽ 14നുള്ളിൽ പ്രത്യേക ഫ്ലൈറ്റ് അനുവദിക്കുന്നതും നിലവിലെ അവസ്ഥയിൽ നടക്കാൻ സാധ്യതയില്ല എന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഡോക്ടർ ഉൾപ്പെടുന്ന 58 പേരുടെ സംഘമാണ്  ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയത്
advertisement
4/6
കേവലം 10 ദിവസത്തെ ഭക്ഷണം മാത്രം ബാക്കിയായി ഷൂട്ടിങ്ങ് മുടങ്ങിയ സാഹചര്യത്തിലാണ് ആദ്യമായി ബ്ലെസ്സിയും സംഘവും സർക്കാർ സഹായം അഭ്യർത്ഥിച്ചത്. ആന്റോ ആന്റണി എം.പി. വഴിയാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇടപെടൽ നടത്തിയത്. ഒടുവിൽ സിനിമാ സംഘത്തിന് ഷൂട്ടിംഗ് മുന്നോട്ടു കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചിരുന്നു
advertisement
5/6
കോവിഡ് നിയന്ത്രണങ്ങൾ മുറുകിയതോടെ സംഘം വാദിറാം മരുഭൂമിയിലെ ക്യാമ്പിൽ ഒറ്റപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് വീണ്ടും നിർത്തി വച്ച സാഹചര്യം പുറത്തുവന്നു
advertisement
6/6
സിനിമക്കായി ഏറ്റവും കൂടുതൽ ഒരുക്കങ്ങൾ വേണ്ടിവന്നത് നായകൻ പൃഥ്വിരാജിനാണ്. 30 കിലോ ശരീരഭാരം കുറച്ച പൃഥ്വി, മെലിഞ്ഞ ലുക്ക് നിലനിർത്തുകയും വേണമെന്ന അവസ്ഥയിലായിരുന്നു. ജോർദാനിലെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപ് സിനിമയിലെ ലുക്ക് ഇനി ഏവരും സ്‌ക്രീനിൽ വരുമ്പോൾ മാത്രമേ കാണൂ എന്ന് പോസ്റ്റ് ഇട്ട ശേഷമാണ് വിദേശത്തേക്ക് പറന്നത്
മലയാളം വാർത്തകൾ/Photogallery/Film/
പൃഥ്വിരാജിനും സംഘത്തിനും ജോർദാനിലേക്ക് പ്രത്യേക വിമാനം അപ്രായോഗികമെന്ന് മന്ത്രി മുരളീധരൻ
Open in App
Home
Video
Impact Shorts
Web Stories