TRENDING:

വത്തിക്കാൻ സിറ്റി മുതൽ മൊണാക്കോ വരെ; വിമാനത്താവളങ്ങൾ ഇല്ലാത്ത 6 രാജ്യങ്ങൾ!

Last Updated:
വ്യോമയാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത 6 ചെറിയ രാജ്യങ്ങളെ പരിചയപ്പെടാം
advertisement
1/8
വത്തിക്കാൻ സിറ്റി മുതൽ മൊണാക്കോ വരെ; വിമാനത്താവളങ്ങൾ ഇല്ലാത്ത 6 രാജ്യങ്ങൾ!
ലോകത്തിലെ മിക്ക രാജ്യങ്ങളിലും വിമാന സർവീസുകൾ നിലവിലുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഇപ്പോഴും വിമാനത്താവളങ്ങൾ ഇല്ലാത്ത ചില രാജ്യങ്ങളുണ്ട്. ഈ ചെറു രാജ്യങ്ങളിൽ വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ആവശ്യമായ സ്ഥലമോ ഭൂപ്രകൃതിയോ ലഭ്യമല്ല. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുണ്ടെങ്കിലും, വ്യോമയാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത അത്തരം 6 ചെറിയ രാജ്യങ്ങളെ പരിചയപ്പെടാം.
advertisement
2/8
ചെറിയ രാജ്യങ്ങളായ അൻഡോറ, ലിച്ചെൻസ്റ്റീൻ, വത്തിക്കാൻ സിറ്റി എന്നിവിടങ്ങളിലേക്ക് വിമാനമാർഗ്ഗം നേരിട്ട് എത്താൻ സാധിക്കില്ല. കുത്തനെയുള്ള പർവതങ്ങൾ, ചെറിയ ഭൂവിസ്തൃതി, അതുല്യമായ ഭൂമിശാസ്ത്രം എന്നിവ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നത് അവിടെ അസാധ്യമാക്കുന്നു. പകരം, വിനോദസഞ്ചാരികൾ റോഡ്, റെയിൽ, ബോട്ട് അല്ലെങ്കിൽ ഹെലികോപ്റ്റർ വഴിയാണ് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.
advertisement
3/8
അൻഡോറ (Andorra): ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള പൈറനീസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന അൻഡോറയാണ് വിമാനത്താവളമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ രാജ്യം. അവിടുത്തെ ദുർഘടമായ ഭൂപ്രകൃതി വിമാനത്താവളത്തിന്റെ റൺവേ നിർമ്മാണം അസാധ്യമാക്കുന്നു. യാത്രക്കാർ അടുത്തുള്ള സ്പാനിഷ് അല്ലെങ്കിൽ ഫ്രഞ്ച് വിമാനത്താവളങ്ങളിൽ എത്തി റോഡ് മാർഗ്ഗം അൻഡോറയിലേക്ക് പ്രവേശിക്കുന്നു.
advertisement
4/8
ലിച്ചെൻസ്റ്റീൻ (Liechtenstein): സ്വിറ്റ്‌സർലൻഡിനും ഓസ്ട്രിയക്കും ഇടയിലാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. ആധുനിക സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും, രാജ്യം വിമാന യാത്രയേക്കാൾ ശാന്തമായ ജീവിതത്തിന് പ്രാധാന്യം നൽകുന്നു. വിനോദസഞ്ചാരികൾ സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ വിമാനമിറങ്ങി ട്രെയിൻ വഴിയോ ബസ് വഴിയോ ആണ് ഇവിടെ എത്തുന്നത്.
advertisement
5/8
മൊണാക്കോ (Monaco): ആഢംബര യാനങ്ങളുടെ കേന്ദ്രമായ മൊണാക്കോയിൽ വിമാനത്താവളമില്ല. വെറും 2 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്ത് കാസിനോകളും ഉയരമുള്ള കെട്ടിടങ്ങളുമാണ് കൂടുതലും. ഇവിടെ വിമാനത്താവളമില്ലെങ്കിലും, സമീപത്തുള്ള നൈസ് കോട്ട് ഡി അസൂർ വിമാനത്താവളത്തിൽ നിന്ന് ഏഴ് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ വഴി മൊണാക്കോയിലെത്താം.
advertisement
6/8
സാൻ മരീനോ (San Marino): ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിലൊന്നായ സാൻ മരീനോ, ടൈറ്റാനോ മലയിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു തുറന്ന എയർപോർട്ടും അടിയന്തിര സാഹചര്യങ്ങൾക്കായി ഒരു ചെറിയ പുൽമേട് വിമാനത്താവളവും (grass airstrip) ഉണ്ട്. എങ്കിലും സാധാരണ യാത്രക്കാർ സമീപത്തുള്ള റിമിനിയിലോ ബൊലോഗ്നയിലോ എത്തി കാറിലോ ബസിലോ യാത്ര തുടരണം.
advertisement
7/8
വത്തിക്കാൻ സിറ്റി (Vatican City): ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയിൽ വിമാനത്താവള സൗകര്യങ്ങളില്ല. ഇവിടെ എത്തുന്നവർക്കായി വത്തിക്കാൻ സിറ്റി ഹെലിപോർട്ട് മാത്രമാണ് സേവനം നൽകുന്നത്.
advertisement
8/8
കിരിബതി (Kiribati): കിരിബതിയുടെ തലസ്ഥാനത്ത് വിമാനത്താവളമുണ്ടെങ്കിലും, അവിടുത്തെ 33 ദ്വീപുകളിൽ ഭൂരിഭാഗത്തും വ്യോമയാന സൗകര്യമില്ല. അതിനാൽ, അവിടങ്ങളിലേക്ക് എത്താൻ ബോട്ടുകളെയാണ് ആശ്രയിക്കേണ്ടത്.
മലയാളം വാർത്തകൾ/Photogallery/Life/
വത്തിക്കാൻ സിറ്റി മുതൽ മൊണാക്കോ വരെ; വിമാനത്താവളങ്ങൾ ഇല്ലാത്ത 6 രാജ്യങ്ങൾ!
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories