'ചെല്ലം.. ഈസ് ബാക്ക്'; ദളപതി 69 ൽ വില്ലനാവാൻ പ്രകാശ് രാജും?
- Published by:Sarika N
- news18-malayalam
Last Updated:
തമിഴകത്തിന്റെ ഈ ഹിറ്റ് നായകൻ-വില്ലൻ കോംബോ വീണ്ടും ഒന്നിക്കുമോ എന്നതിന്റെ ആവേശത്തിലാണ് ആരാധകർ
advertisement
1/5

വിജയ് നായകനാകുന്ന പുതിയ ചിത്രം ദളപതി 69ൽ പ്രകാശ് രാജും ഭാഗമാകുന്നതായി റിപ്പോർട്ട്. സിനിമയിൽ വില്ലൻ വേഷത്തിലാകും നടനെത്തുക എന്നാണ് റിപ്പോർട്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
advertisement
2/5
ഗില്ലി, ശിവകാശി, പോക്കിരി തുടങ്ങിയ ഹിറ്റ് വിജയ് ചിത്രങ്ങളിൽ പ്രകാശ് രാജായിരുന്നു പ്രധാന വില്ലനായെത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വാരിസിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. തമിഴകത്തിന്റെ ഈ ഹിറ്റ് നായകൻ-വില്ലൻ കോംബോ വീണ്ടും ഒന്നിക്കുമോ എന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
advertisement
3/5
ദളപതി 69 ൽ ബോബി ഡിയോളും വില്ലൻ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വന്നിരുന്നു. അങ്ങനെയെങ്കിൽ ചിത്രത്തിൽ ഒന്നിലധികം വില്ലന്മാരുണ്ടായേക്കുമെന്ന സൂചനകളാണ് നൽകുന്നത്. എച്ച് വിനോദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
advertisement
4/5
കഴിഞ്ഞ ദിവസമായിരുന്നു ദളപതി 69 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മുമ്പ് കത്തി, മാസ്റ്റർ, ബീസ്റ്റ്, ലിയോ എന്നീ വിജയ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിരുന്നു. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.
advertisement
5/5
ഈ വർഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. വിജയ്‌യുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചിട്ടുണ്ട്.