SALAAR | സലാറിനെ കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ! പ്രഭാസ് ചിത്രം ഡിസംബര്‍ 22ന് തന്നെ
- Published by:Arun krishna
- news18-malayalam
Last Updated:
ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം വരദരാജ മന്നാര്‍ എന്ന വേഷത്തില്‍ അഭിനയിക്കുന്നതും പൃഥ്വിരാജ് ആണ്.
advertisement
1/6

കെജിഎഫ് തീര്‍ത്ത വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന പ്രഭാസ് ചിത്രം സലാറിന്‍റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കി.
advertisement
2/6
ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം വരദരാജ മന്നാര്‍ എന്ന വേഷത്തില്‍ അഭിനയിക്കുന്നതും പൃഥ്വിരാജ് ആണ്.
advertisement
3/6
പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി സഹകരിച്ച് സലാര്‍ കേരളത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അവിസ്മരണീയമായ ഒരു സിനിമാ അനുഭവത്തിനായി ഒരുങ്ങുക എന്നാണ് ഹൊംബാലെ ഫിലിംസിന്‍റെ പ്രതികരണം.
advertisement
4/6
പ്രശാന്ത് നീല്‍- ഹോംബാലെ ടീമിന്‍റെ കെജിഎഫ് 2 കേരളത്തിലെത്തിച്ചതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു. ചിത്രം മലയാളക്കരയിലും വന്‍ വിജയമാണ് നേടിയത്.
advertisement
5/6
ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി വമ്പന്‍ പ്രോമൊഷന്‍ പരിപാടികളാണ് കേരളത്തിലുടനീളം പ്ലാന്‍ ചെയ്യുന്നത്. പുലര്‍ച്ചെയുള്ള ഷോകളും ആലോചനയിലുണ്ടെന്നാണ് വിവരം.
advertisement
6/6
ദീപാവലിക്ക് പിന്നാലെ സലാര്‍ ടീം പ്രൊമോഷന്‍ പരിപാടികളിലേക്ക് കടക്കും. ചിത്രത്തിലെ നായകനായ പ്രഭാസും പൃഥ്വിക്കൊപ്പം കേരളത്തിലെ പരിപാടികളില്‍ പങ്കെടുത്തേക്കും.
മലയാളം വാർത്തകൾ/Photogallery/Film/
SALAAR | സലാറിനെ കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ! പ്രഭാസ് ചിത്രം ഡിസംബര്‍ 22ന് തന്നെ