K G George | കെ. ജി. ജോർജിനെ കുറിച്ചുള്ള ഡോക്യുമെന്ററി; പ്രദർശനാവകാശത്തിന്റെ പങ്ക് കൈമാറി നിർമ്മാതാവ് ഷിബു ജി. സുശീലൻ
- Published by:user_57
- news18-malayalam
Last Updated:
ചിത്രത്തിന്റെ പ്രദർശനാവകാശത്തിന്റെ ഒരു പങ്കായി നിർമ്മാതാവ് ഒരു ലക്ഷം രൂപ കെ. ജി. ജോർജിന് കൈമാറി
advertisement
1/3

ഉൾക്കടലും, മേളയും, യവനികയും പഞ്ചവടിപ്പാലവും ഒക്കെ മലയാളിക്ക് സമ്മാനിച്ച സംവിധായകൻ കെ.ജി. ജോർജിന്റെ ജീവിതം ഡോക്യുമെന്ററിയാവുന്നു. ലിജിൻ ജോസ് സംവിധാനം ചെയ്ത് ചിത്രം ഷിബു ജി. സുശീലൻ നിർമ്മിക്കുന്നു. ചിത്രത്തിന്റെ പ്രദർശനാവകാശത്തിന്റെ ഒരു പങ്ക് കെ. ജി. ജോർജിന് കൈമാറി
advertisement
2/3
ശേഷം നിർമ്മാതാവ് ഷിബു ജി. സുശീലൻ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതാ: "കെ.ജി. ജോർജ് സാറിന്റെ ജീവിതവും സിനിമയും ആസ്‌പദമാക്കി ഞാൻ നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്ത ഡോക്യൂമെന്ററിയുടെ പ്രദർശന അവകാശം NEESTREAM OTT PLATFORM ന് കൊടുക്കുകയും അങ്ങനെ ലഭിച്ച തുകയിൽ നിന്ന് Rs 100000 (ഒരു ലക്ഷം രൂപ ) കെജി ജോർജ് സാറിന് ഞാൻ നൽകിയപ്പോൾ ആ വലിയ സംവിധായകന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്...
advertisement
3/3
ഇങ്ങനെ ഒരു സഹായം ജോർജ് സാറിന് വേണ്ടി ചെയ്യാൻ പറ്റിയതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്. ഈ അവസരത്തിൽ സംവിധായകൻ ലിജിൻ ജോസും, ജോർജ് സാറിന്റെ ഭാര്യയും മകളും ഉണ്ടായിരുന്നു. ഡോക്യൂമെന്ററിയുടെ റൈറ്റ് വാങ്ങിയ NEESTREAM നോട് പ്രത്യേകം നന്ദി അറിയിക്കുന്നു." ചിത്രം അധികം വൈകാതെ റിലീസാവും
advertisement
മലയാളം വാർത്തകൾ/Photogallery/Film/
K G George | കെ. ജി. ജോർജിനെ കുറിച്ചുള്ള ഡോക്യുമെന്ററി; പ്രദർശനാവകാശത്തിന്റെ പങ്ക് കൈമാറി നിർമ്മാതാവ് ഷിബു ജി. സുശീലൻ