Radhe Shyam | രണ്ട് ദിവസത്തിനുള്ളിൽ നൂറ് കോടി ക്ലബ്ബിൽ; റെക്കോർഡുകൾ ഭേദിച്ച് പ്രഭാസ് ചിത്രം രാധേ ശ്യാം
- Published by:Naseeba TC
- news18-malayalam
Last Updated:
ഏറെ കാലത്തിനു ശേഷം പ്രഭാസിന്റെ റൊമാന്റിക് ചിത്രം എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.
advertisement
1/8

റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോൾ റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ് പ്രഭാസ് (Prabhas)ചിത്രം രാധേ ശ്യാം (Radhe Shyam). മാർച്ച് 11 നാണ് പൂജാ ഹെഗ്ഡേയും പ്രഭാസും ഒന്നിച്ചഭിനയിച്ച ചിത്രം പുറത്തിറങ്ങിയത്.
advertisement
2/8
റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച ദൃശ്യാവിഷ്കാരമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഏറെ കാലത്തിനു ശേഷം പ്രഭാസിന്റെ റൊമാന്റിക് ചിത്രം എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.
advertisement
3/8
അതേസമയം, നിരൂപകരെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനായിട്ടില്ല. എങ്കിലും രണ്ട് ദിവസത്തിനുള്ളിൽ നൂറ് കോടി ക്ലബ്ബിൽ ഇടം നേടി രാധേശ്യാം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരിക്കുകയാണ്.
advertisement
4/8
2022 ലെ ഏറ്റവും വലിയ ഓപ്പണിങ്ങാണ് രാധേശ്യാമിന് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം 72.41 കോടിയാണ് ചിത്രം നേടിയത്. ഭീംലനായക്, അജിത് ചിത്രം വലിമൈ എന്നിവയ്ക്ക് ലഭിച്ച ഓപ്പണിങ് രാധേശ്യാമിനേക്കാൾ താഴെയാണ്. പവൻ കല്യാണും റാണ ദഗ്ഗുബട്ടിയും അഭിനയിച്ച ഭീംലനായകിന് 61.24 കോടിയാണ് ആദ്യ ദിനം ലഭിച്ചത്. വലിമൈ 59.48 കോടിയാണ് ആദ്യ ദിനം നേടിയത്. പട്ടികയിൽ ഒന്നാമത് രാധേശ്യാം ആണ്.
advertisement
5/8
തെലുങ്കിന് പുറമേ, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. കോവിഡിന് മുമ്പ് ചിത്രീകരണം ആരംഭിച്ച സിനിമ ഏറെ പ്രതിസന്ധികൾ കടന്നാണ് ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
advertisement
6/8
പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കോടികൾ വാരിക്കൂട്ടിയ ചിത്രമാണ് രാധേശ്യാം. ചിത്രത്തിന്റെ തിയറ്റർ അവകാശം ഏകദേശം 210 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് ആന്ധ്രാബോക്സ് ഓഫീസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.
advertisement
7/8
രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാധേ ശ്യാമിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി ടൈറ്റാനിക്കിനെക്കാൾ വലുതാണ് രാധേ ശ്യാമിന്റെ ക്ലൈമാക്സ് എന്ന് പറഞ്ഞിരുന്നു.
advertisement
8/8
ഭാഗ്യശ്രീ, സച്ചിൻ ഖേദേക്കർ, കുനാൽ റോയ് കപൂർ, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. എസ്. തമൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകൾക്ക് രണ്ട് വ്യത്യസ്ത സൗണ്ട് ട്രാക്കുകളുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
Radhe Shyam | രണ്ട് ദിവസത്തിനുള്ളിൽ നൂറ് കോടി ക്ലബ്ബിൽ; റെക്കോർഡുകൾ ഭേദിച്ച് പ്രഭാസ് ചിത്രം രാധേ ശ്യാം