Jailer: റെക്കോർഡിട്ട് രജനികാന്തിന്റെ 'ജയിലർ'; ആദ്യദിവസത്തെ കളക്ഷൻ പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കുകയാണ് സിനിമ
advertisement
1/6

തെന്നിന്ത്യയിൽ രജനി തരംഗമാണ് ഇപ്പോള്‍. ഇന്നലെ റിലീസായ 'ജയിലര്‍' ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കുകയാണ്.
advertisement
2/6
രാജ്യത്താകെ ആദ്യദിനം സിനിമ സ്വന്തമാക്കിയത് 52 കോടി രൂപയെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം ആദ്യദിനം 5 കോടി രൂപ കളക്ഷനായി നേടിയെന്നാണ് Sacnilk.com റിപ്പോർട്ട്. തമിഴ്നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷൻ റെക്കോര്‍ഡ് 'ജയിലറി'ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം തമിഴ്നാട്ടിൽ നിന്നുമാത്രം ആദ്യദിനം നേടിയിരിക്കുന്നത്.
advertisement
3/6
അജിത്കുമാർ നായകനായ 'തുനിവ്' - 24.59 കോടി, മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ 2' -21 കോടി, വിജയ് ചിത്രം 'വാരിസ്'- 19.43 കോടി, 'മാവീരൻ'- 7.61 കോടി, 'മാമന്നൻ'- 7.12 കോടി, 'വാത്തി'- 5.80 കോടി, 'പത്തു തല'- 5.36 കോടി എന്നിങ്ങനെയാണ് റിലീസ് ദിവസം 2023ലെ സിനിമകളുടെ കളക്ഷൻ.
advertisement
4/6
വിജയ് നായകനായ 'വാരിസി'ന്റെ കേരളത്തിലെ കളക്ഷൻ പഴങ്കഥയാക്കി രജനികാന്തിന്റെ 'ജയിലര്‍' ഒന്നാം സ്ഥാനത്ത് എത്തി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടവേളയ്ക്ക് ശേഷം രജനി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചിത്രം വരുംദിവസങ്ങളിലും കളക്ഷനില്‍ ഒട്ടേറെ റെക്കോര്‍ഡുകൾ തകർക്കുമെന്ന സൂചനയാണ് വരുന്നത്.
advertisement
5/6
നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം പാൻ ഇന്ത്യാതലത്തിൽ പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ടിയ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് 'ജയിലറി'ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്.
advertisement
6/6
വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുമ്പുതന്നെ ഹിറ്റായിരുന്നു. സണ്‍ പിക്ചേഴ്സ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Jailer: റെക്കോർഡിട്ട് രജനികാന്തിന്റെ 'ജയിലർ'; ആദ്യദിവസത്തെ കളക്ഷൻ പുറത്ത്