TRENDING:

Vettaiyan: വേട്ടയ്യനിൽ രജനികാന്തിന്റെ പ്രതിഫലം 100 കോടിക്കുംമേലേ, ബച്ചൻ, മഞ്ജു, ഫഹദ് എത്ര വാങ്ങി?

Last Updated:
ചിത്രത്തിനായി രജനികാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ട്
advertisement
1/9
വേട്ടയ്യനിൽ രജനികാന്തിന്റെ പ്രതിഫലം 100 കോടിക്കുംമേലേ, ബച്ചൻ, മഞ്ജു, ഫഹദ് എത്ര വാങ്ങി?
രജനി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണദ​ഗുബതി തുടങ്ങി വമ്പന്‍ താരനിരയുമാണ് സിനിമ വരുന്നത്.
advertisement
2/9
സിനിമ റിലീസിനോടടുക്കുമ്പോൾ രജനി ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രതിഫലമാണ് ​ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിനായി രജനികാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ട്. കോയ്‌ മോയ് വെബ്സൈറ്റാണ് താരങ്ങളുടെ പ്രതിഫലവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
advertisement
3/9
33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നത്. വേട്ടയ്യനായി ബച്ചൻ വാങ്ങുന്നത് 7 കോടി രൂപയാണെന്നാണ് റിപ്പോർട്ട്
advertisement
4/9
ഫഹദ് ഫാസിൽ ചിത്രത്തിനായി 2 മുതല്‍ 4 കോടി വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത്. പുഷ്പ, മാമന്നന്‍, ആവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ ഫഹദിന്റെ താരമൂല്യം തെന്നിന്ത്യൻ സിനിമാ രംഗത്ത് കുതിച്ചുയർന്നിരുന്നു.
advertisement
5/9
റാണ ദ​ഗുബതി സിനിമയ്ക്കായി 5 കോടിയാണ് വാങ്ങുന്നത്.
advertisement
6/9
85 ലക്ഷം രൂപയാണ് സിനിമയില്‍ മഞ്ജുവാര്യരുടെ പ്രതിഫലം. റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
7/9
സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി രജനിയും വരുന്നു. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥനെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്.
advertisement
8/9
സിനിമയിൽ രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാര്യർ എത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. പാട്രിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്.
advertisement
9/9
അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രത്തിലെ 'മനസിലായോ' എന്ന ഗാനം തരംഗമായിട്ടുണ്ട്. രജനികാന്തിനൊപ്പം മഞ്ജു വാര്യറും ആടിതിമിര്‍ത്ത ഈ പാട്ടിലെ മലയാള ഭാഷാ പ്രയോഗങ്ങളും 'ചേട്ടന്‍' വിളിയും മലയാളികള്‍ക്കിടയിലും ട്രെന്‍ഡിങ്ങായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Vettaiyan: വേട്ടയ്യനിൽ രജനികാന്തിന്റെ പ്രതിഫലം 100 കോടിക്കുംമേലേ, ബച്ചൻ, മഞ്ജു, ഫഹദ് എത്ര വാങ്ങി?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories