TRENDING:

ധൂം 4ൽ വില്ലനായി രൺബീർ കപൂർ എത്തുമെന്ന് റിപ്പോർട്ട്; അഭിഷേക് ബച്ചനും ഉദയ് ചോപ്രയും പഴയ വേഷത്തിലുണ്ടാകില്ല

Last Updated:
2004ൽ ആയിരുന്നു ധൂം പരമ്പരയിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത്
advertisement
1/5
ധൂം 4ൽ വില്ലനായി രൺബീർ കപൂർ എത്തുമെന്ന് റിപ്പോർട്ട്; അഭിഷേക് ബച്ചനും ഉദയ് ചോപ്രയും പഴയ വേഷത്തിലുണ്ടാകില്ല
യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന ധൂം 4ൽ രൺബീർകപൂർ പ്രധാന കഥാപാത്രമായ വില്ലൻ വേഷത്തിലെത്തുമെന്ന് റിപ്പോർട്ട്. ആദിത്യ ചോപ്രയുടെ നിർദ്ദേശപ്രകാരം നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ചിത്രങ്ങളാണ് ധൂം സിനിമാ ഫ്രാഞ്ചെയ്സിയിൽ ഇതുവരെ പുറത്തിറങ്ങിയത്.
advertisement
2/5
2004ൽ ആയിരുന്നു ധൂം പരമ്പരയിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത ചിത്രത്തിൽ അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര , ജോൺ എബ്രഹാം എന്നിവരായിരുന്നു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിച്ചത്. ജോൺ എബ്രാഹാമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രമായ വില്ലൻ വേഷത്തെ അവതരിപ്പിച്ചത്. എസിപി ജയ് ദീക്ഷിത് എന്ന കഥാപാത്രമായാണ് അഭിഷേക് ബച്ചൻ സിനിമയിൽ തിളങ്ങിയത്. സബ് ഇൻസ്പെക്ടർ അലി അക്ബറായാണ് ഉദയ് ചോപ്ര എത്തിയത്.
advertisement
3/5
2006ൽ ധൂമിന്റ രണ്ടാം ഭാഗം പുറത്തിറങ്ങി. രണ്ടാം ഭാഗത്തിൽ ഹൃത്വിക്ക് റോഷനായിരുന്നു പ്രധാന കഥാപാത്രമായ വില്ലൻ വേഷത്തെ അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലെ പോലീസ് കഥാപാത്രങ്ങളായി അഭിഷേക് ബച്ചനും ഉദയ് ചോപ്രയും രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു. ഐശ്വര്യറായ് ബച്ചൻ, ബിപാഷ ബസു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ
advertisement
4/5
2013ൽ ആണ് ധൂമിന്റെ മൂന്നാം ഭാഗം പുറത്തിറങ്ങിയത്. ഇത്തവണ ആമിർ ഖാനായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രമായ പ്രതിനായകനെ അവതരിപ്പിച്ചത്. വില്ലന്റെ പിറകെ പറക്കുന്ന പോലീസുകാരായി അഭിഷേക് ബച്ചനും ഉദയ് ചോപ്രയും മൂന്നാം ഭാഗത്തിലും നിറഞ്ഞു. കത്രീന കൈഫായിരുന്നു ചിത്രത്തില നായിക.
advertisement
5/5
എന്നാൽ ആദ്യ മൂന്നു ഭാഗത്തിലും ഉണ്ടായിരുന്ന അഭിഷേക് ബച്ചനും ഉദയ് ചോപ്രയും നാലാം ഭാഗത്തിൽ അതേ കഥാപാത്രങ്ങളായി എത്തില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീർത്തും ആധുനുകകാലത്തെ പ്രേക്ഷകർക്കായി ഒരുക്കുന്ന ധൂം 4ൽ പുതിയ തലമുറയിലെ രണ്ട് വലിയ താരങ്ങളാകും അവരുടെ പൊലീസ് വേഷം കൈകാര്യം ചെയ്യുക എന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കുറേ നാളുകളായി രൺബീർ കപൂറുമായി ചർച്ചകൾ നടക്കുകയാണെന്നും ചിത്രത്തിന്റെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ച രൺബീർ ഒടുവിൽ സമ്മതിച്ചെന്നുമാണ് താരവുമായുള്ള അടുത്ത വൃത്തങ്ങൾ പറയുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
ധൂം 4ൽ വില്ലനായി രൺബീർ കപൂർ എത്തുമെന്ന് റിപ്പോർട്ട്; അഭിഷേക് ബച്ചനും ഉദയ് ചോപ്രയും പഴയ വേഷത്തിലുണ്ടാകില്ല
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories