Sushant Singh Rajput| 'യഥാർഥ വില്ലൻ എന്റെ സഹോദരി' ; സുശാന്തിന്റെ ചാറ്റ് പുറത്തുവിട്ട് റിയ
- Published by:Gowthamy GG
- news18-malayalam
Last Updated:
അമ്മ പഠിപ്പിച്ചതിൽ നിന്നൊക്കെ സഹോദരി വളരെയധികം അകന്നു പേയതായും സുശാന്ത് റിയയോട് പറഞ്ഞിരിക്കുന്നു. പൈശാചികതയുളളവളെന്നാണ് പ്രിയങ്കയെ സുശാന്ത് വിശേഷിപ്പിക്കുന്നത്.
advertisement
1/7

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. താരത്തിന്റെ കാമുകി റിയ ചക്രബർത്തിയാണ് സംശയത്തിന്റെ നിഴലിലുള്ളത്. ഇപ്പോഴിതാ സുശാന്ത് തനിക്കയച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് റിയ .
advertisement
2/7
സഹോദരി പ്രിയങ്കയുമായി സുശാന്തിന് വലിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങളാണിത്. ഇന്ത്യ ടുഡേയിലൂടെയാണ് റിയ സന്ദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റിയയെയും സഹോദരനെയും പുകഴ്ത്തിക്കൊണ്ടാണ് സുശാന്ത് ചാറ്റ് ആരംഭിച്ചിരിക്കുന്നത്.
advertisement
3/7
സഹോദരിയുടെ സ്വഭാവം തന്നെ വല്ലാതെ അലട്ടുന്നുവെന്ന് സുശാന്ത് സന്ദേശത്തിൽ പറയുന്നു. തന്റെ സുഹൃത്ത് സിദ്ധാർഥിനെ പ്രിയങ്ക മദ്യലഹരിയിൽ മർദ്ദിച്ചുവെന്നും ഒടുവിൽ ഇരവാദം പറയുകയാണെന്നും സുശാന്ത് പറയുന്നു. തന്റെ സഹോദരിയാണ് യഥാർഥ വില്ലനെന്നും സുശാന്ത് റിയയോട് പറയുന്നുണ്ട്.
advertisement
4/7
അമ്മ പഠിപ്പിച്ചതിൽ നിന്നൊക്കെ സഹോദരി വളരെയധികം അകന്നു പേയതായും സുശാന്ത് റിയയോട് പറഞ്ഞിരിക്കുന്നു. പൈശാചികതയുളളവളെന്നാണ് പ്രിയങ്കയെ സുശാന്ത് വിശേഷിപ്പിക്കുന്നത്.
advertisement
5/7
താന്‍ ലോകത്ത് മാറ്റം വരുത്താനുളള കാര്യങ്ങള്‍ ചെയ്യുന്നത് തുടരുമെന്നും ഏതാണ് ശരിയെന്ന് ദൈവം തീരുമാനിക്കട്ടെയെന്നും സുശാന്ത് പറയുന്നു.
advertisement
6/7
കഴിഞ്ഞ ദിവസം റിയ സുശാന്തിന്റെ ഡയറിയിലെ പേജ് പുറത്ത് വിട്ടിരുന്നു. തനിക്ക് കടപ്പാടുള്ളവരുടെ പേരാണ് സുശാന്ത് ഡയറിയിൽ കുറിച്ചിരിക്കുന്നത്.
advertisement
7/7
തനിക്ക് ലഭിച്ച ജീവിതത്തിനും തന്റെ ജീവിതത്തിലേക്ക് വന്നെത്തിയ റിയയോടും കുടുംബത്തോടുമുള്ള കടപ്പാടും താരം പങ്കുവച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput| 'യഥാർഥ വില്ലൻ എന്റെ സഹോദരി' ; സുശാന്തിന്റെ ചാറ്റ് പുറത്തുവിട്ട് റിയ