Sushant Singh Rajput| ജൂൺ 8ന് സുശാന്തിന്റെ വീട്ടിൽ നിന്ന് റിയ ഇറങ്ങിപ്പോകാനുള്ള കാരണം അഭിഭാഷകൻ വ്യക്തമാക്കുന്നു
- Published by:Gowthamy GG
- news18-malayalam
Last Updated:
സുശാന്തിന്റെ മാനസികാരോഗ്യം കണക്കിലെടുത്ത് മയക്കുമരുന്ന് ഒഴിവാക്കാൻ മുംബൈയിലെ അഞ്ച് ഡോക്ടർമാർ സുശാന്തിനെ ഉപദേശിച്ചിരുന്നുവെന്നും ഡോക്ടർമാരെ അനുസരിക്കാൻ റിയ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
advertisement
1/7

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തി സുശാന്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമാക്കി റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ.
advertisement
2/7
സുശാന്തിന്റെ മാനസികാരോഗ്യം കണക്കിലെടുത്ത് മയക്കുമരുന്ന് ഒഴിവാക്കാൻ മുംബൈയിലെ അഞ്ച് ഡോക്ടർമാർ സുശാന്തിനെ ഉപദേശിച്ചിരുന്നുവെന്നും ഡോക്ടർമാരെ അനുസരിക്കാൻ റിയ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
advertisement
3/7
എന്നാൽ താരം ഇത് അനുസരിക്കാൻ വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടർന്നാണ് റിയ സുശാന്തിന്റെ വീട്ടിൽ നിന്നിറങ്ങിപ്പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്.
advertisement
4/7
സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാരായ മീതു സിംഗ്, പ്രിയങ്ക സിംഗ് എന്നിവർക്കെതിരെ റിയ ചക്രബർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇരുവരും ചേർന്ന് ഒരു കുറിപ്പടി കെട്ടിച്ചമച്ചതായും ഡോക്ടർമാരുമായി ആലോചിക്കാതെ സുശാന്തിന് മരുന്നുകൾ നൽകിയെന്നുമാണ് ആരോപണം.
advertisement
5/7
ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിക്കൊണ്ട് മുംബൈ പൊലീസ് സത്യവാങ്മൂലം നൽകി. തങ്ങൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരിമാർ ഹർജി സമർപ്പിച്ചിരുന്നു.
advertisement
6/7
ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കുറ്റവാളിയുടെ ഇടപെടലിനെ കുറിച്ച് അറിയാവുന്ന ഫസ്റ്റ് ഇൻഫോർമർ (ചക്രബർത്തി) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയ്ക്കും മീതുവിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് സത്യവാങ്മൂലത്തിൽ പൊലീസ് പറയുന്നു.
advertisement
7/7
ഇതിനു പിന്നാലെയാണ് സുശാന്തിന്റെ വീട്ടിൽ നിന്ന് റിയ മടങ്ങിപ്പോകാനുള്ള കാരണം റിയയുടെ അഭിഭാഷകൻ വ്യക്തമാക്കിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ റിയ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput| ജൂൺ 8ന് സുശാന്തിന്റെ വീട്ടിൽ നിന്ന് റിയ ഇറങ്ങിപ്പോകാനുള്ള കാരണം അഭിഭാഷകൻ വ്യക്തമാക്കുന്നു