TRENDING:

'ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുന്നു'; താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള കരൺ ജോഹറിന്റെ പരാമർശത്തിന് മറുപടിയുമായി സെയ്ഫ് അലിഖാൻ

Last Updated:
താരങ്ങളുടെ പ്രതിഫലത്തെയും അവർ അഭിനയിക്കുന്ന ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നേടുന്ന തുകയെയും ബന്ധപ്പെടുത്തിയാണ് കരൺ ജോഹർ പരാമർശം നടത്തിയത്
advertisement
1/5
താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള കരൺ ജോഹറിന്റെ പരാമർശത്തിന് മറുപടിയുമായി സെയ്ഫ് അലിഖാൻ
കുറച്ച് ആഴ്ചകൾക്ക് മുൻപാണ് ബോളവുഡ് സംവിധായകനായ കരൺ ജോഹർ താരങ്ങളുടെ പ്രതഫലത്തെയും അവർ അഭിനയിക്കുന്ന ചിത്രങ്ങൾ ബോക്സ് ഒഫീൽ നേടുന്ന തുകയെയും ബന്ധപ്പെടുത്തി ഒരു പരാമർശം നടത്തിയത്. ബോളിവുഡ് സൂപ്പർതാരങ്ങൾ ഒരു സിനിമയ്ക്ക് 40 കോടിവരെ പ്രതിഫലമായി വാങ്ങുന്നുണ്ടെന്നും എന്നാൽ ചിത്രങ്ങൾ പലപ്പൊഴും ബോക്സ് ഒഫീസിൽ നേടുന്നത് മൂന്നര കോടിയാണെന്നുമായിരുന്നു കരൺ ജോഹർ പറഞ്ഞത്.
advertisement
2/5
താരങ്ങൾ ബോക്സ് ഒഫീസ് ഹിറ്റുകൾ ഗ്ര്യാരന്റി ചെയ്യുന്നില്ലെന്ന പരാമർശത്തോട് പ്രതികരച്ചിരിക്കുകയാണ് ബോളിവുഡ് താരമായ സെയ്ഫ് അലിഖാൻ. ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമാ വ്യവസായത്തിന്റെ സാമ്പത്തികത്തെപ്പറ്റിയും താരങ്ങളുടെ ശമ്പളത്തെചുറ്റിപ്പറ്റിയുള്ള സങ്കീർണതകളെപ്പറ്റിയും  സെയ്ഫ് അലിഖാൻ മനസ് തുറന്നത്.
advertisement
3/5
കരണിന്റെ അഭിപ്രായത്തോട് ചിരിച്ചുകൊണ്ട് തമാശ കലർത്തിയാണ് സെയ്ഫ് അലിഖാൻ പ്രതികരിച്ചത്. കരൺ ജോഹർ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ആഗ്രഹിക്കുന്നു എന്നാണ് നർമ്മം കലർത്തി സെയ്ഫ് അലിഖാൻ മറുപടി പറഞ്ഞത്. അതിൽ തനിക്ക് എന്റെ യൂണിയൻ വേണമന്നും സെയ്ഫ് അലിഖാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയായ കാര്യമാണെന്നും എന്നാലും ശമ്പളം വെട്ടികുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ അൽപം അസ്വസ്ഥനാകുന്നുണ്ടെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു.
advertisement
4/5
 സെയ്ഫ് അലിഖാൻ സിനിമ വ്യവസായത്തിന്റെ ഇപ്പൊഴത്തെ സ്ഥിതി എന്താണെന്ന് അംഗീകരിക്കുകയും താരങ്ങളുടെ ഉയർന്ന ശമ്പളത്തെക്കുറിച്ച് വിശദീകിക്കുകയും ചെയ്തു. ഒരുപാട് റിസ്കുകൾ എടുക്കേണ്ടി വരുന്ന ഒരു സാമ്പത്തിക കേന്ദ്രമായിട്ടാണ് സിനിമാവ്യവസായം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരണിന് അത് നന്നായി അറിയാമെന്നും സെയ്ഫ് പറഞ്ഞു.
advertisement
5/5
പ്രതീക്ഷിച്ച വിജയം ബോക്സ് ഓഫിസിന് നൽകാതെ  കൂടുതൽ പ്രതിഫലം താരങ്ങൾ ആവശ്യപ്പെടുന്നത് അധികകാലം തുടരാനാവില്ലെന്ന് കരണിന്റെ ആശങ്കകൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഞങ്ങൾ താരങ്ങൾ അത്രയൊന്നും പ്രതിലം ആവശ്യപ്പെടാറില്ലെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടറുമായി നടത്തിയ റൌണ്ട് ടേബിൾ ചർച്ചയിലും കരൺ ജോഹർ ഇതേഅഭിപ്രായം പങ്കു വച്ചിരുന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും അജയ് ദേവ്ഗണും പ്രതിഫലത്തിനനുസരിച്ചുള്ള വിജയങ്ങൾ ബോക്സ് ഒഫീസിൽ കൊണ്ടുവരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുന്നു'; താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള കരൺ ജോഹറിന്റെ പരാമർശത്തിന് മറുപടിയുമായി സെയ്ഫ് അലിഖാൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories